വിനീത് ശ്രീനിവാസന്‍ മലയാളസിനിമക്ക് സമ്മാനിച്ച നടന്മാരില്‍ ഒരാളാണ് അജു വര്‍ഗീസ്. വിനീത് ആദ്യമായി സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്സ് ക്ലബ്ബിലൂടെയാണ് അജു തന്റെ സിനിമാജീവിതം ആരംഭിച്ചത്.
പിന്നീട് നിരവധി സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്യാന്‍ അജുവിന് സാധിച്ചിരുന്നു. ഹെലന്‍ എന്ന ചിത്രത്തിലൂടെ നെഗറ്റീവ് വേഷങ്ങളും തനിക്ക് ചേരുമെന്ന് അജു വര്‍ഗീസ് തെളിയിച്ചു. ജേക്കബിന്റെ സ്വര്‍ഗരാജ്യം എന്ന ചിത്രത്തില്‍ സഹ സംവിധായകനായും നടന്‍ പ്രവര്‍ത്തിച്ചിരുന്നു.
വിനീത് ശ്രീനിവാസനെ കുറിച്ച് സംസാരിക്കുകയാണ് അജു വര്‍ഗീസ്. തന്നെ എപ്പോള്‍ കണ്ടാലും വിനീത് ശ്രീനിവാസന്‍ ആദ്യം പറയുന്നത് വണ്ണം കുറയ്ക്കണം എന്നുള്ളതാണെന്ന് അജു വര്‍ഗീസ് പറയുന്നു. വിനീതിന്റെ സിനിമകളില്‍ അഭിനയിക്കുന്നത് മുമ്പും തന്നോട് വണ്ണം കുറയ്ക്കണം എന്ന കാര്യം പറയുമെന്നും എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന ചിത്രത്തില്‍ അതിന് കഴിഞ്ഞില്ലെന്നും അജു വര്‍ഗീസ് പറഞ്ഞു.
മലര്‍വാടി ആര്‍ട്‌സ് ക്ലബ്, തട്ടത്തിന്‍ മറയത്ത്, ഹൃദയം, തുടങ്ങിയ സിനിമകളില്ലാം താന്‍ വിനീത് പറഞ്ഞതനുസരിച്ച് വണ്ണം കുറച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അജു വര്‍ഗീസ്.
‘എന്നെ എപ്പോള്‍ കണ്ടാലും, എല്ലാ സിനിമകള്‍ക്കും മുമ്പ് വിനീത് എന്നോട് പറയുന്ന ഒറ്റ കാര്യം വണ്ണം കുറയ്ക്കണം എന്നുള്ളതാണ്. അത് ഞാന്‍ അനുസരിക്കാതിരുന്ന ഏക സിനിമ വര്‍ഷങ്ങള്‍ക്ക് ശേഷം മാത്രമാണ്. ബാക്കി എല്ലാ സിനിമയിലും ഞാന്‍ ശ്രമിച്ചിട്ടുണ്ട്.
വടക്കന്‍ സെല്‍ഫിയില്‍ ശ്രമിക്കാന്‍ പറ്റിയില്ല. മലര്‍വാടി ആര്‍ട്‌സ് ക്ലബ്, തട്ടത്തിന്‍ മറയത്ത്, ഹൃദയം, തുടങ്ങിയ സിനിമയിലെല്ലാം എന്നോട് പറഞ്ഞിട്ടും ഉണ്ട് ഞാന്‍ അത് ചെയ്തിട്ടും ഉണ്ട്. സത്യത്തില്‍ എന്നോട് എല്ലാ സിനിമക്ക് മുമ്പും വിനീത് ഇത് പറയും,’ അജു വര്‍ഗീസ് പറയുന്നു.