സൗത്ത് ഇന്ത്യന്‍ സിനിമയില്‍ ഏറെ ശ്രദ്ധേയനായ പ്രൊഡക്ഷന്‍ ഡിസൈനറില്‍ ഒരാളാണ് വിനേഷ് ബംഗ്ലാന്‍. ലോകഃ, കാന്താര ചാപ്റ്റര്‍ വണ്‍, കുറുപ്പ് തുടങ്ങിയ സിനിമകളില്‍ പ്രവര്‍ത്തിച്ച അദ്ദേഹം കമ്മാര സംഭവത്തിലൂടെ ദേശീയ അവാര്‍ഡും സ്വന്തമാക്കിയിട്ടുണ്ട്.
സൗത്ത് ഇന്ത്യന്‍ സിനിമയില്‍ ഏറെ ശ്രദ്ധേയനായ പ്രൊഡക്ഷന്‍ ഡിസൈനറില്‍ ഒരാളാണ് വിനേഷ് ബംഗ്ലാന്‍. ലോകഃ, കാന്താര ചാപ്റ്റര്‍ വണ്‍, കുറുപ്പ് തുടങ്ങിയ സിനിമകളില്‍ പ്രവര്‍ത്തിച്ച അദ്ദേഹം കമ്മാര സംഭവത്തിലൂടെ ദേശീയ അവാര്‍ഡും സ്വന്തമാക്കിയിട്ടുണ്ട്.
ഇപ്പോള്‍ കലാസംവിധാനത്തില്‍ തനിക്ക് പ്രചോദനമായ സിനിമകളെ കുറിച്ച് സംസാരിക്കുകയാണ് ബംഗ്ലാന്‍. വോങ്ങ് കാര്‍ വായ്, പീറ്റര്‍ ജാക്‌സണ്‍ തുടങ്ങിയ സംവിധായകരുടെ സിനിമകളുടെ ആരാധകനാണ് താനെന്ന് അദ്ദേഹം പറയുന്നു.

വിനേഷ് ബംഗ്ലാന്‍ photo: Screen grab/ Club fm
‘നാട്ടിലൊക്കെ നടക്കുന്ന ചില സംഭവങ്ങളെ കോര്‍ത്തിണക്കിയുള്ള ചെറിയ റിയലിസ്റ്റിക് സിനിമകളാണ് കാണാറുള്ളത്. അതൊക്കെയേ നമുക്ക് ഫോളോ ചെയ്യാന്‍ പറ്റുള്ളൂ. പ്രേക്ഷകര്‍ക്ക് വൈകാരികമായി കണക്ടാവുന്ന സിനിമകളോടാണ് എനിക്ക് പ്രിയം, അക്കൂട്ടത്തില്‍ പ്രിയപ്പെട്ട ചില പ്രൊഡക്ഷന്‍ ഡിസൈനേഴ്‌സുമുണ്ട്. ഇറ്റാലിയന്‍ പ്രൊഡക്ഷന്‍ ഡിസൈനര്‍ ഡാന്റെ ഫെറെറ്റിയുടെ വര്‍ക്കുകള്‍ ഇഷ്ടമാണ്,’ ബംഗ്ലാന്‍ പറയുന്നു.
മലയാളത്തില്‍ ‘തേന്മാവിന്‍ കൊമ്പത്ത്’ ഏറെ ഇഷ്ടപ്പെട്ട സിനിമയാണെന്നും കലാ സംവിധാനം മികച്ച് നില്‍ക്കുന്ന സിനിമയാണ് തേന്മാവില്‍ കൊമ്പത്തെന്നും അദ്ദേഹം പറഞ്ഞു. കാലാപാനി എന്ന സിനിമയും സാബു സിറിളിന്റെ എല്ലാ സിനിമകളും തനിക്കിഷ്ടമാണെന്നും ബംഗ്ലാന്‍ പറഞ്ഞു.
‘സിനിമ തുടങ്ങുമ്പോള്‍ തന്നെ പ്രൊഡക്ഷന്‍ ഡിസൈനിങ്ങിനെപ്പറ്റി ടീമിന് കൃത്യമായ ധാരണയുണ്ടാകും. ചര്‍ച്ച ചെയ്യുമ്പോള്‍ അവരുടെ ഐഡിയയിലുള്ളത് വര്‍ക്കൗട്ട് ആവുന്നതല്ലെങ്കില്‍ കാരണം വിശദമാക്കും.
കലാസംവിധാനത്തില്‍ പിഴവുകള്‍ വന്നാല്‍ പ്രേക്ഷകര്‍ക്ക് പെട്ടെന്ന് പിടികിട്ടും. ഭംഗിയുള്ളതും ഷോട്ടിന് ഇഴുകിച്ചേരുന്ന സെറ്റുകളുമാവുമ്പോള്‍ ഫ്രെയിമിന്റെ ക്വാളിറ്റികൊണ്ട് ചിലതൊക്കെ അതില്‍ മറഞ്ഞുപോകും,’ ബംഗ്ലാന്‍ പറഞ്ഞു.
Content Highlight: Banglan is talking about the films that inspired him in art direction