അറിവിന്റെ വരികള്‍, പാ രഞ്ജിത്ത് ചിത്രം നച്ചത്തിരം നഗര്‍ഗിരത്തിലെ പുതിയ ഗാനം
Entertainment news
അറിവിന്റെ വരികള്‍, പാ രഞ്ജിത്ത് ചിത്രം നച്ചത്തിരം നഗര്‍ഗിരത്തിലെ പുതിയ ഗാനം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 8th August 2022, 10:51 pm

പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന നച്ചത്തിരം നഗര്‍ഗിരത്ത്’ എന്ന സിനിമയിലെ പുതിയ ഗാനം റിലീസ് ചെയ്തു. രംഗരത്തിനം എന്ന് തുടങ്ങുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് റപ്പാര്‍ അറിവാണ്.

തിങ്ക് മ്യുസിക്ക് ഇന്ത്യ എന്ന യൂട്യുബ് ചാനലിലാണ് ഗാനം റിലീസ് ചെയ്തിരിക്കുന്നത്. മികച്ച പ്രതികരണമാണ് ഗാനത്തിന് ലഭിക്കുന്നത്.

തെന്‍മയാണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. എം. എസ് കൃഷ്ണ, ഗാനമുത്തു, സംഗീത സന്തോഷ്, കവിത ഗോപി, കാര്‍ത്തിക് മാണിക്കവാസകം എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

സാര്‍പ്പട്ട പരമ്പരൈക്ക് ശേഷം പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് നച്ചത്തിരം നഗര്‍ഗിരത്ത്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ശ്രദ്ധനേടിയിരുന്നു. മലയാളി താരം കാളിദാസ് ജയറാമും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.

ചിത്രത്തിന്റെ ഷൂട്ടിങ് വളരെ മുമ്പേ പൂര്‍ത്തിയാക്കിയിരുന്നു. നീലം പ്രൊഡക്ഷന്‍സ് ആണ് ചിത്രത്തിന്റെ നിര്‍മാണം. ചിത്രത്തിന്റെ വിതരണാവകാശം യാഴി ഫിലിംസിനാണ്.

കഴിഞ്ഞ വര്‍ഷം ജൂലൈ 22നായിരുന്നു ആമസോണ്‍ പ്രൈമിലൂടെ പാ രഞ്ജിത്ത് ഒടുവില്‍ സംവിധാനം ചെയ്ത സാര്‍പ്പട്ട പരമ്പരൈ റിലീസ് ചെയ്തത്. സന്തോഷ് നാരായണന്‍ സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തില്‍ മുരളി ജി. ക്യാമറയും സെല്‍വ ആര്‍.കെ. എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നു.


1970കളില്‍ ചെന്നൈയില്‍ നിലനിന്നിരുന്ന ബോക്സിംഗ് കള്‍ച്ചറാണ് ചിത്രത്തിന്റെ പശ്ചാത്തലം. കബിലന്‍ എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ ആര്യ എത്തുന്നത്. ദുശാറ വിജയന്‍, പശുപതി, കലൈയരസന്‍ തുടുങ്ങിയവരും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തിയിരുന്നു.

Content Highlight: Arivu and Thenmi song from Natchathiram Nagargiradhu Released