ലാലേട്ടന്‍ നായകനാകുന്ന സിനിമ ഈ വര്‍ഷം ഇല്ല, പ്രൊഡക്ഷനിലുള്‍പ്പെടെ മാറ്റം വന്നു: അനൂപ് മേനോന്‍
Entertainment
ലാലേട്ടന്‍ നായകനാകുന്ന സിനിമ ഈ വര്‍ഷം ഇല്ല, പ്രൊഡക്ഷനിലുള്‍പ്പെടെ മാറ്റം വന്നു: അനൂപ് മേനോന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 2nd July 2025, 10:33 am

മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന സിനിമയെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ അനൂപ് മേനോന്‍. സിനിമ ഈ വര്‍ഷം ഉണ്ടാകില്ലെന്നും അടുത്ത വര്‍ഷത്തേക്ക് നീളുമെന്നുമാണ് അനൂപ് മേനോന്‍ പറഞ്ഞത്.

പ്രൊഡക്ഷന്‍ മാറിയതുള്‍പ്പെടെ ഒന്ന് രണ്ട് പ്രശ്‌നങ്ങള്‍ ഉണ്ടായതെന്നാണ് മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അനൂപ് മേനോന്‍ പറയുന്നത്.

‘ ലാലേട്ടന്റെ സിനിമ അടുത്ത വര്‍ഷമേ സംഭവിക്കുകയുള്ളൂ. അതിന്റെ പ്രൊഡക്ഷന്‍ മാറി. അതാണ് ഒന്നാമത്തെ കാര്യം. രണ്ടാമത്തെ കാര്യം കൊല്‍ക്കത്തയിലെ ദുര്‍ഗാപൂജയുടെ സീക്വന്‍സാണ് നമുക്ക് പ്രധാനമായി ഷൂട്ട് ചെയ്യേണ്ടത്.

അത് ഇനി അടുത്ത വര്‍ഷമേ സാധ്യമാകുകയുള്ളൂ. 20 ദിവസത്തെ ഷൂട്ട് ആ ഫെസ്റ്റിവലുമായി ബന്ധപ്പെട്ടുണ്ട്. അതൊരു പ്രശ്‌നമാണ്.

ഒരു ഫൈറ്റ് സീക്വന്‍സാണ് അത്. അതില്‍ തന്നെ ഷൂട്ട് ചെയ്യണമെന്ന് ആഗ്രഹമുള്ളതുകൊണ്ടാണ്. പിന്നെ പ്രൊഡക്ഷന്‍ വേറൊരു ടീമാണ് ചെയ്യുന്നത്.

അഞ്ച് പാട്ടുകളുള്ള മൂന്ന് ഫൈറ്റുകളുള്ള ഒരു സിനിമയാണ് ഇത്. നമുക്കെല്ലാം കാണാന്‍ ആഗ്രഹമുള്ള ഒരു ലാലേട്ടന്‍ പടം. അദ്ദേഹത്തിന്റെ ഏറ്റവും മികച്ച കാലഘട്ടം അത്തരം സിനിമകളുടേതാണ്.

അത് സംഭവിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതൊരു വലിയ സിനിമയാണ്. ബഡ്ജറ്റ് വളരെ വലുതാണ്. ഇത്രയും പാട്ടും ഫൈറ്റും എല്ലാം വെച്ച് നോക്കുമ്പോള്‍ വലിയ സിനിമ തന്നെയാണ്.

പിന്നെ സ്‌ക്രിപ്റ്റ് ഇപ്പോഴും പ്രോഗ്രസാണ്. ഇപ്പോഴും അണ്ടര്‍ കണ്‍സ്ട്രക്ഷന്‍ ആണെന്ന് പറയാം. അടുത്ത വര്‍ഷം സംഭവിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ലെ്റ്റ്‌സ് ടേക്ക് ടൈം ആന്‍ഡ് ഡു ഇറ്റ് എന്നാണ് ലാലേട്ടനും പറഞ്ഞിരിക്കുന്നത്. അത് അതിന്റെ ഏറ്റവും ബ്രില്യന്റ് ആയിട്ടുള്ള സ്‌പേസില്‍ നടക്കട്ടെ എന്നാണ് പറഞ്ഞത്,’ അനൂപ് മേനോന്‍ പറയുന്നു.

Content Highlight: Anoop menon about Mohanlal Movie and Update