നീരജ് മാധവിന്റെ തിരക്കഥയില്‍ ഗിരീഷ് മനോ സംവിധാനം ചെയ്ത്2017ല്‍ പുറത്തിറങ്ങിയ കോമഡി ചിത്രമാണ് ലവകുശ. ബിജു മേനോന്‍, നീരജ് മാധവ്, അജു വര്‍ഗീസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഗോപി സുന്ദറാണ് ഗാനങ്ങള്‍ ഒരുക്കിയത്. സമ്മിശ്ര പ്രതികരണമാണ് ലവകുശക്ക് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്.
ഇപ്പോള്‍ ലവകുശക്ക് രണ്ടാം ഭാഗം ഉണ്ടാകുമെന്ന് പറയുകയാണ് അജു വര്‍ഗീസ്. ലവകുശയുടെ രംഗം ഭാഗത്തെ കുറിച്ച് പ്ലാന്‍ ചെയ്യുണ്ടെന്നും നീരജ് മാധവ് തന്നോട് ഒരു കഥ പറഞ്ഞിട്ടുണ്ടെന്നും അജു വര്‍ഗീസ് പറയുന്നു. ആ കഥയില്‍ ഒരുപാട് ചിരിക്കാനുള്ള വകയുണ്ടെന്നും എല്ലാം നന്നായി ഡെവലപ് ചെയ്യാന്‍ കഴിഞ്ഞാല്‍ ആ സിനിമ ഉണ്ടാകുമെന്നും അജു വര്‍ഗീസ് പറഞ്ഞു.
ലവകുശയുടെ ആദ്യഭാഗത്ത് ബിജു മേനോന്‍ വന്നതുപോലെ രണ്ടാം ഭാഗത്തും മറ്റൊരു ആര്‍ട്ടിസ്റ്റ് ഉണ്ടാകുമെന്നും അജു കൂട്ടിച്ചേര്‍ത്തു. റെഡ് എഫ്. എം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അജു വര്‍ഗീസ്.
‘ഞാനും നീരജും ലവകുശ 2 പ്ലാന്‍ ചെയ്യുന്നുണ്ട്. ചില കാമിയോയും സര്‍പ്രൈസ് കാസ്റ്റിങ്ങുമെല്ലാം ചിലപ്പോള്‍ ഉണ്ടാകാം. നീരജ് എന്നോട് ഒരു കഥപറഞ്ഞിട്ടുണ്ട്. ഒരുപാട് ചിരിക്കാനുള്ള, ചിരിപ്പിക്കാനുള്ള സാഹചര്യങ്ങള്‍ അതില്‍ ഉണ്ട്.
അതിനെ നമുക്ക് ഇനിയും വളര്‍ത്താന്‍ കഴിയും. അങ്ങനെ എല്ലാം നല്ല രീതിയില്‍ ശരിയായി വന്നാല്‍ നമുക്ക് അത് നോക്കാം. നല്ല ഒരു ആര്‍ട്ടിസ്റ്റിനെയെല്ലാം അതിലേക്ക് ക്ഷണിക്കാം.
കഴിഞ്ഞ പ്രാവശ്യം ലവകുശയുടെ ഒന്നാം ഭാഗത്തില്‍ ബിജു ചേട്ടന്‍ (ബിജു മേനോന്‍) ആയിരുന്നു. ഈ വട്ടവും നമുക്ക് അതേപോലെ ഒരാളുടെ ആവശ്യം ഉണ്ടെന്ന് തോന്നിയാല്‍ തീര്‍ച്ചയായും നമുക്ക് ഒരാളെ കൂടി വിളിക്കാന്‍ കഴിയും,’ അജു വര്‍ഗീസ് പറയുന്നു.