'മിഴിയിലെ കരുതലായ്'; ആന്റണിയിലെ ആദ്യ ഗാനം
Film News
'മിഴിയിലെ കരുതലായ്'; ആന്റണിയിലെ ആദ്യ ഗാനം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 13th November 2023, 6:17 pm

‘പൊറിഞ്ചു മറിയം ജോസി’ന് ശേഷം, ജോഷി, ജോജു ജോർജ്, ചെമ്പൻ വിനോദ്, നൈല ഉഷ എന്നിവർക്കൊപ്പം കല്യാണി പ്രിയദർശൻ, ആശ ശരത് എന്നിവരെ അണിനിരത്തി മാസ്റ്റർ ക്രാഫ്റ്റ്മാൻ ജോഷി സംവിധാനം ചെയ്യുന്ന ‘ആന്റണി’ എന്ന ചിത്രത്തിലെ ‘ചെല്ലക്കുരുവി’ക്ക് എന്ന ആദ്യ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി.

സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും പ്രണയത്തിന്റെയും സംഗീതം ചേർത്ത് ജേക്സ് ബിജോയ് ഒരുക്കിയ ഗാനം ആലപിച്ചിരിക്കുന്നത് കപിൽ കപിലൻ ആണ്. ജ്യോതിഷ് ടി. കാസി ആണ് വരികൾ രചിച്ചിരിക്കുന്നത്. ഉടൻ തിയേറ്ററുകളിൽ എത്തുന്ന ‘ആന്റണി’ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ.

രചന – രാജേഷ് വർമ്മ, ഛായാഗ്രഹണം – രണദിവെ, എഡിറ്റിങ് – ശ്യാം ശശിധരന്‍, സംഗീത സംവിധാനം – ജേക്സ് ബിജോയ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ദീപക് പരമേശ്വരന്‍, കലാസംവിധാനം – ദിലീപ് നാഥ്, വസ്ത്രാലങ്കാരം – പ്രവീണ്‍ വര്‍മ്മ, മേക്കപ്പ് – റോണക്സ് സേവ്യര്‍, സ്റ്റിൽസ് – അനൂപ് പി. ചാക്കോ, വിതരണം – ഡ്രീം ബിഗ് ഫിലിംസ് , ചീഫ് അസോസിയേറ്റ് ഡയറക്ടർ – സിബി ജോസ് ചാലിശ്ശേരി, ആക്ഷൻ ഡയറക്ടർ – രാജശേഖർ, ഓഡിയോഗ്രാഫി – വിഷ്ണു ഗോവിന്ദ്, എക്സിക്യൂട്ടീവ് പ്രൊഡ്യുസർ – വർക്കി ജോർജ് , സഹ നിർമാതാക്കൾ – ഷിജോ ജോസഫ്, ഗോകുൽ വർമ്മ, കൃഷ്ണരാജ് രാജൻ, പി.ആർ.ഒ – ശബരി. മാർക്കറ്റിങ്ങ് പ്ലാനിങ് -ഒബ്സ്ക്യൂറ എന്റർടെയ്‌ൻമെന്റ്‌ എന്നിവരാണ് ചിത്രത്തിലെ മറ്റു അണിയറ പ്രവർത്തകർ.

Content Highlight: Antony film’s first song released