ഓപ്പറേഷന്‍ ജാവ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങള്‍ക്ക് ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത് വന്‍വിജയമായ മോഹന്‍ലാല്‍ ചിത്രമാണ് തുടരും. 16 വര്‍ഷത്തിന് ശേഷം ശോഭനയും മോഹന്‍ലാലും ഒരുമിച്ച് എത്തിയ സിനിമ കൂടിയായിരുന്നു ഇത്.
മലയാളികള്‍ വളരെ പ്രതീക്ഷയോടെ കാത്തിരുന്ന ഈ സിനിമയില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച ഷണ്‍മുഖം എന്ന കഥാപാത്രത്തിന്റെ മകളായി എത്തിയത് അമൃത വര്‍ഷിനി ആയിരുന്നു. ഇപ്പോള്‍ ശോഭനയോടൊപ്പം അഭിനയിച്ചതിനെ കുറിച്ച് പറയുകയാണ് അമൃത.
ശോഭനയോടൊപ്പമായിരുന്നു തന്റെ കോംബിനേഷന്‍ സീന്‍സില്‍ കൂടുതലെന്ന് അമൃത പറയുന്നു. ആദ്യ ഷോട്ട് താന്‍ ഒരിക്കലും മറക്കില്ലെന്നും ഒന്നിലധികം തവണ ടേക്ക് പോയപ്പോള്‍ തനിക്ക് വെപ്രാളം കൂടിയെന്നും അമൃത വര്‍ഷിനി പറയുന്നു. ശോഭന അപ്പോള്‍ തന്നെ കെട്ടിപിടിച്ച് ‘സ്വന്തം അമ്മയായി കണ്ടാല്‍ മതി. പേടിക്കാതെ’ എന്ന് പറഞ്ഞെന്നും അമൃത കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ഒരു സീനില്‍ ശോഭനയുടെ നോട്ടം കണ്ട് തനിക്ക് പേടി തോന്നിയെന്നും താന്‍ അക്കാര്യം ശോഭനയോട് പറഞ്ഞപ്പോള്‍ ‘അയാം ജസ്റ്റ് എ ക്യൂട്ട് കിറ്റി ക്യാറ്റ്’ എന്ന് പറഞ്ഞെന്നും അമൃത വര്‍ഷിനി പറഞ്ഞു.
‘ശോഭനാ മാമിനൊപ്പമായിരുന്നു എന്റെ കോംബിനേഷന്‍ സീന്‍സില്‍ കൂടുതലും. ആദ്യ ഷോട്ട് ഒരിക്കലും മറക്കില്ല. ഒരു ടേക്ക്, രണ്ടു ടേക്ക്, മൂന്ന് ടേക്ക്… അങ്ങനെ എണ്ണം നീണ്ടതോടെ എനിക്ക് വെപ്രാളം കൂടി. ശോഭനാ മാം അപ്പോള്‍ എന്നെ കെട്ടിപ്പിടിച്ചു പറഞ്ഞു, ‘സ്വന്തം അമ്മയായി കണ്ടാല്‍ മതി. പേടിക്കാതെ’ എന്ന്.
പക്ഷേ, ഈ അമ്മ എന്നെ പേടിപ്പിച്ച ഒരു സീനുണ്ട് കേട്ടോ. മാമിന്റെ നോട്ടം കണ്ടു ഞാന്‍ പറഞ്ഞു ‘മാം, യുവര്‍ ലുക്ക് സ്‌കേഴ്സ് മീ’ എന്ന്. മാമിന്റെ മറുപടി കേട്ടപ്പോള്‍ പക്ഷേ, ഞാന്‍ ചിരിച്ചു പോയി, ‘അയാം ജസ്റ്റ് എ ക്യൂട്ട് കിറ്റി ക്യാറ്റ്’. ഒരു മാസത്തെ ഷൂട്ട് കഴിഞ്ഞു മടങ്ങാന്‍ നേരം കരച്ചിലടക്കാനായില്ല എനിക്ക്. വീട്ടിലെത്തിയിട്ടും ആ സങ്കടമങ്ങനെ നിന്നു,’ അമൃത വര്‍ഷിനി പറയുന്നു.