ആക്ഷന്‍ സീക്വന്‍സുകള്‍ അനായാസം ചെയ്യും; ആ സൂപ്പര്‍സ്റ്റാറിന്റേത് ജന്മനാ കിട്ടിയ കഴിവാണ്: ബൈജു സന്തോഷ്
Entertainment
ആക്ഷന്‍ സീക്വന്‍സുകള്‍ അനായാസം ചെയ്യും; ആ സൂപ്പര്‍സ്റ്റാറിന്റേത് ജന്മനാ കിട്ടിയ കഴിവാണ്: ബൈജു സന്തോഷ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 5th June 2025, 10:04 pm

മലയാളികള്‍ക്കിടയില്‍ ഒരുപാട് സ്വീകാര്യനായ നടനാണ് ബൈജു സന്തോഷ്. 1981ല്‍ മണിയന്‍പിള്ള അഥവാ മണിയാപിള്ള എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് ബൈജു തന്റെ സിനിമാകരിയര്‍ ആരംഭിച്ചത്.

സരസമായ അഭിനയശൈലിയും ഡയലോഗ് ഡെലിവറിയുമാണ് ബൈജു എന്ന നടന്റെ ഏറ്റവും വലിയ പോസിറ്റീവ്. ഇപ്പോള്‍ സില്ലിമോങ്ക്‌സ് മോളിവുഡ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മോഹന്‍ലാലിനെ കുറിച്ച് പറയുകയാണ് ബൈജു സന്തോഷ്.

പത്താമുദയം, മിന്നാരം എന്നീ സിനിമകളില്‍ മോഹന്‍ലാല്‍ ചെയ്ത ബൈക്ക് സീനുകളെ കുറിച്ചാണ് അദ്ദേഹം സംസാരിക്കുന്നത്. മോഹന്‍ലാലിന്റെ ബൈക്ക് സീക്വന്‍സൊക്കെ താന്‍ കണ്ടിട്ടുണ്ടെന്നും വളരെ എളുപ്പത്തില്‍ അനായാസമായിട്ടാണ് അദ്ദേഹം അത് ചെയ്യുന്നതെന്നും നടന്‍ പറഞ്ഞു.

ഒട്ടും സ്‌ട്രെയിനില്ലാതെ ഫൈറ്റ് ചെയ്യുന്ന ആളാണ് മോഹന്‍ലാലെന്നും അത് ജന്മനാ കിട്ടേണ്ടതോ എക്‌സ്പീരിയന്‍സിലൂടെ നേടേണ്ടതോ ആണെന്നും ബൈജു പറയുന്നു. മിന്നാരം സിനിമയില്‍ ബൈക്കുകള്‍ക്ക് മുകളില്‍ കയറി നിന്ന് ഡാന്‍സ് കളിച്ചത് ചെറിയ കാര്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പത്താമുദയം എന്ന സിനിമയില്‍ ഒരു ഷോട്ടുണ്ട്. ബൈക്ക് സ്റ്റാന്‍ഡിട്ട് വെച്ചിട്ട് ദൂരെ നിന്ന് വന്നിട്ട് ആ ബൈക്കിന്റെ സീറ്റില്‍ കുത്തിയിട്ട് മറിയുന്ന സീന്‍. അതൊക്കെ അദ്ദേഹം റിയലായി തന്നെ ചെയ്തതാണ്. ലാലേട്ടന്റെ ബൈക്ക് സീക്വന്‍സൊക്കെ ഞാന്‍ കണ്ടിട്ടുണ്ട്.

വളരെ ഈസി ആയിട്ടല്ലേ അത് ചെയ്യുന്നത്. ആക്ഷന്‍ സീക്വന്‍സുകളൊക്കെ വളരെ അനായാസമായി ചെയ്യുന്ന ആളാണ് ലാലേട്ടന്‍. ഒട്ടും സ്‌ട്രെയിന്‍ ഇല്ലാതെ ഫൈറ്റ് ചെയ്യും. അതൊരു വലിയ കാര്യം തന്നെയാണ്. ജന്മനാ കിട്ടേണ്ട കാര്യമാണ്. അല്ലെങ്കില്‍ എക്‌സ്പീരിയന്‍സിലൂടെ നേടേണ്ട സംഭവമാണ്.

മിന്നാരം സിനിമയില്‍ കാലുകള്‍ രണ്ട് ബൈക്കിന്റെ മുകളിലായി വെച്ചിട്ട് അദ്ദേഹം ഡാന്‍സ് ചെയ്യുന്നുണ്ട്. അതില്‍ ഒരു ബൈക്ക് കുറച്ച് നീങ്ങി പോയാല്‍ കാര്യം തീരും. ആ ഡാന്‍സില്‍ തന്നെ ഒരു സിംഗിള്‍ ഷോട്ടുമുണ്ട്. അതൊന്നും ചെറിയ പരിപാടിയല്ല,’ ബൈജു സന്തോഷ് പറയുന്നു.


Content Highlight: Baiju Santhosh Talks About Mohanlal