തുടര്‍പരാജയങ്ങള്‍ക്ക് പിന്നാലെ പരിഹസിച്ചവര്‍ക്കും സംശയിച്ചവര്‍ക്കുമുള്ള മറുപടി മോഹന്‍ലാല്‍ നല്‍കിയ വര്‍ഷമാണ് 2025. വലിയ ഹിറ്റുകളില്ലാതിരുന്ന സമയത്തെ മാറ്റി തുടര്‍ച്ചയായി രണ്ട് മഹാവിജയങ്ങള്‍ ഇന്‍ഡസ്ട്രിക്ക് സമ്മാനിക്കാന്‍ മോഹന്‍ലാലിന് സാധിച്ചിരുന്നു. എമ്പുരാന്‍ 250 കോടിക്ക് മുകളില്‍ നേടി സര്‍വകാലവിജയമായപ്പോള്‍ പിന്നാലെയെത്തിയ തുടരും ഇന്‍ഡസ്ട്രിയല്‍ ഹിറ്റായി മാറി.
ഈ രണ്ട് സിനിമകളിലൂടെ മലയാളത്തിലെ തന്റെ സിംഹാസനം തിരിച്ചുപിടിച്ച മോഹന്‍ലാല്‍ അതിന് ആര്‍ക്കും വിട്ടുകൊടുക്കില്ലെന്ന് തീരുമാനിച്ചതുപോലെയാണ് താരത്തിന്റെ ലൈനപ്പ്. യുവസംവിധായകര്‍ക്കൊപ്പവും സീനിയേഴ്‌സിനൊപ്പവും ഒരുപിടി മികച്ച പ്രൊജക്ടുകള്‍ മോഹന്‍ലാല്‍ അനൗണ്‍സ് ചെയ്തിരിക്കുകയാണ്. അത്തരത്തിലൊന്നായിരുന്നു കഴിഞ്ഞദിവസം അനൗണ്‍സ് ചെയ്ത പുതിയ പ്രൊജക്ട്.
ക്യാമറക്ക് മുന്നില്‍ മലയാളികള്‍ക്ക് പരിചിതനായ ഓസ്റ്റിന്‍ ഡാന്‍ ആദ്യമായി സംവിധായക കുപ്പായമണിയുന്ന ചിത്രത്തില്‍ മോഹന്‍ലാലാണ് നായകന്‍. പൊലീസ് വേഷത്തിലാണ് മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുന്നത്. ആഷിക് ഉസ്മാന്‍ നിര്‍മിക്കുന്ന ചിത്രത്തിന് L 365 എന്നാണ് താത്കാലികമായി നല്‍കിയിരിക്കുന്ന ടൈറ്റില്‍. ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ ഓസ്റ്റിന്‍ ഡാന്‍.
‘പടത്തിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കൊക്കെ സ്റ്റാര്‍ട്ടാകുന്നതേയുള്ളു. എല്ലാവരുടെയും പ്രാര്‍ത്ഥന വേണം. പടത്തിന്റെ ലൈന്‍ എന്താണെന്ന് പുറത്തുവിടാന്‍ സമയമായിട്ടില്ല. മാസ് പടമാണോ അല്ലയോ എന്നൊക്കെ വഴിയേ അറിയുന്നതായിരിക്കും. ഷൂട്ട് എന്തായാലും ലാലേട്ടന്റെ തിരക്ക് കഴിയുന്നതിനനുസരിച്ച് മാത്രമേ തുടങ്ങുള്ളൂ.
ത്രില്ലര്‍ ഴോണറിലാണ് പടം ഒരുങ്ങുന്നത്. ഓള്‍വേയ്‌സ് ലാലേട്ടന്റെ ഫാനാണ്. അതുകൊണ്ട് ഫാന്‍ബോയ് പടമാണെന്ന് പറയേണ്ട കാര്യമില്ല. ഫസ്റ്റ് ലുക്ക് അനൗണ്‍സ്‌മെന്റൊക്കെ അധികം വൈകാതെ നടത്താനാണ് പ്ലാന്‍. കത്തിക്കണം എന്നാണ് ആഗ്രഹം. എല്ലാ കറക്ടായി വന്നാല്‍ കത്തിച്ചിരിക്കും,’ ഓസ്റ്റിന്‍ ഡാന്‍ പറയുന്നു.
നിലവില്‍ മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രം പാട്രിയറ്റിന്റെ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ് മോഹന്‍ലാല്‍. ഒക്ടോബറില്‍ ദൃശ്യം 3യുടെ ഷൂട്ട് ആരംഭിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 11 വര്‍ഷത്തിന് ശേഷം സത്യന്‍ അന്തിക്കാടിനൊപ്പം മോഹന്‍ലാല്‍ ഒന്നിക്കുന്ന ഹൃദയപൂര്‍വം ഓഗസ്റ്റ് 28ന് തിയേറ്ററുകളിലെത്തുകയാണ്.
Content Highlight: Austin Dan saying L 365 is an investigation thriller