'വരുംനാളുകള്‍ അയാളുടേതാണ്'; ബീഹാര്‍ തെരഞ്ഞെടുപ്പില്‍ തേജസ്വി യാദവിനെ അഭിനന്ദിച്ച് ബി.ജെ.പിയുടെ സഖ്യകക്ഷി
Bihar Election 2020
'വരുംനാളുകള്‍ അയാളുടേതാണ്'; ബീഹാര്‍ തെരഞ്ഞെടുപ്പില്‍ തേജസ്വി യാദവിനെ അഭിനന്ദിച്ച് ബി.ജെ.പിയുടെ സഖ്യകക്ഷി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 11th November 2020, 9:37 pm

ചണ്ഡീഗഢ്: ബീഹാര്‍ തെരഞ്ഞെടുപ്പില്‍ ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവാണ് താരമെന്ന് എന്‍.ഡി.എ ഘടകകക്ഷി ജെ.ജെ.പി. ഹരിയാനയില്‍ ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എയുടെ ഭാഗമാണ് ജെ.ജെ.പി.

ഹരിയാന ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗതാലയാണ് ആര്‍.ജെ.ഡിയുടെ പ്രകടനത്തെ അഭിനന്ദിച്ച് രംഗത്തെത്തിയത്.

‘നിതീഷിനേയും സുശീല്‍ മോദിയേയും ഞാന്‍ അഭിനന്ദിക്കുന്നു. ജനങ്ങള്‍ അവരില്‍ വിശ്വാസമര്‍പ്പിച്ചു. തേജസ്വി യാദവ് നന്നായി പൊരുതി. ഊര്‍ജസ്വലനാണ് അദ്ദേഹം. വരാനിരിക്കുന്ന നാളുകള്‍ അദ്ദേഹത്തിന്റേതാണ്’, ചൗതാല പറഞ്ഞു.

ബീഹാര്‍ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എയ്ക്ക് കേവല ഭൂരിപക്ഷം ലഭിച്ചിരുന്നു. ഏറെ വൈകി വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ എന്‍.ഡി.എ 125 സീറ്റിലാണ് വിജയിച്ചത്. 122 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്.

എന്നാല്‍ മഹാസഖ്യത്തെ നയിച്ച ആര്‍.ജെ.ഡിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായത്. 75 സീറ്റുകളില്‍ ആര്‍.ജെ.ഡിയും 74 സീറ്റില്‍ ബി.ജെ.പിയും ജയിച്ചു.

43 സീറ്റുകളില്‍ മാത്രമാണ് ജെ.ഡി.യു വിജയിച്ചിരിക്കുന്നത്. മഹാസഖ്യത്തിന് 110 സീറ്റാണ് ലഭിച്ചത്.

എ.ഐ.എം.ഐ.എം 5 ഉം ബി.എസ്.പി ഒന്നും സീറ്റില്‍ വിജയിച്ചു. മഹാസഖ്യത്തിലെ ആര്‍.ജെ.ഡിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. 16 സീറ്റില്‍ ഇടതുപക്ഷവും ജയിച്ചു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: BJP Ally Dushyant Chautala’s Praise For Tejashwi Yadav After Bihar Polls