ട്രൈ സീരീസില്‍ പാകിസ്ഥാനും ഇംഗ്ലണ്ടും തമ്മില്‍ ഏറ്റുമുട്ടുകയാണ്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ പാകിസ്ഥാന്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 302 റണ്‍സാണ് നേടിയത്.

മത്സരത്തില്‍ പാകിസ്ഥാന് വേണ്ടി വണ്‍ ടൗണ്‍ ബാറ്ററായി ഇറങ്ങിയ ബാബര്‍ അസം 52 പന്തില്‍ നിന്നും നാല് ഫോറുകള്‍ ഉള്‍പ്പെടെ 34 റണ്‍സ് നേടിയാണ് കൂടാരം കയറിയത്. 65.38 എന്ന സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റെ ബാറ്റിങ്. എന്നിരുന്നാലും ഒരു മിന്നും നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ബാബര്‍.

അന്താരാഷ്ട്ര ഏകദിനത്തില്‍ ഇന്നിങ്‌സിന്റെ അടിസ്ഥാനത്തില്‍ ഒരു രാജ്യത്ത് ഏറ്റവും വേഗത്തില്‍ 2000 റണ്‍സ് പൂര്‍ത്തിയാക്കുന്ന മൂന്നാമത്തെ താരമാകാനാണ് ബാബറിന് സാധിച്ചത്. ഈ നേട്ടത്തില്‍ ക്വിന്റണ്‍ ഡി കോക്കിനൊപ്പമാണ് താരം റെക്കോഡ് പങ്കുവെക്കുന്നത്. റെക്കോഡ് ലിസ്റ്റില്‍ ഒന്നാമന്‍ ശുഭ്മന്‍ ഗില്ലാണ്. 33 ഇന്നിങ്‌സില്‍ നിന്നാണ് ഇന്ത്യയില്‍ താരം 2000 റണ്‍സ് പൂര്‍ത്തിയാക്കിയത്.

അന്താരാഷ്ട്ര ഏകദിനത്തില്‍ ഇന്നിങ്‌സിന്റെ അടിസ്ഥാനത്തില്‍ ഒരു രാജ്യത്ത് ഏറ്റവും വേഗത്തില്‍ 2000 റണ്‍സ് പൂര്‍ത്തിയാക്കുന്ന താരം

ശുഭ്മന്‍ ഗില്‍ – 33 – ഇന്ത്യയില്‍

ഡെസ്മണ്ട് ഹെയ്ന്‍സ് – 36 – വെസ്റ്റ് ഇന്‍ഡീസില്‍

ക്വിന്റണ്‍ ഡി കോക്ക് – 37 – സൗത്ത് ആഫ്രിക്കയില്‍

ബാബര്‍ അസം – 37* – പാകിസ്ഥാനില്‍

ഹാഷിം അംല – 38 – സൗത്ത് ആഫ്രിക്ക

വിവിയന്‍ റിച്ചാര്‍ഡ്‌സ് – 42 – ഓസ്ട്രേലിയയില്‍

രോഹിത് ശര്‍മ – 42 – ഇന്ത്യയില്‍

അതേസമയം പാകിസ്ഥാന് വേണ്ടി മികച്ച പ്രകടനം നടത്തിയത് ഹസന്‍ നവാസാണ്. 74 പന്തില്‍ നിന്ന് നാല് സികസും അഞ്ച് ഫോറും ഉള്‍പ്പെടെ 75 റണ്‍സ് നേടി മികച്ച പ്രകടനം നടത്തിയാണ് മടങ്ങിയത്. അര്‍ഫാത് മിന്‍ഹാസ് 59 റണ്‍സ് നേടി പാകിസ്ഥാന്റെ സ്‌കോര്‍ മുന്നോട്ട് കൊണ്ടുപോകാന്‍ സഹായിച്ചു. 54 പന്തില്‍ 35 റണ്‍സ് നേടിയാണ് സാദ് ബൈഗ് മടങ്ങിയത്.

ഇംഗ്ലണ്ടിന് വേണ്ടി നിലവില്‍ ഗസ് ആറ്റ്കിങ്‌സണ്‍ രണ്ടു വിക്കറ്റ് നേടിയപ്പോള്‍ സോണി ബേക്കര്‍, വില്‍ ജാകസ്, ജെയ്മി ഓവര്‍ടണ്‍, ആദില്‍ റഷീദ് എന്നിവര്‍ ഓരോ വിക്കറ്റും നേടി. നിലവില്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 24 ഓവര്‍ പൂര്‍ത്തിയാക്കിയപ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 144 നേടിയിട്ടുണ്ട്.

Content Highlight: Babar Azam Equals Quinton De Kock’s Record In ODI