മലയാളത്തിലെ യുവതാരങ്ങളില്‍ മികച്ച അഭിനേതാവായി മുന്‍പന്തിയില്‍ തന്നെയുള്ള ആളാണ് ആസിഫ് അലി. കഴിഞ്ഞ കുറെ കാലമായി തിയേറ്റര്‍ ഹിറ്റുകള്‍ ഇല്ലാതിരുന്ന ആസിഫിന്റെ ഗ്രാഫ് മാറ്റിയ വര്‍ഷമായിരുന്നു 2024.
മലയാളത്തിലെ യുവതാരങ്ങളില്‍ മികച്ച അഭിനേതാവായി മുന്‍പന്തിയില്‍ തന്നെയുള്ള ആളാണ് ആസിഫ് അലി. കഴിഞ്ഞ കുറെ കാലമായി തിയേറ്റര്‍ ഹിറ്റുകള്‍ ഇല്ലാതിരുന്ന ആസിഫിന്റെ ഗ്രാഫ് മാറ്റിയ വര്‍ഷമായിരുന്നു 2024.
പ്രേക്ഷകരെ പ്രകടനംകൊണ്ട് ആസിഫ് ഞെട്ടിച്ച വര്‍ഷമായിരുന്നു കഴിഞ്ഞുപോയത്. തലവന്‍, ലെവല്‍ ക്രോസ്, അഡിയോസ് അമിഗോ, കിഷ്‌കിന്ധാ കാണ്ഡം തുടങ്ങിയ ചിത്രങ്ങളായിരുന്നു ആസിഫിന്റേതായി പുറത്തിറങ്ങിയത്. പുതിയ ചിത്രം രേഖാചിത്രവും ഇപ്പോൾ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്.

സൗഹൃദ വലയത്തോടൊപ്പം സിനിമ ചെയ്യാൻ എപ്പോഴും തനിക്കിഷ്ടമാണെന്നും സുഹൃത്തുക്കൾക്ക് എല്ലാവർക്കും ഒരു കംഫർട്ട് സോൺ ഇപ്പോഴും കൊടുക്കാറുണ്ടെന്നും ആസിഫ് അലി പറയുന്നു. ആരുടെ ആരാധകനാണെന്ന ചോദ്യത്തിന് ഡിപ്ലോമാറ്റിക് അല്ലാത്ത മറുപടി തനിക്ക് പറയാൻ കഴിയില്ലെന്നും മമ്മൂട്ടിയെയും മോഹൻലാലിനെയും ഇഷ്ടമാണെങ്കിലും തന്നെ ഏറ്റവും കൂടുതൽ സ്വാധീനിച്ചത് കമൽഹാസനാണെന്നും ആസിഫ് കൂട്ടിച്ചേർത്തു. ഗൃഹലക്ഷ്മി മാഗസിനോട് സംസാരിക്കുകയായിരുന്നു ആസിഫ് അലി.
നല്ല മോഹൻലാൽ സിനിമകൾ കണ്ടാൽ ഞാൻ മോഹൻലാൽ ഫാനാണ്. നല്ല മമ്മൂട്ടി സിനിമകൾ കണ്ടാൽ മമ്മൂട്ടി ഫാനാണ്. പക്ഷേ, എന്നെ ഏറ്റവും കൂടുതൽ സ്വാധീനിച്ചിട്ടുള്ളത് കമൽ ഹാസൻ സാറാണ്
– ആസിഫ് അലി
‘എപ്പോഴും എന്റെ സൗഹൃദവലയത്തിലുള്ളവർക്കൊപ്പം സിനിമ ചെയ്യാൻ ശ്രമിക്കാറുണ്ട്. എനിക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യമാണ് ഞാൻ ചെയ്തു കൊണ്ടിരിക്കുന്നത്. സിനിമാഭിനയം എന്നത് ഏറ്റവും കൂടുതൽ ആസ്വദിക്കുന്ന കാര്യമാണ്. അപ്പോൾ അതിനെ ഒരു രീതിയിലും രണ്ടാമത് ചിന്തിപ്പിക്കുന്ന തരത്തിലുള്ള ഒരു കാര്യവും ഞാൻ ചെയ്യില്ല. സുഹൃത്തുക്കൾക്ക് എല്ലാവർക്കും ഞാനൊരു കംഫർട്ട് സ്പേസ് കൊടുക്കാറുണ്ട്. ആ ഒരു അറ്റാച്ച്മെന്റ് എന്നോട് അവർക്കുമുണ്ട്.

ആരുടെ ആരാധകനാണ് എന്ന ചോദ്യത്തിന് ഡിപ്ലോമാറ്റിക് അല്ലാത്ത രീതിയിൽ മറുപടി പറയാൻ പറ്റില്ല. നല്ല മോഹൻലാൽ സിനിമകൾ കണ്ടാൽ ഞാൻ മോഹൻലാൽ ഫാനാണ്. നല്ല മമ്മൂട്ടി സിനിമകൾ കണ്ടാൽ മമ്മൂട്ടി ഫാനാണ്. പക്ഷേ, എന്നെ ഏറ്റവും കൂടുതൽ സ്വാധീനിച്ചിട്ടുള്ളത് കമൽ ഹാസൻ സാറാണ്.
അദ്ദേഹത്തിന്റെ കട്ട ഫാനാണ്. അദ്ദേഹത്തിന്റെ സിനിമകൾ കണ്ടിട്ടാണ് സിനിമ കാണാനുള്ള ആഗ്രഹം തന്നെ എനിക്ക് തോന്നിത്തുടങ്ങിയത്. ചെറുപ്പത്തിലെ അഭിനയിക്കണമെന്നൊക്കെയുള്ള മോഹം ഉള്ളിലുണ്ടാവുന്നത് അങ്ങനെയാണ്,’ആസിഫ് അലി പറയുന്നു.
Content Highlight: Asif Ali About Mammooty, Mohanlal, And Kamal Hassan