2014ല്‍ പുറത്തിറങ്ങിയ ഗുണ്ട എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് കടന്നു വന്ന നടനാണ് ബിനു പപ്പു. പിന്നീട് ഹെലന്‍, വണ്‍, ഓപ്പറേഷന്‍ ജാവ, ഭീമന്റെ വഴി എന്നീ ചിത്രങ്ങളിലെ പ്രകടനത്തിലൂടെ അദ്ദേഹം ഏറെ ശ്രദ്ധിക്കപ്പെട്ടു.
2014ല്‍ പുറത്തിറങ്ങിയ ഗുണ്ട എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് കടന്നു വന്ന നടനാണ് ബിനു പപ്പു. പിന്നീട് ഹെലന്‍, വണ്‍, ഓപ്പറേഷന്‍ ജാവ, ഭീമന്റെ വഴി എന്നീ ചിത്രങ്ങളിലെ പ്രകടനത്തിലൂടെ അദ്ദേഹം ഏറെ ശ്രദ്ധിക്കപ്പെട്ടു.
ഇപ്പോള്‍ മലയാള സിനിമക്ക് പരിചിതനായ നടനും സഹസംവിധായകനുമാണ് അദ്ദേഹം. മലയാള സിനിമക്ക് ഏറെ പ്രിയപ്പെട്ട കുതിരവട്ടം പപ്പുവിന്റെ മകന്‍ കൂടിയാണ് ബിനു പപ്പു. മോഹന്‍ലാലിന്റെ പുതിയ ചിത്രമായ തുടരും സിനിമയിലും ബിനു പപ്പു പ്രധാനവേഷം ചെയ്തിട്ടുണ്ട്. ചിത്രത്തിന്റെ സഹ സംവിധായകനുമാണ് അദ്ദേഹം.
ഇപ്പോള്‍ മോഹന്‍ലാലിനെ കുറിച്ചും വന്ദനം സിനിമയെ കുറിച്ചും സംസാരിക്കുകയാണ് ബിനു പപ്പു. നമ്മള്‍ കുട്ടിക്കാലം മുതല്‍ കാണുന്ന വ്യക്തിയാണ് മോഹന്‍ലാല്‍ എന്നും ആ നടന്റെ ഡാന്‍സും പാട്ടും തമാശകളും സങ്കടവുമൊക്കെ നമ്മള്‍ അപ്പോള്‍ മുതല്‍ക്കേ കാണുന്നതാണെന്നും അദ്ദേഹം പറയുന്നു.
മോഹന്‍ലാല്‍ നമ്മളെ കരയിപ്പിച്ച ഒരുപാട് സിനിമകളുണ്ടെന്നും വന്ദനം സിനിമയുടെ ക്ലൈമാക്‌സ് ഇപ്പോള്‍ കണ്ടാലും താന്‍ കരയുമെന്നും അദ്ദേഹം പറഞ്ഞു. വന്ദനത്തിന്റെ അവസാനമാകുമ്പോഴേക്കും താന്‍ എഴുന്നേറ്റ് പോകുമെന്നും സിനിമയാണെന്ന് അറിയാമെങ്കിലും അത് കാണുമ്പോള്‍ സങ്കടം വരുമെന്നും ബിനു പപ്പു കൂട്ടിച്ചേര്‍ത്തു. സൈന സൗത്ത് പ്ലസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘നമ്മള്‍ ആ ഒരു മനുഷ്യനേ കുട്ടിക്കാലം മുതല്‍ കാണുന്നതാണ്. ലാലേട്ടന്റെ അടി, ലാലേട്ടന്റെ ഡാന്‍സ്, പാട്ട് അല്ലെങ്കില്‍ തമാശകളും സങ്കടവും അങ്ങനെ എല്ലാം തന്നെ നമ്മള്‍ കണ്ടിട്ടുണ്ട്. പുള്ളി നമ്മളെ കരയിപ്പിച്ച ഒരുപാട് സിനിമകളുണ്ട്. ഇപ്പോഴും വന്ദനത്തിന്റെ അവസാനം ആകുമ്പോഴേക്കും ഞാന്‍ എഴുന്നേറ്റ് വേഗം നടന്നുപോകും. അത് എനിക്ക് ഇപ്പോഴും കാണുമ്പോള്‍ സങ്കടം വരും. നായകനും നായികയും ഒന്ന് ഇങ്ങോട്ട് നോക്കിയിരുന്നെങ്കില്‍ കാണാം എന്നുള്ള സിനിമയാണെന്ന് അറിയാം. എന്നിട്ടും വലിയ വിഷമം തോന്നുന്ന ഒരു പോയിന്റാണ് വന്ദനത്തിന്റെ ക്ലൈമാക്‌സ്,’ ബിനു പപ്പു പറയുന്നു.
Content Highlight: Binu Pappu talks about Mohanlal and the movie Vandanam