കുടുംബജീവിതം മാത്രമല്ല നമ്മുടെ ജീവിതം എന്ന് തിരിച്ചറിഞ്ഞത് അതിനുശേഷമാണ്; അനുശ്രീ പറയുന്നു
Entertainment
കുടുംബജീവിതം മാത്രമല്ല നമ്മുടെ ജീവിതം എന്ന് തിരിച്ചറിഞ്ഞത് അതിനുശേഷമാണ്; അനുശ്രീ പറയുന്നു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 29th January 2021, 4:37 pm

മലയാളികള്‍ക്ക് ഏറെ ഇഷ്ടപ്പെട്ട നടിയാണ് അനുശ്രീ. പ്രേക്ഷകരുടെ കൈയ്യടി നേടുന്ന വ്യത്യസ്തമായ കഥാപാത്രങ്ങള്‍ അനുശ്രീ ചെയ്തിട്ടുണ്ട്.

ജീവിതവും സിനിമയുമായി ബന്ധപ്പെട്ട ചില നിലപാടുകള്‍ തുറന്നുപറയുകയാണ് ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അനുശ്രീ. കണ്ണടച്ചു തുറക്കുന്നതിനിടെ ഉണ്ടായ മാറ്റങ്ങളൊന്നും തന്റെ ജീവിതത്തിലില്ലെന്നും സിനിമയില്‍ വന്നതിന് ശേഷമാണ് കാഴ്ചപ്പാടുകള്‍ മാറിയതെന്നും അനുശ്രീ പറയുന്നു.

സിനിമയിലെ ഈ എട്ടുവര്‍ഷങ്ങള്‍ ചിലകാര്യങ്ങളില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഒരു പക്ഷേ സിനിമയിലേക്ക് വന്നിരുന്നില്ലെങ്കില്‍ ജീവിതം ഇങ്ങനെയൊന്നുമാവില്ലായിരുന്നു. കാഴ്ചപ്പാടില്‍ മാറ്റം വന്നത് സിനിമയില്‍ വന്നശേഷമാണ്.

പഠിത്തം കഴിഞ്ഞ് കുടുംബജീവിതം എന്നുള്ള പതിവ് പിന്തുടരാന്‍ തീരുമാനിച്ചയാളായിരുന്നു താനെന്നും അതുമാത്രമല്ല ജീവിതം എന്നൊക്കെ മനസ്സിലായത് സിനിമയില്‍ വന്നശേഷമാണെന്നും അനുശ്രീ പറഞ്ഞു. നമ്മുടെ ഇഷ്ടങ്ങള്‍ തിരിച്ചറിഞ്ഞ് ജീവിക്കണമെന്ന് തന്നെ പഠിപ്പിച്ചത് സിനിമയാണെന്നും അനുശ്രീ കൂട്ടിച്ചേര്‍ത്തു.

പ്രണയത്തെക്കുറിച്ചും അഭിമുഖത്തില്‍ അനുശ്രീ പറഞ്ഞു. പ്രേമം നല്ലൊരു വികാരം തന്നെയാണെന്നും എന്നാല്‍ സൂക്ഷിച്ചു കൈകാര്യം ചെയ്തില്ലെങ്കില്‍ ഭയങ്കര അപകടമാണെന്നുമാണ് അനുശ്രീ പറയുന്നത്.

പ്രേമമായാലും എന്ത് ബന്ധമായാലും നമ്മളെ ഭരിക്കാനുള്ള അവകാശം മറ്റാര്‍ക്കും നല്‍കേണ്ടതില്ല എന്ന അഭിപ്രായമുള്ള ആളാണ് താനെന്നും അനുശ്രീ പറയുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Anusree says about her family life and film