മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്ന നടനാണ് അജു വര്‍ഗീസ്. കരിയറിന്റെ തുടക്കത്തില്‍ കോമഡി വേഷങ്ങളില്‍ തിളങ്ങിയ അജു വര്‍ഗീസിന്റ കരിയറില്‍ വഴിത്തിരിവായത് ഹെലന്‍ എന്ന ചിത്രമായിരുന്നു. ചിത്രത്തിലെ നെഗറ്റീവ് കഥാപാത്രം ഒരുപാട് ശ്രദ്ധിക്കപ്പെട്ടിരുന്നു. കമല എന്ന ചിത്രത്തിലൂടെ നായകവേഷവും തനിക്കിണങ്ങുമെന്ന് അജു തെളിയിച്ചു.
അടുത്ത കാലത്തായി വ്യത്യസ്തമായ വേഷങ്ങളിലൂടെ അജു സിനിമ പ്രേമികളെ ഞെട്ടിക്കുകയാണ്. അഭിനയത്തില്‍ മാറ്റം വരാന്‍ അശ്വന്ത് കൊക്കിന്റെ റിവ്യൂ കാരണമായിട്ടുണ്ടെന്ന് പറയുകയാണ് അജു വര്‍ഗീസ്. തന്റെ റിവ്യൂവിനോട് ചേര്‍ന്ന് നില്‍ക്കുന്ന രീതിയിലാണ് അശ്വന്ത് കൊക്കിന്റെ റിവ്യൂ എന്ന് അജു വര്‍ഗീസ് പറയുന്നു.
പ്രേക്ഷകര്‍ക്ക് വേണ്ടിയാണ് താന്‍ ഭാഗമാകുന്ന കൊമേര്‍ഷ്യല്‍ സിനിമകള്‍ നിര്‍മിക്കപ്പെടുന്നതെന്നും അതുകൊണ്ടുതന്നെ പ്രേക്ഷകരെ തൃപ്തിപ്പെടുത്തിയില്ലെങ്കില്‍ ആ സിനിമ എടുത്തിട്ട് കാര്യം ഇല്ലെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ടുതന്നെ തന്റെ അഭിനയത്തെ കുറിച്ച് ഒരാള്‍ പറഞ്ഞത് അത് താന്‍ ഉള്‍കൊള്ളുമെന്ന് അജു വ്യക്തമാക്കി. മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അജു വര്‍ഗീസ്.
‘അശ്വന്ത് കോക്കിന്റെ റിവ്യൂസിനോട് അത്യാവശ്യം ചേര്‍ന്ന് പോകുന്ന രീതിയിലാണ് എന്റെ റിവ്യൂസും. ഒരു സിനിമ കണ്ടിട്ട് എനിക്ക് തോന്നുന്ന റിവ്യൂവും പുള്ളിയുടെ റിവ്യൂവും മാച്ചായി ചേര്‍ന്ന് പോകുന്നതുപോലെ തോന്നിയിട്ടുണ്ട്.
ചിലതൊക്കെ. ഒന്ന് രണ്ടോ എല്ലാം മാറിപ്പോകാം. അതുകൊണ്ടുതന്നെ അദ്ദേഹം എന്നെ വിലയിരുത്തുന്നതിനോട് എനിക്ക് യോജിപ്പാണ്. രാജാവ് നഗ്‌നനാണെന്ന് ഒരാള്‍ വിളിച്ച് പറഞ്ഞാല്‍ അത് എനിക്ക് ഒക്കെയാണ്. ഞാന്‍ അത് മനസിലാക്കും. എന്നെ ഒരുപാട് സഹായിക്കും എന്നെനിക്ക് വിശ്വാസമുണ്ട്.
പ്രേക്ഷകര്‍ക്ക് വേണ്ടിയാണല്ലോ നമ്മള്‍ സിനിമ ചെയ്യുന്നത്. ഞാന്‍ ഭാഗമാകുന്ന സിനിമകളെല്ലാം പ്രേക്ഷകര്‍ക്ക് വേണ്ടിയുള്ളതാണ്. എല്ലാ സിനിമയും അങ്ങനെ ആണെന്ന് ഞാന്‍ പറയുന്നില്ല. കൊമേര്‍ഷ്യല്‍ സിനിമകള്‍ പ്രേക്ഷകര്‍ക്ക് വേണ്ടിയുള്ളതാണ്. അവരെ തൃപ്തിപ്പെടുത്തിയില്ലെങ്കില്‍ പിന്നെ അതെടുത്തിട്ട് കാര്യം ഇല്ലല്ലോ, നമ്മുടെ പ്രസക്തിപോലും ഇവിടെ ഇല്ല. അപ്പോള്‍ അവിടെ എന്നെ കുറിച്ച് ഒരാള്‍ പറയുന്നതില്‍ കാര്യം ഉണ്ടെന്ന് ഞാന്‍ മനസിലാക്കിയാല്‍ അവിടെനിന്ന് വേണ്ട കാര്യങ്ങള്‍ ഉള്‍ക്കൊള്ളും,’ അജു വര്‍ഗീസ് പറയുന്നു.