മലര്‍വാടി ആര്‍ട്‌സ് ക്ലബ് എന്ന വിനീത് ശ്രീനിവാസന്‍ ചിത്രത്തിലൂടെ വന്ന് 15 വര്‍ഷം കൊണ്ട് മലയാളത്തില്‍ നിരവധി മികച്ച സിനിമകളുടെ ഭാഗമായി മാറിയ നടനാണ് അജു വര്‍ഗീസ്. തുടക്കത്തില്‍ കോമഡി റോളുകള്‍ മാത്രം ചെയ്ത അജു ഇപ്പോള്‍ വ്യത്യസ്തമായ റോളുകളിലൂടെ മലയാളികളെ ഞെട്ടിക്കുകയാണ്.
സിനിമകള്‍ക്ക് പുറമെ മികച്ച വെബ് സീരീസുകളിലും അജു വര്‍ഗീസ് അഭിനയിച്ചിട്ടുണ്ട്. കേരള ക്രൈം ഫയല്‍സ്, പേരില്ലൂര്‍ പ്രീമിയര്‍ ലീഗ്, ലവ് അണ്ടര്‍ കണ്‍സ്ട്രക്ഷന്‍ എന്നീ മൂന്ന് സീരീസിലും അദ്ദേഹം ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.
ഇപ്പോള്‍ കേരള ക്രൈം ഫയല്‍സ് രണ്ടാം സീസണിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തില്‍ സംസാരിക്കുകയാണ് അജു. പഴയ മലയാള സിനിമകളും തമിഴ് സിനിമകളുമാണ് തന്റെ ലൈബ്രറിയെന്ന് അദ്ദേഹം പറയുന്നു. മരണം വരെ കാണാനുള്ളത് തനിക്ക് അതില്‍ ഉണ്ടെന്നും അതില്‍ നിന്ന് കുറച്ചൊക്കെ തന്നിലേക്ക് പകര്‍ത്താറുണ്ടെന്നും അദ്ദേഹം പറയുന്നു. അവരുടെ മീറ്ററാണ് നമ്മള്‍ എടുക്കുകയെന്നും അഭിനയം ഒരിക്കലും അനുകരിക്കാന്‍ പറ്റില്ലെന്നും അജു കൂട്ടിച്ചേര്‍ത്തു. മീഡിയവണ്ണില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘എന്റെ ലൈബ്രറി എന്ന് പറയുന്നത്, എണ്‍പതുകളുടെ തുടക്കത്തിലെയും അല്ലെങ്കില്‍ എഴുപതുകളുടെ അവസാനത്തിലുമൊക്കെ വരുന്ന മലയാളം, തമിഴ് ചിത്രങ്ങളാണ്. അതാണ് എന്റെ ലൈബ്രറി. അതില്‍ എനിക്ക് മരണം വരെ കാണാനുള്ളത് ഉണ്ട്. അതാണ് എന്റെ സിനിമാ ലൈബ്രറി. അവിടുന്നു ഞാന്‍ കുറച്ചൊക്കെ അടിച്ച് മാറ്റാറുണ്ട്. ആ മീറ്ററാണ് നമ്മള്‍ എടുക്കുക. ആ അഭിനയം അതേ പോലെ അനുകരിക്കാന്‍ പറ്റില്ല. ചില കാര്യങ്ങളില്‍ നമുക്ക് ആ മീറ്റര്‍ എടുക്കാന്‍ പറ്റും,’ അജു വര്‍ഗീസ് പറയുന്നു.
Content Highlight: Aju varghese says that his library consists of old Malayalam and Tamil films