ആ ഹിറ്റ് മോഹൻലാൽ ചിത്രം നിർമിക്കാൻ പറ്റില്ലെന്നാണ് എല്ലാ നിർമാതാക്കളും പറഞ്ഞത്: ബ്ലെസി
Entertainment
ആ ഹിറ്റ് മോഹൻലാൽ ചിത്രം നിർമിക്കാൻ പറ്റില്ലെന്നാണ് എല്ലാ നിർമാതാക്കളും പറഞ്ഞത്: ബ്ലെസി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 17th May 2025, 4:35 pm

ബ്ലെസി സംവിധാനം ചെയ്ത് 2005ൽ പുറത്തിറങ്ങിയ മലയാളചിത്രമാണ് തന്മാത്ര. മോഹൻലാൽ, മീരാ വാസുദേവ്, നെടുമുടി വേണു തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. രാജു മാത്യുവാണ് ചിത്രം നിർമിച്ചത്.

അൽഷൈമേഴ്സ് രോഗം ഒരു വ്യക്തിയിലും കുടുംബത്തിലും വരുത്തുന്ന വ്യതിയാനങ്ങളാണ്‌ ചിത്രത്തിന്റെ പ്രമേയം. ചിത്രത്തിന് അഞ്ച് സംസ്ഥാന സർക്കാർ പുരസ്കാരങ്ങൾ, എട്ട് എഷ്യാനെറ്റ് ഫിലിം പുരസ്കാരങ്ങൾ എന്നിവ സ്വന്തമാക്കി. ഇപ്പോൾ തന്മാത്രയെക്കുറിച്ച് സംസാരിക്കുകയാണ് ബ്ലെസി.

തന്മാത്ര എഴുതിക്കഴിഞ്ഞിട്ട് താന്‍ നിര്‍മാതാക്കളെ വായിച്ചുകേള്‍പ്പിച്ചുവെന്നും എന്നാൽ അവർ ചെയ്യാൻ പറ്റില്ലെന്നാണ് അപ്പോൾ പറഞ്ഞതെന്നും ബ്ലെസി പറയുന്നു.

മോഹൻലാലിനെപ്പോലൊരു അറിയപ്പെടുന്ന നടനെ വെച്ച് ഇങ്ങനെയൊരു സിനിമ ചെയ്യാന്‍ പറ്റില്ലെന്നാണ് അവർ പറഞ്ഞതെന്നും മോഹൻലാലിൻ്റെ ഇൻഡ്രോ സമരത്തിന്റെ ഏറ്റവും പുറകില്‍ ഇന്‍ക്വിലാബ് വിളിക്കുന്നത് ആണെന്നും ബ്ലെസി പറഞ്ഞു.

സാധാരണ നായകൻ മുന്നിലാണല്ലോ എന്നും നിർമാതാക്കൾ പറ്റില്ലെന്ന് പറഞ്ഞപ്പോൾ തനിക്ക് സങ്കടമായെന്നും ബ്ലെസി പറയുന്നു. പിന്നീടാണ് രാജു മാത്യുവിലേക്ക് എത്തിയതെന്നും ബ്ലെസി കൂട്ടിച്ചേർത്തു. കാൻ ചാനലിനോട് സംസാരിക്കുകയായിരുന്നു ബ്ലെസി.

തന്മാത്ര എഴുതിക്കഴിഞ്ഞിട്ട് ഞാന്‍ നിര്‍മാതാക്കളെ വായിച്ചുകേള്‍പ്പിച്ചപ്പോള്‍ അവര് പറഞ്ഞത് ഈ സിനിമ ചെയ്യാന്‍ പറ്റില്ലെന്നാണ്. കാരണം മോഹന്‍ലാല്‍ എന്നുപറയുന്ന ഇത്രയും അറിയപ്പെടുന്ന ആളെ വെച്ചിട്ട് ഇങ്ങനെയൊരു സിനിമ ചെയ്യാന്‍ പറ്റില്ലെന്നാണ്.

അതും മോഹന്‍ലാലിന്റെ ഇന്‍ഡ്രോ എന്ന് പറയുന്നത് വലിയൊരു സമരം പോകുന്നു. സമരത്തിന്റെ ഏറ്റവും പുറകില്‍ ഇന്‍ക്വിലാബ് വിളിക്കുന്നത് മോഹന്‍ലാല്‍ ആണ്. സാധാരണ നായകന്‍ മുന്നിലാണല്ലോ നില്‍ക്കേണ്ടത്.

നിര്‍മാതാക്കള്‍ പറ്റില്ലെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ വീണ്ടും സങ്കടത്തിലായി. അവസാനമാണ് രാജു മാത്യുവിലേക്ക് എത്തിയത്,’ ബ്ലെസി പറഞ്ഞു.

Content Highlight: All the producers said they couldn’t make that hit Mohanlal film: Blessy