ഷോട്ടിന്റെ സമയത്ത് അറിയാതെ ചിരിച്ചുപോയി, പറ്റില്ലെങ്കില്‍ നിര്‍ത്തിയിട്ട് പോ അനിയാ എന്ന് പറഞ്ഞ് ആ നടന്‍ ചൂടായി: ആസിഫ് അലി
Entertainment
ഷോട്ടിന്റെ സമയത്ത് അറിയാതെ ചിരിച്ചുപോയി, പറ്റില്ലെങ്കില്‍ നിര്‍ത്തിയിട്ട് പോ അനിയാ എന്ന് പറഞ്ഞ് ആ നടന്‍ ചൂടായി: ആസിഫ് അലി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 9th May 2025, 7:15 pm

മലയാളത്തിലെ മികച്ച നടന്മാരില്‍ ഒരാളാണ് ആസിഫ് അലി. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതുവിലൂടെയാണ് ആസിഫ് സിനിമയിലേക്ക് കാലെടുത്തുവെച്ചത്. വളരെ പെട്ടെന്ന് യുവാക്കള്‍ക്കിടയില്‍ വലിയൊരു ഫാന്‍ബേസ് സൃഷ്ടിക്കാന്‍ ആസിഫിന് സാധിച്ചു. ഇടയ്ക്ക് തുടര്‍പരാജയങ്ങള്‍ നേരിട്ട താരം കഴിഞ്ഞ വര്‍ഷം വമ്പന്‍ തിരിച്ചുവരവാണ് നടത്തിയത്. ഈ വര്‍ഷവും മികച്ച സിനിമകളുടെ ഭാഗമായി പ്രേക്ഷകരെ ഞെട്ടിക്കുകയാണ് ആസിഫ് അലി.

മലയാളത്തിലെ മികച്ച നടന്മാരില്‍ ഒരാളായ ജഗതി ശ്രീകുമാറിനെക്കുറിച്ച് സംസാരിക്കുകയാണ് ആസിഫ് അലി. ജഗതിയോടൊപ്പം അഭിനയിക്കുക എന്നത് ഇന്‍ട്രസ്റ്റിങ്ങായിട്ടുള്ള ഒന്നാണെന്ന് ആസിഫ് അലി പറഞ്ഞു. അടുത്ത ഷോട്ടില്‍ എന്താകും അദ്ദേഹം ചെയ്യുക എന്ന ക്യൂരിയോസിറ്റി എപ്പോഴും ഉണ്ടാകുമെന്നും മികച്ച ആര്‍ട്ടിസ്റ്റാണ് ജഗതിയെന്നും ആസിഫ് കൂട്ടിച്ചേര്‍ത്തു.

ബെസ്റ്റ് ഓഫ് ലക്ക് എന്ന സിനിമയില്‍ മാത്രമാണ് ജഗതിയുമായി മുഴുനീളവേഷം ചെയ്യാന്‍ സാധിച്ചതെന്ന് ആസിഫ് അലി പറഞ്ഞു. ആ സിനിമയില്‍ ‘നിന്റെ ചേട്ടന്‍ അമേരിക്കയില്‍ നിന്ന് വരും, വന്നിട്ട് നിന്റെയൊക്കെ മൂക്കിടിച്ച് പരത്തും’ എന്ന ഡയലോഗ് ഉണ്ടായിരുന്നെന്നും റിഹേഴ്‌സലിന്റെ സമയത്ത് ജഗതി അത് നല്ല രീതിയില്‍ പ്രസന്റ് ചെയ്‌തെന്നും ആസിഫ് അലി പറയുന്നു.

