2010ല്‍ വിനീത് ശ്രീനിവാസന്റെ മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെ സിനിമാ കരിയര്‍ ആരംഭിച്ച നടനാണ് അജു വര്‍ഗീസ്. തുടക്കത്തില്‍ കോമഡി വേഷങ്ങളില്‍ തിളങ്ങിയ അജുവിന്റ കരിയറില്‍ വഴിത്തിരിവായത് ഹെലന്‍ എന്ന ചിത്രമായിരുന്നു.
2010ല്‍ വിനീത് ശ്രീനിവാസന്റെ മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെ സിനിമാ കരിയര്‍ ആരംഭിച്ച നടനാണ് അജു വര്‍ഗീസ്. തുടക്കത്തില്‍ കോമഡി വേഷങ്ങളില്‍ തിളങ്ങിയ അജുവിന്റ കരിയറില്‍ വഴിത്തിരിവായത് ഹെലന്‍ എന്ന ചിത്രമായിരുന്നു.
കമല എന്ന സിനിമയിലൂടെ നായകവേഷവും തനിക്കിണങ്ങുമെന്ന് അജു തെളിയിച്ചിരുന്നു. കഴിഞ്ഞ 15 വര്‍ഷത്തിനിടയില്‍ 145ല്‍ അധികം സിനിമകളിലാണ് അജു വര്‍ഗീസ് അഭിനയിച്ചിട്ടുള്ളത്. സിനിമകള്‍ക്ക് പുറമെ വെബ് സീരീസുകളിലും നടന്‍ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.
അജുവിന്റേതായി പുറത്തിറങ്ങിയ ഏറ്റവും പുതിയ വെബ് സീരീസായിരുന്നു കേരള ക്രൈം ഫയല്‍സ് 2. ഈ സീരീസില്‍ ഒരു പൊലീസുക്കാരനായിട്ടാണ് നടന്‍ അഭിനയിച്ചത്. ഇപ്പോള്‍ ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറുകളില്‍ ഒരുപാട് റിപ്പീറ്റായി കണ്ടിട്ടുള്ള സിനിമയോ കഥാപാത്രങ്ങളോ ഉണ്ടായിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് അജു വര്‍ഗീസ്.
ഈ തണുത്ത വെളുപ്പാന്‍ കാലത്ത് എന്ന മമ്മൂട്ടി ചിത്രം താന്‍ റിപ്പീറ്റായി കണ്ടിട്ടുള്ള ഒരു ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറാണെന്നാണ് അദ്ദേഹം പറയുന്നത്. സില്ലിമോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍.
‘ഈ തണുത്ത വെളുപ്പാന്‍ കാലത്ത് എന്ന സിനിമ ഞാന്‍ റിപ്പീറ്റായി കണ്ടിട്ടുള്ള ഒരു ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറാണ്. എനിക്ക് വളരെ ഇഷ്ടപ്പെട്ട സിനിമയാണ് അത്. പത്മരാജന്‍ സാറിന്റെയും ജോഷി സാറിന്റെയും പടമാണ്.
അന്ന് അത് വളരെ വ്യത്യസ്തമായ സിനിമയായിരുന്നു. ഇന്ന് കാണുമ്പോള്‍ ചിലപ്പോള്‍ അങ്ങനെ തോന്നില്ല. ഇന്ന് നമുക്ക് മുന്നില്‍ ഒരുപാട് വ്യത്യസ്തമായ സിനിമകളുണ്ടല്ലോ. 1989ലോ 1990ലോ മറ്റോ ആയിരുന്നു ആ പടം റിലീസ് ചെയ്യുന്നത്.
വളരെ നന്നായിയെടുത്ത സിനിമയാണ് ഈ തണുത്ത വെളുപ്പാന്‍ കാലത്ത്. മമ്മൂക്കയുടെ കഥാപാത്രത്തിനോടും നമുക്ക് ഇഷ്ടം തോന്നും. അത്രയും സ്റ്റൈലൈസ്ഡായ കഥാപാത്രമായിരുന്നു അതില്‍.
സിനിമയില്‍ വേണു സാറിന്റെ സ്റ്റേജിലെ സ്പീച്ച് എനിക്ക് ഇപ്പോഴും ഓര്‍മയുണ്ട് എന്നതാണ് സത്യം. എനിക്ക് വളരെ ഇഷ്ടപ്പെട്ട ഒരു സിനിമ തന്നെയാണ് ഒരു തണുത്ത വെളുപ്പാന്‍ കാലത്ത്,’ അജു വര്‍ഗീസ് പറയുന്നു.
Content Highlight: Aju Varghese Talks About Mammootty’s Ee Thanutha Veluppan Kalath Movie