'എന്റെ അറിവിൽ ഈ ആന്റണി ആദ്യം കൊന്നത് ഒരു എസ്.ഐനെയാണ്' ജോഷിയുടെ ആന്റണി ട്രെയ്ലർ
Film News
'എന്റെ അറിവിൽ ഈ ആന്റണി ആദ്യം കൊന്നത് ഒരു എസ്.ഐനെയാണ്' ജോഷിയുടെ ആന്റണി ട്രെയ്ലർ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 27th November 2023, 5:14 pm

ജോഷി ഒരുക്കുന്ന ഫാമിലി-മാസ്സ്-ആക്ഷൻ ചിത്രം ‘ആന്റണി’യുടെ ട്രെയിലർ പുറത്തിറങ്ങി. 2019 ൽ പുറത്തിറങ്ങിയ ജോഷിയുടെ തന്നെ ‘പൊറിഞ്ചു മറിയം ജോസ്’ ചിത്രത്തിന് ശേഷം അതേ താരങ്ങൾക്കൊപ്പം കല്യാണി പ്രിയദർശൻ, ആശ ശരത് എന്നിവരെയും അണിനിരത്തി ജോഷി സംവിധാനം ചെയ്യുന്ന ‘ആന്റണി’ ഡിസംബർ 1 നാണ് തിയേറ്ററുകളിൽ എത്തുന്നത്.

കുടുംബ പശ്ചാത്തലത്തിൽ മാസ് ആക്ഷൻ രംഗങ്ങളും, ബന്ധങ്ങളുടെ തീവ്രതയുമൊക്കെ കാണിച്ചു പോകുന്ന ചിത്രമായിരിക്കും ‘ആന്റണി’ എന്നാണ് ട്രെയ്ലർ സൂചിപ്പിക്കുന്നത്. ‘ആന്റണി’ ആയി ജോജു ജോർജാണ് എത്തുന്നത്.

ചെമ്പൻ വിനോദ്, നൈല ഉഷ, വിജയരാഘവൻ എന്നിവർക്കൊപ്പം അപ്പാനി ശരത്, സിജോയ് വർഗീസ്, ജുവൽ മേരി, ടിനി ടോം, ആർ.ജെ ഷാൻ, ജിനു ജോസഫ്, പദ്മരാജ് രതീഷ്, രാജേഷ് ശർമ, ശ്രീകാന്ത് മുരളി തുടങ്ങി വൻ താരനിര തന്നെ അണിനിരക്കുന്ന ചിത്രം തിയേറ്ററുകളിൽ ആവേശം ഉയർത്തുമെന്ന് തന്നെയാണ് പ്രതീക്ഷ. രാജേഷ് വർമ തിരക്കഥ ഒരുക്കുന്ന ചിത്രം നിർമിക്കുന്നത് ഐന്‍സ്റ്റിന്‍ മീഡിയയുടെ ബാനറില്‍ ഐന്‍സ്റ്റിന്‍ സാക് പോള്‍ ആണ്. ജേക്സ് ബിജോയ് സംഗീതം ഒരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് രണദിവെ ആണ്.

എഡിറ്റിങ് – ശ്യാം ശശിധരൻ, പ്രൊഡക്ഷൻ കൺട്രോളർ – ദീപക് പരമേശ്വരൻ, കലാസംവിധാനം – ദിലീപ് നാഥ്, വസ്ത്രാലങ്കാരം – പ്രവീൺ വർമ, മേക്കപ്പ് – റോണക്സ് സേവ്യർ, സ്റ്റിൽസ് – അനൂപ് പി. ചാക്കോ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – സിബി ജോസ് ചാലിശ്ശേരി, ആക്ഷൻ ഡയറക്ടർ – രാജശേഖർ

ഓഡിയോഗ്രാഫി – വിഷ്ണു ഗോവിന്ദ്, എക്സിക്യൂട്ടീവ് പ്രൊഡ്യുസർ – ഷിജോ ജോസഫ്, സഹനിർമാതാക്കൾ – സുശീൽ കുമാർ അഗ്രവാൾ, രജത്ത് അഗ്രവാൾ, നിതിൻ കുമാർ, ഗോകുൽ വർമ & കൃഷ്ണരാജ് രാജൻ, ഡിജിറ്റൽ പ്രമോഷൻ – ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്, പി.ആർ.ഒ – ശബരി.

Content Highlight: Antony movie’s trailer out