2010ല്‍ വിനീത് ശ്രീനിവാസന്റെ മലര്‍വാടി ആര്‍ട്സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെ സിനിമാ കരിയര്‍ ആരംഭിച്ച നടനാണ് അജു വര്‍ഗീസ്. കഴിഞ്ഞ 15 വര്‍ഷത്തിനിടയില്‍ 145ല്‍ അധികം സിനിമകളിലാണ് അദ്ദേഹം അഭിനയിച്ചിട്ടുള്ളത്.
2010ല്‍ വിനീത് ശ്രീനിവാസന്റെ മലര്‍വാടി ആര്‍ട്സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെ സിനിമാ കരിയര്‍ ആരംഭിച്ച നടനാണ് അജു വര്‍ഗീസ്. കഴിഞ്ഞ 15 വര്‍ഷത്തിനിടയില്‍ 145ല്‍ അധികം സിനിമകളിലാണ് അദ്ദേഹം അഭിനയിച്ചിട്ടുള്ളത്.
സിനിമാ മേഖലയില്‍ നല്ല സൗഹൃദങ്ങള്‍ സൂക്ഷിക്കുന്ന നടന്‍ കൂടിയാണ് അജു. ധ്യാന്‍ ശ്രീനിവാസനുമായി സിനിമക്ക് പുറത്തും നല്ല സൗഹൃദമാണ് അജു വര്‍ഗീസിനുള്ളത്. ഇപ്പോള്‍ സില്ലിമോങ്ക്‌സ് മോളീവുഡിന് നല്‍കിയ അഭിമുഖത്തില്‍ ധ്യാന്‍ ശ്രീനിവാസന്റെ സംവിധാനത്തില്‍ എത്തുന്ന സിനിമയെ കുറിച്ച് സംസാരിക്കുകയാണ് നടന്‍.
‘ധ്യാനിന്റെ കൂടെ ഇരുന്നിട്ട് ഞാന്‍ വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയുടെ റോസ്റ്റിങ് വീഡിയോ കണ്ടിരുന്നു. അന്ന് ഞങ്ങള്‍ അതൊക്കെ കണ്ടിട്ട് ഒരുപാട് ചിരിച്ചു മറിഞ്ഞിരുന്നു. അത്തരത്തില്‍ റോസ്റ്റിങ്ങിനോടും ട്രോളുകളോടും കുഴപ്പമുള്ള ആളല്ല ധ്യാന്‍.
ധ്യാന്‍ സംവിധാനം ചെയ്യുന്ന അടുത്ത സിനിമ പ്ലാനിങ്ങിലാണ്. പക്ഷെ അത് ഏത് സിനിമയാണ് ചെയ്യാന്‍ പോകുന്നത് എന്ന കാര്യം അവന്‍ തന്നെ തീരുമാനിക്കട്ടെ. ഏതാകുമെന്ന് ധ്യാനിന് മാത്രമേ അറിയുകയുള്ളൂ.
ഒരിക്കല്‍ ഞാന്‍ അവന്റെ ഫോണിലെ നോട്ട്‌സ് തുറന്നു നോക്കിയിരുന്നു. അന്ന് ഞാന്‍ കണ്ടത് 42 വണ്‍ലൈനുകളാണ്. അവന്‍ മെഷീനാണ്. പക്ഷെ വണ്‍ലൈനുകള്‍ ഉണ്ടാക്കാന്‍ എളുപ്പമാണല്ലോ.
അവനെ പോലെ നല്ല ഇമാജിനേഷനുള്ള ഒരാള്‍ക്ക് അത് പെട്ടെന്ന് സാധിക്കും. പക്ഷെ ഒരിടത്ത് ഇരുന്നിട്ട് ആ വണ്‍ലൈന്‍ വെച്ച് കഥ എഴുതുക എന്നത് ധ്യാനിന് പണിയാണ്. മടിയാകും ചെയ്യാന്‍. പിന്നെ ധ്യാന്‍ സിനിമക്ക് ഉപരിയായി അവന്റെ ജീവിതത്തെ കാണുന്നത് വളരെ സിമ്പിളായിട്ടാണ്.
വേണമെങ്കില്‍ ഒരു മുറിയില്‍ ആറ് മാസത്തോളമൊക്കെ അവന്‍ വെറുതെ ഇരിക്കും. ശ്രീനിവാസന്‍ സാറിന് ഏറ്റവും സന്തോഷമുള്ള കാര്യം ‘എന്റെ മകന്‍ മുറിയില്‍ നിന്ന് പുറത്തിറങ്ങി ജോലിക്ക് പോകുന്നുണ്ടല്ലോ’ എന്നതാണ് (ചിരി),’ അജു വര്‍ഗീസ് പറയുന്നു.
Content Highlight: Aju Varghese Talks About Dhyan Sreenivasan