ഭ്രമയുഗത്തിന്റെ 'തലതിരിഞ്ഞ' ഷൂട്ട്; തുടക്കത്തിൽ തന്നെ നല്ല പണിയെടുപ്പിച്ചു: അർജുൻ അശോകൻ
Film News
ഭ്രമയുഗത്തിന്റെ 'തലതിരിഞ്ഞ' ഷൂട്ട്; തുടക്കത്തിൽ തന്നെ നല്ല പണിയെടുപ്പിച്ചു: അർജുൻ അശോകൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 22nd February 2024, 4:56 pm

ഭ്രമയുഗത്തിലെ ക്ലൈമാക്സ് സീൻ എടുത്തതിനെക്കുറിച്ച് സംസാരിക്കുകയാണ് നടൻ അർജുൻ അശോകൻ. സിനിമയുടെ ഓരോ ഭാഗം കട്ട് കട്ടായിട്ടാണ് എടുക്കുകയെന്നും ക്ലൈമാക്സാണ് ആദ്യം എടുത്തതെന്നും അർജുൻ പറഞ്ഞു. പണിയെടുക്കേണ്ട ഭാഗം ആദ്യം എടുത്തെന്നും പിന്നെ സുഖമുള്ള ഭാഗം ചെയ്‌തെന്നും അർജുൻ കൂട്ടിച്ചേർത്തു. ഭ്രമയുഗത്തിന്റെ വിശേഷങ്ങൾ രാഹുൽ സദാശിവനും സിദ്ധാർത്ഥ് ഭാരതനുമൊപ്പം സംസാരിക്കുകയാണ് അർജുൻ അശോകൻ.

‘ഇത് കട്ട് ചെയ്ത്, കട്ട് ചെയ്തല്ലേ എടുക്കുക. മൊത്തത്തിൽ വൻ പൊളിയായിരുന്നു. ക്ലൈമാക്സ് ആയിരുന്നു ആദ്യം എടുത്തത്. പണിയെടുക്കേണ്ട ഭാഗം ആദ്യം എടുത്ത് പിന്നെ സുഖമുള്ള ഭാഗം എടുപ്പിച്ചു. അങ്ങനെയായിരുന്നു സെറ്റ്,’ അർജുൻ അശോകൻ പറഞ്ഞു.

പണിയെടുക്കേണ്ട ഭാഗത്തിന് ശേഷം വെള്ളം കോരലൊക്കെ ആയിരുന്നെന്ന് ഈ സമയം രാഹുൽ സദാശിവൻ കൂട്ടിച്ചേർത്തു. ‘പണിയെടുക്കേണ്ട ഭാഗത്തിന് ശേഷം പിന്നെ വെള്ളം കോരലും മുയലിനെ പിടിക്കലുമൊക്കെയായിരുന്നു. ലാസ്റ്റ് ഇൻട്രോ സീൻ എടുത്തു. ഭ്രമയുഗത്തിന്റേത് ഒരു തലതിരിഞ്ഞ ഗ്രാഫ് ആയിരുന്നു,’ രാഹുൽ സദാശിവൻ പറഞ്ഞു.

മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമയാണ് രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഭ്രമയുഗം. ഫെബ്രുവരി 15ന് റിലീസ് ചെയ്ത ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ പ്രദർശനം തുടരുകയാണ്. മ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ചിത്രത്തിൽ അർജുൻ അശോകൻ, സിദ്ധാർഥ് ഭരതൻ തുടങ്ങിയവരും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

കൊടുമൺ പോറ്റിയെന്ന കഥാപാത്രമായി മമ്മൂട്ടി കളം നിറഞ്ഞു നിൽക്കുമ്പോൾ അർജുൻ അശോകൻ തേവനായും സിദ്ധാർത്ഥ് ഭരതൻ വെപ്പുകാരനായും ചിത്രത്തിൽ തിളങ്ങിനിൽക്കുന്നുണ്ട്.

17ാം നൂറ്റാണ്ടില്‍ മലബാറില്‍ നടക്കുന്ന കഥയാണ് ഭ്രമയുഗത്തിന്റെ പശ്ചാത്തലം. അമാല്‍ഡ ലിസ്, മണികണ്ഠന്‍ ആചാരി എന്നിവരാണ് സിനിമയിലെ മറ്റ് താരങ്ങള്‍. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്റെയും വൈ നോട്ട് സ്റ്റുഡിയോസിന്റെയും ബാനറില്‍ എസ്. ശശികാന്തും ചക്രവര്‍ത്തി രാമചന്ദ്രയുമാണ് ചിത്രം നിര്‍മിക്കുന്നത്.

Content Highlight: Arjun ashokan about climax scene shoot