' അവര്‍ ഭരണഘടന മാറ്റിയെഴുതും...സംവരണം അവസാനിപ്പിക്കും, അത് അനുവദിച്ചുകൊടുക്കരുത്'; കേന്ദ്രസര്‍ക്കാരിനെതിരെ ബി.ജെ.പി എം.പിയുടെ റാലി
National
' അവര്‍ ഭരണഘടന മാറ്റിയെഴുതും...സംവരണം അവസാനിപ്പിക്കും, അത് അനുവദിച്ചുകൊടുക്കരുത്'; കേന്ദ്രസര്‍ക്കാരിനെതിരെ ബി.ജെ.പി എം.പിയുടെ റാലി
ന്യൂസ് ഡെസ്‌ക്
Monday, 2nd April 2018, 8:12 am

ന്യൂദല്‍ഹി: ഭരണഘടന സംരക്ഷിക്കണമെന്നും ദളിതര്‍ക്കു നേരെയുള്ള അക്രമം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിനെതിരെ ബി.ജെ.പി എം.പി സാവിത്രി ബായ് ഫൂലെയുടെ നേതൃത്വത്തില്‍ റാലി. അംബേദ്കര്‍ പ്രതിമ വ്യാപകമായി തകര്‍ക്കുന്നതിലും സര്‍ക്കാരിന്റെ ദളിത് വിരുദ്ധനയങ്ങളിലും പ്രതിഷേധിച്ചാണ് ബഹ്‌റൈച്ചില്‍ നിന്നുള്ള ദളിത് എം.പിയായ സാവിത്രിയുടെ പ്രതിഷേധം.

ഭരണഘടന അനുവദിക്കുന്ന സംവരണം ഉറപ്പുവരുത്തുന്നതിനായി മുന്നിട്ടിറങ്ങുമെന്നും അനന്തര ഫലങ്ങളെക്കുറിച്ച് പേടിയില്ലെന്നും അവര്‍ പറഞ്ഞു.


Also Read:  പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ആറാട്ടിനെത്തിച്ച ആന വിരണ്ടോടി (വീഡിയോ)


“അവര്‍ ഭരണഘടന മാറ്റിയെഴുതുമെന്നാണ് പറയുന്നത്…അവര്‍ സംവരണം നിര്‍ത്തലാക്കും. ഞാന്‍ എം.പിയാണെങ്കിലും അല്ലെങ്കിലും ഭരണഘടന സംരക്ഷിക്കുന്നതിനായി പോരാടും.” ആരക്ഷണ്‍ ബച്ചാവോ റാലിയെ അഭിസംബോധന ചെയ്തു സാവിത്രി പറഞ്ഞു.

സഹോദരിമരെ നിങ്ങള്‍ പോരാടൂ… ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമുണ്ട് എന്ന മുദ്രാവാക്യമുയര്‍ത്തിയായിരുന്നു സാവിത്രിയുടെ റാലി. ബുദ്ധന്റെയും അംബേദ്കറുടെയും കാന്‍ഷിറാമിന്റെയും ചിത്രങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചായിരുന്നു റാലി. യോഗിയുടെ യു.പിയില്‍ എന്തുകൊണ്ടാണ് ദളിതര്‍ മാത്രം ആക്രമിക്കപ്പെടുകയും കേസില്‍ ഉള്‍പ്പെടുകയും ചെയ്യുന്നതെന്നും അവര്‍ ചോദിച്ചു.


Also Read:  ദക്ഷിണാഫ്രിക്ക ഓസീസ് ടെസ്റ്റിനിടെ അപൂര്‍വ്വ നിമിഷം; ഡീ കോക്കിന് പണികൊടുത്ത് പന്ത്രണ്ടാമന്‍: വീഡിയോ


നേരത്തെ രാജ്യത്ത് സംവരണം അവസാനിപ്പിക്കാന്‍ ഗൂഢാലോചന നടക്കുന്നുണ്ടെന്നും എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ കാഴ്ചക്കാരായി നോക്കി നില്‍ക്കുകയാണെന്നും സാവിത്രി പറഞ്ഞിരുന്നു. സംവരണത്തെ കുറിച്ചും ഭരണഘടനയെ കുറിച്ചും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഇത് സംവരണം അവസാനിപ്പിക്കാനുള്ള വേഷം മാറ്റിയ നടപടികളാണെന്നും ബി.ജെ.പി എം.പി പറയുന്നു.

സംവരണ നയം പുനപരിശോധിക്കണമെന്ന് ആര്‍.എസ്.എസ് മേധാവി മോഹന്‍ഭാഗവതും രാജ്യത്തെ ഭരണഘടന മാറ്റാനാണ് ബി.ജെ.പി അധികാരത്തില്‍ വന്നതെന്ന് കേന്ദ്രമന്ത്രി അനന്ത് കുമാര്‍ ഹെഗ്ഡെയും പറഞ്ഞിരുന്നു.

Watch This Video: