തിയേറ്റര്‍ റിലീസ് ഉടനെ ഉണ്ടാകും, ഒരു തമിഴ് സിനിമയുടെ എഴുത്തിലാണ് ഞാന്‍: അഞ്ജലി മേനോന്‍
Entertainment
തിയേറ്റര്‍ റിലീസ് ഉടനെ ഉണ്ടാകും, ഒരു തമിഴ് സിനിമയുടെ എഴുത്തിലാണ് ഞാന്‍: അഞ്ജലി മേനോന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 28th May 2025, 6:13 pm

 

മലയാളത്തിലെ മികച്ച സംവിധായകരില്‍ ഒരാളാണ് അഞ്ജലി മേനോന്‍. 2012ല്‍ പുറത്തിറങ്ങിയ മഞ്ചാടിക്കുരു എന്ന ചിത്രത്തിലൂടെയാണ് അഞ്ജലി ഒരു സംവിധായക ആകുന്നത്. പിന്നീട് ഉസ്താദ് ഹോട്ടല്‍, ബാംഗ്ലൂര്‍ ഡേയ്‌സ് എന്നീ ചിത്രങ്ങളിലൂടെ ഹിറ്റ് മേക്കറായി മാറാന്‍ അവര്‍ക്ക് സാധിച്ചിരുന്നു.

വളരെ പെട്ടെന്ന് തന്നെ സിനിമയില്‍ വലിയൊരു ഫാന്‍ ബേസ് സ്വന്തമാക്കാനും അഞ്ജലിക്ക് കഴിഞ്ഞിരുന്നു. എന്നാല്‍ 2018ല്‍ പുറത്തിറങ്ങിയ കൂടെ എന്ന സിനിമക്ക് ശേഷം അഞ്ജലിയുടേതായി ഒരു തിയേറ്റര്‍ റിലീസ് ഉണ്ടായിട്ടില്ല. ഇപ്പോള്‍ കൂടെ എന്ന സിനിമക്ക് ശേഷം തിയേറ്റര്‍ റിലീസുകള്‍ ഇല്ലാതിരുന്നത് എന്തുകൊണ്ടാണ് എന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് അഞ്ജലി മേനോന്‍.

നിരന്തരം സിനിമ ചെയ്യുന്ന ആളല്ല താനെന്നും അത് തന്നെയാണ് സിനിമ വരാത്തതിന്റെ പ്രധാന കാരണമെന്നും അവര്‍ പറയുന്നു. കൊവിഡ് സമയത്ത് മിക്ക ഫിലിംമേക്കേഴ്‌സിനും ഒരു ഒ.ടി.ടി. കാലഘട്ടമുണ്ടായിരുന്നുവെന്നും അക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നതാണ് താന്‍ എന്നും അഞ്ജലി പറയുന്നു. ഒരു തമിഴ് സിനിമ അനൗണ്‍സ് ചെയ്തിട്ടുണ്ട്. അതിന്റെ എഴുത്തിലാണ് താന്‍ എന്നും വേറെയും ചില ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഗൃലക്ഷ്മിയോട് സംസാരിക്കുകയായിരുന്നു അഞ്ജലി മേനാന്‍.


‘നിരന്തരം സിനിമ ചെയ്യുന്ന ആളല്ല ഞാന്‍ എന്നതുതന്നെയാണ് കാരണം. കോവിഡ്കാലത്ത് മിക്ക ഫിലിംമേ ക്കേഴ്സിനും ഒരു ഒടിടി ഘട്ടം ഉണ്ടായിരുന്നു. എന്റെ ഒടിടി പടങ്ങളും അക്കുട്ടത്തില്‍ ഉള്‍പ്പെടുന്നതാണ്. തിയേറ്റര്‍ റിലീസ് വരും. ഒരു തമിഴ് സിനമ അനൗണ്‍സ് ചെയ്തിട്ടുണ്ട്. അതിന്റെ എഴുത്തിലാണ്. വേറെയും ചില പ്രോജക്റ്റുകളുടെ ചര്‍ച്ചകള്‍ നടക്കുന്നു. തിയേറ്ററിന്റെ ത്രില്‍ മിസ് ചെയ്തു തുടങ്ങിയിട്ടുണ്ട്. അത് തിരികെപ്പിടിക്കണം,’ അഞ്ജലി മേനോന്‍ പറയുന്നു.

Content Highlight: Anjali Menon is responding to the question of why there were no theatrical releases after the movie Koode.