മലയാളത്തിലെ യുവതാരങ്ങളില്‍ മികച്ച അഭിനേതാവായി മുന്‍പന്തിയില്‍ തന്നെയുള്ള ആളാണ് ആസിഫ് അലി. കഴിഞ്ഞ കുറെ കാലമായി തിയേറ്റര്‍ ഹിറ്റുകള്‍ ഇല്ലാതിരുന്ന ആസിഫിന്റെ ഗ്രാഫ് മാറ്റിയ വര്‍ഷമായിരുന്നു 2024. പ്രേക്ഷകരെ പ്രകടനം കൊണ്ട് ആസിഫ് ഞെട്ടിച്ച വര്‍ഷമായിരുന്നു കഴിഞ്ഞുപോയത്. തലവന്‍, ലെവല്‍ ക്രോസ്, അഡിയോസ് അമിഗോ, കിഷ്‌കിന്ധാ കാണ്ഡം തുടങ്ങിയ ചിത്രങ്ങളായിരുന്നു ആസിഫിന്റേതായി പുറത്തിറങ്ങിയത്.
ആസിഫ് അലി എന്ന നടന് ഏറ്റവും കൂടുതല്‍ പ്രശംസ നേടിക്കൊടുത്ത ചിത്രമായിരുന്നു കിഷ്‌കിന്ധാ കാണ്ഡം. ഒരു റിസര്‍വ്ഡ് ഫോറസ്റ്റിന് അടുത്ത് താമസിക്കുന്ന റിട്ടേയ്ഡ് സൈനിക ഉദ്യോഗസ്ഥനായ അപ്പു പിള്ളയുടെയും വനം വകുപ്പ് ജീവനക്കാരനായ അയാളുടെ മകന്‍ അജയചന്ദ്രന്റെയും കഥയാണ് ഈ സിനിമ പറയുന്നത്.
താന്‍ ഒരുപാട് സെല്‍ഫ് ടോര്‍ച്ചര്‍ ചെയ്ത ചിത്രമാണ് കിഷ്‌ക്കിന്ധാ കാണ്ഡം എന്ന് പറയുകയാണ് ആസിഫ് അലി. ഷൂട്ടിങ്ങിന്റെ സമയത്തെല്ലാം തനിക്ക് തന്റെ മക്കളെയാണ് ഓര്‍മ്മ വരികയെന്നും അത് ഭയങ്കരമായ ട്രോമയായിരുന്നു എന്നും ആസിഫ് പറഞ്ഞു. ചില ദിവസങ്ങളില്‍ ഷൂട്ട് കഴിഞ്ഞ് ഒറ്റപ്പാലത്തില്‍ നിന്ന് വീടുവരെ വണ്ടി ഓടിച്ച് പോയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദി ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു ആസിഫ് അലി.
‘ഞാന്‍ ഒരുപാട് സെല്‍ഫ് ടോര്‍ച്ചര്‍ ചെയ്ത ചിത്രമായിരുന്നു കിഷ്‌ക്കിന്ധാ കാണ്ഡം.
പല സമയത്തും ഞാന്‍ എന്റെ കുട്ടികളെയാണ് അവിടെ ഇമാജിന്‍ ചെയ്തുകൊണ്ടിരുന്നത്. എന്റെ മകനെയാണ് ഞാന്‍ പേഴ്‌സണലി അവിടെ കാണുന്നത്.
അതെനിക്ക് ഭയങ്കര ട്രോമയുണ്ടായിരുന്ന സമയമായിരുന്നു. പല ദിവസങ്ങളിലും ഞാന്‍ ഷൂട്ട് കഴിഞ്ഞിട്ട് ഒറ്റപ്പാലത്തില്‍ നിന്ന് വീട്ടിലേക്ക് വന്നിട്ടുണ്ട്, മകനെ കാണണം എന്ന് പറഞ്ഞിട്ട്. കിഷ്‌ക്കിന്ധാ കാണ്ഡം എന്ന സിനിമയെല്ലാം എനിക്ക് അത്രയും ഉള്ളിലേക്ക് ഫീല്‍ ചെയ്യുന്നുണ്ട്,’ ആസിഫ് അലി പറയുന്നു.