'എന്റെ ബെസ്റ്റ് പെയറിനെ നീ അടിച്ച് മാറ്റിയല്ലേ' എന്ന് ചാക്കോച്ചന്‍; ഏതെങ്കിലും നായികയാണെന്ന് ഞാന്‍ വിചാരിച്ചു: ആസിഫ് അലി
Entertainment
'എന്റെ ബെസ്റ്റ് പെയറിനെ നീ അടിച്ച് മാറ്റിയല്ലേ' എന്ന് ചാക്കോച്ചന്‍; ഏതെങ്കിലും നായികയാണെന്ന് ഞാന്‍ വിചാരിച്ചു: ആസിഫ് അലി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 11th June 2025, 3:15 pm

 

കഴിഞ്ഞ 15 വര്‍ഷമായി മലയാളസിനിമയില്‍ നിറഞ്ഞുനില്‍ക്കുന്ന നടനാണ് ആസിഫ് അലി. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതുവിലൂടെയാണ് ആസിഫ് തന്റെ സിനിമാജീവിതം ആരംഭിക്കുന്നത്. കാണികള്‍ക്ക്, പ്രത്യേകിച്ച് യുവാക്കള്‍ക്ക് ഒരുപാട് റിലേറ്റബിള്‍ ആയി തോന്നുന്ന കഥാപാത്രങ്ങള്‍ അദ്ദേഹം സിനിമയില്‍ ചെയ്തിട്ടുണ്ട്. സണ്‍ഡേ ഹോളിഡേ, വിജയ് സൂപ്പറും പൗര്‍ണ്ണമിയും, അനുരാഗ കരിക്കിന്‍ വെള്ളം അങ്ങനെ നിരവധി ചിത്രങ്ങള്‍ ഇതിന് ഉദാഹരണമാണ്.

കുഞ്ചാക്കോ ബോബന്‍ തന്നോട് ഫോണ്‍ വിളിച്ചപ്പോള്‍ പറഞ്ഞ ഒരു രസകരമായ അനുഭവം പങ്കുവെക്കുകയാണ് ഇപ്പോള്‍ ആസിഫ് അലി. കുഞ്ചാക്കോ ബോബന്‍ തന്നെ വിളിച്ചിട്ട് അദ്ദേഹത്തിന്റെ ബെസ്റ്റ് പെയറിനെ താന്‍ അടിച്ചുമാറ്റുകയാണല്ലോ എന്ന് ചോദിച്ചെന്നും ഏതോ നായികയെ പറ്റിയാണ് കുഞ്ചാക്കോ ബോബന്‍ പറയുന്നത് എന്നാണ് താന്‍ വിചാരിച്ചതെന്നും ആസിഫ് അലി പറഞ്ഞു.

താന്‍ ആരാണെന്ന് ഒരുപാട് ആലോചിച്ചെന്നും അപ്പോള്‍ നീയും ബിജുമേനോനുമായി ഇപ്പോള്‍ കുറെ സിനിമകള്‍ ചെയ്യുന്നുണ്ടല്ലോ എന്ന് അദ്ദേഹം പറഞ്ഞെന്നും ആസിഫ് അലി കൂട്ടിച്ചേര്‍ത്തു. ആ സമയത്ത് കുഞ്ചാക്കോ ബോബനും ബിജു മോനോനും സിനിമയില്‍ ഒരു ഹിറ്റ് കോമ്പോ ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

‘ചാക്കോച്ചന്‍ എന്നെ വിളിച്ചിട്ട് എന്റെ ബെസ്റ്റ് പെയറിനെ നീ അടിച്ചുമാറ്റുന്നു എന്നൊരു കരക്കമ്പി ഉണ്ടല്ലോ എന്ന് പറഞ്ഞു. അങ്ങനെ പറയുമ്പോഴും ഞാന്‍ ഏതോ നായികയെ പറ്റിയാണ് ആലോചിക്കുന്നത്. ഞാനിങ്ങനെ അത് ആരാണെന്നൊക്കെ ആലോചിക്കുകയാണ്. ‘ബിജുവും നീയുമായിട്ട് ഇപ്പോള്‍ കുറെ പടങ്ങളായല്ലോ’ എന്നാണ് ചോദിച്ചത്. ആ സമയത്ത് ചാക്കോച്ചനും ബിജു ചേട്ടനും അങ്ങനെ പടം ചെയ്തുകൊണ്ടിരിക്കുകയാണ്. അവരുടേത് ഒരു ഹിറ്റ് കോമ്പോ ആയിരുന്നു,’ ആസിഫ് അലി പറയുന്നു.

Content highlight: Asif Ali talks about Kunchacko Boban