എന്നാല്‍ ഷോട്ടിന്റെ സമയത്ത് മൂക്കിടിച്ച് പരത്തും എന്ന ഭാഗം മൂക്ക് പൊത്തിക്കൊണ്ടാണ് ജഗതി പറഞ്ഞതെന്നും അത് കണ്ടപ്പോള്‍ തങ്ങള്‍ക്ക് ചിരിയടക്കാനായില്ലെന്നും ആസിഫ് കൂട്ടിച്ചേര്‍ത്തു. ജഗതിക്ക് അത് കണ്ട് ദേഷ്യം വന്നെന്നും എല്ലാവരോടും ചൂടായെന്നും ആസിഫ് അലി പറയുന്നു. പറ്റില്ലെങ്കില്‍ നിര്‍ത്തിയിട്ട് പോ അനിയാ എന്ന് തന്നോട് പറഞ്ഞെന്നും പിന്നീട് അതിന് സോറി പറഞ്ഞെന്നും ആസിഫ് അലി പറഞ്ഞു. റേഡിയോ മാംഗോയോട് സംസാരിക്കുകയായിരുന്നു ആസിഫ് അലി.

‘ജഗതി ചേട്ടന്റെ കൂടെ അഭിനയിക്കുന്നത് എപ്പോഴും എന്‍ജോയ് ചെയ്യുന്ന ഒന്നാണ്. അത് ഇന്‍ട്രസ്റ്റിങ്ങായിട്ടുള്ള കാര്യമാണ്. അടുത്ത ഷോട്ടില്‍ പുള്ളി എന്താകും ചെയ്യുക എന്ന ഒരു ക്യൂരിയോസിറ്റി നമുക്ക് ഉണ്ടാകും. ബെസ്റ്റ് ഓഫ് ലക്ക് എന്ന് പറഞ്ഞിട്ടുള്ള ഒരു സിനിമയുണ്ട്. എം.എ. നിഷാദാണ് ആ പടത്തിന്റെ ഡയറക്ടര്‍. ജഗതി ചേട്ടന്റെ കൂടെ ത്രൂ ഔട്ടായിട്ടുള്ള ക്യാരക്ടര്‍ ചെയ്യാന്‍ ആ സിനിമയിലൂടെ സാധിച്ചു.

അതില്‍ ഒരു സീനുണ്ട്. പുള്ളിയുടെ ക്യാരക്ടര്‍ ഞങ്ങളുടെ അടുത്ത് വന്നിട്ട് ‘നിന്റെ ചേട്ടന്‍ അമേരിക്കയില്‍ നിന്ന് വരുന്നുണ്ട്, ഇവിടുത്തെ ചുറ്റിക്കളി കണ്ടുപിടിച്ചിട്ട് നിന്റെയൊക്കെ മൂക്കിടിച്ച് പരത്തും’ എന്ന് പറയുന്ന ഡയലോഗായിരുന്നു പറയേണ്ടത്. റിഹേഴ്‌സലില്‍ എല്ലാവരും നന്നായി ചെയ്തു. പക്ഷേ, ഷോട്ടിന്റെ സമയത്ത് ‘മൂക്കിടിച്ച് പരത്തും’ എന്ന ഭാഗം വന്നപ്പോള്‍ പുള്ളി മൂക്ക് പൊത്തിക്കൊണ്ടാണ് ഡയലോഗ് പറഞ്ഞത്.

എല്ലാവരും അത് കണ്ട് ചിരിച്ചു. പക്ഷേ ജഗതി ചേട്ടന്‍ എല്ലവരോടും ചൂടായി. കാരണം, ആ സീന്‍ ഇനി അതുപോലെ പുള്ളിക്ക് കിട്ടില്ല. ‘പറ്റില്ലെങ്കില്‍ നിര്‍ത്തിപ്പോ അനിയാ’ എന്നൊക്കെ ജഗതി ചേട്ടന്‍ എന്നോട് പറഞ്ഞു. പിന്നീട് അതിന് സോറിയും പറഞ്ഞു. നല്ല ആര്‍ട്ടിസ്റ്റാണ് അദ്ദേഹം,’ ആസിഫ് അലി പറഞ്ഞ

Content Highlight: Asif Ali shares the shooting experience with Jagathy Sreekumar