2014ല്‍ പുറത്തിറങ്ങിയ ഗുണ്ട എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് കടന്നു വന്ന നടനാണ് ബിനു പപ്പു. പിന്നീട് ഹെലന്‍, വണ്‍, ഓപ്പറേഷന്‍ ജാവ, ഭീമന്റെ വഴി, എന്നീ ചിത്രങ്ങളിലെ പ്രകടനത്തിലൂടെ അദ്ദേഹം ഏറെ ശ്രദ്ധിക്കപ്പെട്ടു.
2014ല്‍ പുറത്തിറങ്ങിയ ഗുണ്ട എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് കടന്നു വന്ന നടനാണ് ബിനു പപ്പു. പിന്നീട് ഹെലന്‍, വണ്‍, ഓപ്പറേഷന്‍ ജാവ, ഭീമന്റെ വഴി, എന്നീ ചിത്രങ്ങളിലെ പ്രകടനത്തിലൂടെ അദ്ദേഹം ഏറെ ശ്രദ്ധിക്കപ്പെട്ടു.
ഇപ്പോള്‍ മലയാള സിനിമക്ക് പരിചിതനായ നടനും സഹസംവിധായകനുമാണ് അദ്ദേഹം. മോഹന്‍ലാലിന്റെ പുതിയ ചിത്രമായ തുടരും സിനിമയിലും ബിനു പപ്പു പ്രധാനവേഷം ചെയ്തിട്ടുണ്ട്. ചിത്രത്തിന്റെ സഹ സംവിധായകനുമാണ് അദ്ദേഹം. ഇപ്പോള്‍ സൗദി വെള്ളക്കയെ കുറിച്ച് സംസാരിക്കുകയാണ് ബിനു പപ്പു.
തിരക്കഥ വായിച്ചപ്പോള്‍ സിനിമയുടെ അണിയറയില്‍ പ്രവര്‍ത്തിക്കണമെന്ന് അതിയായ ആഗ്രഹമുണ്ടായിരുന്നെന്നും ഈ കാര്യം തരുണിന്റെ അടുത്ത് താന്‍ പറഞ്ഞിരുന്നുവെന്നും ബിനു പപ്പു പറയുന്നു. എന്നാല്‍ എല്ലാം ഒരുവിധം സെറ്റാണ് അതിന്റെ ആവശ്യമില്ലെന്നാണ് തരുണ്‍ അന്ന് പറഞ്ഞതെന്നും പിന്നീട് മറിച്ചൊന്നും താന്‍ ചോദിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ അതിന്റെ ചീഫ് അസോസിയേറ്റ് സിനിമയില്‍ നിന്ന് എന്തോ കാരണം കൊണ്ട് മാറിയെന്നും പിന്നീട് തന്നെ തരുണ്‍ വിളിക്കുകയായിരുന്നെന്നും ബിനു പപ്പു പറഞ്ഞു. സൈന സൗത്ത് പ്ലസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഈ സ്‌ക്രിപ്റ്റ് വായിച്ച് കഴിഞ്ഞപ്പോള്‍ സിനിമയുടെ ഉള്ളില്‍ പ്രവര്‍ത്തിക്കണമെന്ന് ആഗ്രഹം എനിക്കുണ്ടായിരുന്നു. അപ്പോള്‍ ഞാന്‍ തരുണിനോട് ചോദിച്ചിരുന്നു, ‘ഞാന്‍ ഇതിന്റെ ഡയറക്ഷന്‍ ടീംമിന്റെ ഭാഗമാകണോ’എന്ന്. ‘ഇല്ല ഏട്ടാ ടീം സെറ്റാണ്’ എന്നാണ് തരുണ്‍ പറഞ്ഞത്. പിന്നെ നമ്മള്‍ അതില്‍ ഉപദ്രവിക്കേണ്ട കാര്യമില്ലോ.
സിനിമ തുടങ്ങി പത്ത് ദിവസം കഴിഞ്ഞപ്പോള്‍ അതിന്റെ ചീഫ് അസോസിയേറ്റിന് എന്തോ കാരണം കൊണ്ട് അതില്‍ നിന്ന് മാറേണ്ടി വന്നു. അപ്പോള്‍ തരുണ്‍ എന്നോട് ചോദിച്ചു ‘ ചേട്ടാ ഏറ്റെടുക്കാവോ’ എന്ന് ഞാന്‍ പറഞ്ഞു ‘ നിന്നോട് ഞാന്‍ മലയാളത്തില്‍ അല്ലേ ചോദിച്ചത് ഞാന്‍ നിക്കണോ, ചോറ് ചോറ് എന്ന് തന്നെയല്ലേ പറഞ്ഞത് (ചിരി). അങ്ങനെ സിനിമ തുടങ്ങി പത്ത് ദിവസം കഴിഞ്ഞപ്പോള്‍ ഞാന്‍ അതിന്റെ ചീഫ് അസോസിയേറ്റ് ആയി മാറി,’ ബിനു പപ്പു പറയുന്നു.
സൗദി വെള്ളക്ക
തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തില്‍ 2022 ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു സൗദി വെള്ളക്ക. ദേശീയ അവാര്‍ഡ് ഉള്‍പ്പടെ നിരവധി അവാര്‍ഡുകള്‍ ചിത്രത്തിന് ലഭിച്ചിരുന്നു. ഓപ്പറേഷന്‍ ജാവക്ക് ശേഷം തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തില്‍ പിറന്ന ഈ ചിത്രം അദ്ദേഹത്തിന്റെ കരിയറിലെ ഒരു നാഴിക കല്ലായിരുന്നു. സിനിമയുടെ ചീഫ് അസോസിയേറ്റ് ബിനു പപ്പു ആയിരുന്നു.
Content Highlight: Binu Pappu is talking about Saudi vellakka movie