റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുകയാണ് മോഹന്‍ലാല്‍ ചിത്രം തുടരും. ചുരുങ്ങിയ ദിവസങ്ങള്‍കൊണ്ട് തന്നെ കോടികള്‍ സ്വന്തമാക്കാന്‍ ചിത്രത്തിന് സാധിച്ചിരുന്നു. തരുണ്‍മൂര്‍ത്തിയുടെ സംവിധാനത്തില്‍ പുറത്തുവന്ന ചിത്രം സിനിമാപ്രേമികള്‍ക്കും, മോഹന്‍ലാല്‍ ആരാധകര്‍ക്കും തിയേറ്ററില്‍ ഒരു ദൃശ്യ വിസ്മയം തന്നെയായിരുന്നു.
മോഹന്‍ലാലിന്റെ കൂടെ ഉള്ള തന്റെ ഇഷ്ടപ്പെട്ട സീന്‍ ഒന്ന് ഉണ്ടായിരുന്നുവെന്നും അത് ഡിലീറ്റഡ് സീനാണെന്നും അമൃത വര്‍ഷിനി പറയുന്നു. മോഹന്‍ലാല്‍ തന്നെ കാറില്‍ സ്‌കൂളില്‍ കൊണ്ടുവിടുന്ന ഒരു സീനായിരുന്നു അതെന്നും മോഹന്‍ലാല്‍ തന്നോട് കുറച്ച് ഉപദേശങ്ങള്‍ പറയുമ്പോള്‍ താന്‍ തിരിച്ചും ഉപദേശിക്കുന്ന ഒരു ഷോട്ടായിരുന്നുവെന്നും അമൃത വര്‍ഷിനി പറഞ്ഞു. കുറച്ച് ഡയലോഗുകളൊക്കെ ഉള്ള സീനായിരുന്നു അതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ക്ലബ് എഫ്.എമ്മില്‍ സംസാരിക്കുകയായിരുന്നു അമൃത.
‘എന്റെ ഏറ്റവും ഫേവറേറ്റായ ഒരു സീനുണ്ടായിരുന്നു. അത് സിനിമയില്‍ ഇല്ലായിരുന്നു. എന്നെ സ്‌കൂളില്‍ കാറില്‍ കൊണ്ടു പോകുന്ന ഒരു സീനായിരുന്നു. ശരിക്കും എന്റെ ഇഷ്ടപ്പെട്ട ഒരു സീനായിരുന്നു അത്. കാരണം കുറച്ച് ഡയലോഗുകളൊക്കെയുണ്ടായിരുന്നു പറയാനായിട്ട്. അതില്‍ കുറച്ച് ഓഫ് സെറ്റ് മൊമെന്റ്‌സ് ഉണ്ടായിരുന്നു. എന്നെ സ്‌കൂളില്‍ കൊണ്ട്‌പോയി വിടുന്ന സമയത്ത് ലാലേട്ടന്‍ എന്നെ ഇങ്ങനെ ഉപദേശിക്കും. അപ്പോള്‍ ഞാന്‍ തിരിച്ചും ഉപദേശിക്കും. അത് എനിക്ക് ഇഷ്ടപ്പെട്ട സീനായിരുന്നു,’ അമൃത വര്‍ഷിനി പറയുന്നു. ഇന്‍സ്റ്റാഗ്രാം റീലീലൂടെയും മറ്റും സിനിമാ രംഗത്തേക്ക് വന്ന നടിയാണ് അമൃത വര്‍ഷിണി.
Content Highlight: Amrita Varshini talks about the deleted scene in thudarum movie.