എന്നെ അത്ഭുതപ്പെടുത്തിയ നടന്‍; ആ നടനെ വെല്ലാന്‍ മലയാള സിനിമയില്‍ ആരും ഇല്ല: ബൈജു സന്തോഷ്
Entertainment
എന്നെ അത്ഭുതപ്പെടുത്തിയ നടന്‍; ആ നടനെ വെല്ലാന്‍ മലയാള സിനിമയില്‍ ആരും ഇല്ല: ബൈജു സന്തോഷ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 8th June 2025, 11:52 am

വളരെ ചെറുപ്പകാലത്ത് തന്നെ മലയാള സിനിമയില്‍ നിറ സാന്നിധ്യമായ നടനാണ് ബൈജു സന്തോഷ്. അഭിനയശൈലികൊണ്ടും അവതരണശൈലികൊണ്ടും ഏറെ ആരാധകരെ സൃഷ്ടിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. 1981ല്‍ പുറത്തുവന്ന മണിയന്‍പിള്ള എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം തന്റെ സിനിമ കരിയര്‍ ആരംഭിക്കുന്നത്.

നവാഗതനായ എസ്.വിപിന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് വ്യസനസമേതം ബന്ധുമിത്രാധികള്‍. ചിത്രത്തില്‍ ബൈജു സന്തോഷ് ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. സിനിമയില്‍ ഇദ്ദേഹത്തിന് പുറമെ അനശ്വര രാജന്‍, സിജു സണ്ണി, നോബി മാര്‍ക്കോസ്, അരുണ്‍ കുമാര്‍, മല്ലിക സുകുമാരന്‍, അസീസ് നെടുമങ്ങാട് തുടങ്ങിയവരും പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തില്‍ മലയാളത്തിന്റെ ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാറിനെ കുറിച്ച് സംസാരിക്കുകയാണ് ബൈജു സന്തോഷ്.

തന്നെ അത്ഭുതപ്പെടുത്തിയ നടന്‍ മറ്റൊരുമല്ല അത് സാക്ഷാല്‍ ജഗതി ശ്രീകുമാറാണെന്നും ഒരോ സിനിമയിലും ഞെട്ടിക്കുന്ന പ്രകടനമാണ് അദ്ദേഹം കാഴ്ച്ചവെക്കാറുള്ളതെന്നും ബൈജു സന്തോഷ് പറയുന്നു. സിനിമ ചിലപ്പോള്‍ വളരെ മോശമാണെങ്കിലും ആ സിനിമയിലെ കഥാപാത്രം വളരെ നന്നായി ജഗതി ശ്രീകുമാര്‍ കൈകാര്യം ചെയ്യുമെന്നും ഏത് റോളും മികച്ചതാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജഗതി ശ്രീകുമാറിനെ വെല്ലാന്‍ മലയാള സിനിമയില്‍ ആരുമില്ലെന്നും ബൈജു സന്തോഷ് പറഞ്ഞു. ഒറിജിനല്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘അത് മറ്റൊരുമല്ല സാക്ഷാല്‍ ജഗതി ചേട്ടനാണ്. ഞെട്ടിക്കുന്ന പ്രകടനമാണ് ഒരോ സിനിമയിലും. സിനിമ ചിലപ്പോള്‍ പരമ ബോറായിരിക്കും. എങ്കിലും പുള്ളി അദ്ദേഹത്തിന്റെ കഥാപാത്രം നന്നായിട്ട് കൈകാര്യം ചെയ്തിട്ട് പോകും. എന്ത് റോളാണെങ്കിലും. അദ്ദേഹത്തിനെ വെട്ടാന്‍ മലയാള സിനിമയില്‍ ആരും ഇല്ല,’ ബൈജു സന്തോഷ് പറഞ്ഞു.

Content Highlight: Baiju santhosh talks about Jagathy sreekumar