സംവിധായകന്‍ പത്മരാജനൊപ്പം സഹ സംവിധായകനായി സിനിമാ ജീവിതം ആരംഭിച്ച വ്യക്തിയാണ് ബ്ലെസി. നീണ്ട വര്‍ഷങ്ങള്‍ക്ക് ശേഷം 2004ലാണ് ബ്ലെസി ആദ്യമായി ഒരു സിനിമ സംവിധാനം ചെയ്യുന്നത്. മമ്മൂട്ടി നായകനായി എത്തിയ കാഴ്ചയായിരുന്നു ആ സിനിമ.
പിന്നീട് ആ സിനിമ മലയാളത്തിലെ മികച്ച ചിത്രങ്ങളില്‍ ഒന്നായി മാറുകയും നിരവധി പുരസ്‌കാരങ്ങള്‍ സ്വന്തമാക്കുകയും ചെയ്തിരുന്നു. ശേഷം തന്മാത്ര, പളുങ്ക്, ഭ്രമരം, പ്രണയം, കല്‍ക്കട്ട ന്യൂസ്, കളിമണ്ണ് തുടങ്ങി ഏറ്റവും ഒടുവിലിറങ്ങിയ ആടുജീവിതം വരെയുള്ള കുറഞ്ഞ സിനിമകളിലൂടെ മലയാളത്തിലെ മികച്ച സംവിധായകരില്‍ ഒരാളായി ബ്ലെസി മാറിയിരുന്നു.
ഇപ്പോള്‍ തന്റെ സിനിമകളെ കുറിച്ച് പറയുകയാണ് ബ്ലെസി. കാഴ്ചയിലെ മാധവനെക്കുറിച്ചും പളുങ്കിലെ മോനച്ചനെക്കുറിച്ചും പറയുമ്പോള്‍ ആദ്യത്തെ സംസാരത്തില്‍ തന്നെ മമ്മൂട്ടി അഭിനയിക്കാമെന്ന് പറയുകയായിരുന്നെന്നാണ് അദ്ദേഹം പറയുന്നത്.
അതുപോലെ തന്മാത്രയിലെ രമേശന്‍നായരേയും ഭ്രമരത്തിലെ ശിവന്‍കുട്ടിയേയും പ്രണയത്തിലെ മാത്യൂസിനേയും കുറിച്ച് പറയുമ്പോള്‍ തന്നെ മോഹന്‍ലാല്‍ അഭിനയിക്കാമെന്ന് പറഞ്ഞുവെന്നും ബ്ലെസി കൂട്ടിച്ചേര്‍ത്തു. നാന സിനിമാവാരികക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘1986ല്‍ പത്മരാജന്‍ സാറിന്റെ അസിസ്റ്റന്റ് ആയ ഞാന്‍ പതിനെട്ടാമത്തെ വര്‍ഷമാണ് 2004ല്‍ എന്റെ ആദ്യചിത്രമായ കാഴ്ച പുറത്തിറക്കിയത്. പിന്നീട് തന്മാത്ര, പളുങ്ക്, ഭ്രമരം, പ്രണയം, കല്‍ക്കട്ട ന്യൂസ്, കളിമണ്ണ് തുടങ്ങിയ സിനിമകള്‍ ചെയ്തു.
കഴിഞ്ഞ വര്‍ഷം ഇറങ്ങിയ ആടുജീവിതം എട്ടാമത്തെ സിനിമയാണ്. കാഴ്ചയിലെ മാധവനെക്കുറിച്ചും പളുങ്കിലെ മോനച്ചനെക്കുറിച്ചും പറയുമ്പോള്‍ ആദ്യത്തെ സംസാരത്തില്‍ തന്നെ മമ്മൂക്ക അഭിനയിക്കാമെന്ന് പറയുകയായിരുന്നു.
അതുപോലെ തന്നെയായിരുന്നു ലാലേട്ടനും. തന്മാത്രയിലെ രമേശന്‍നായരേയും ഭ്രമരത്തിലെ ശിവന്‍കുട്ടിയേയും പ്രണയത്തിലെ മാത്യൂസിനേയും കുറിച്ച് പറയുമ്പോള്‍ തന്നെ ലാലേട്ടന്‍ അഭിനയിക്കാമെന്ന് പറയുകയായിരുന്നു.
മറ്റു ചിത്രങ്ങളിലും ഇങ്ങനെയായിരുന്നു. ആടുജീവിതത്തില്‍ രാജു തുടക്കം മുതല്‍ 16 വര്‍ഷവും എന്നോടൊപ്പം തന്നെ ഉണ്ടായിരുന്നു. ഹക്കിം ആയി അഭിനയിച്ച ഗോകുല്‍, കാദിരിയായി വന്ന ഹോളിവുഡ് നടന്‍ ജിമ്മി ജീന്‍ ലൂയിസ്, അറബ് അഭിനേതാക്കളായ താലിബ്-അല്‍ ബലുഷി, റിക്കാബി, അമലാപോള്‍ എന്നിവരെയൊക്കെ പിന്നീടാണ് സെലക്ട് ചെയ്യുന്നത്,’ ബ്ലെസി പറഞ്ഞു.
Content Highlight: Blessy Talks About His Movies, Mammootty And Mohanlal