കൊവിഡിന് ശേഷം മലയാളസിനിമയില്‍ കണ്‍സിസ്റ്റന്റായി നില്‍ക്കുന്നത് മമ്മൂക്കയും ആ നടനുമാണ്: അജു വര്‍ഗീസ്
Entertainment
കൊവിഡിന് ശേഷം മലയാളസിനിമയില്‍ കണ്‍സിസ്റ്റന്റായി നില്‍ക്കുന്നത് മമ്മൂക്കയും ആ നടനുമാണ്: അജു വര്‍ഗീസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 11th January 2025, 3:20 pm

മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബിലൂടെ സിനിമാലോകത്തേക്ക് കടന്നുന്ന നടനാണ് അജു വര്‍ഗീസ്. കരിയറിന്റെ തുടക്കത്തില്‍ കോമഡി വേഷങ്ങളില്‍ തിളങ്ങിയ അജു വര്‍ഗീസിന്റ കരിയറില്‍ വഴിത്തിരിവായത് ഹെലന്‍ എന്ന ചിത്രമായിരുന്നു. ചിത്രത്തിലെ നെഗറ്റീവ് കഥാപാത്രം ഒരുപാട് ശ്രദ്ധിക്കപ്പെട്ടിരുന്നു. കമല എന്ന ചിത്രത്തിലൂടെ നായകവേഷവും തനിക്കിണങ്ങുമെന്ന് അജു തെളിയിച്ചു.

തന്റെ സുഹൃത്തും സംവിധായകനുമായ ബേസില്‍ ജോസഫിനെക്കുറിച്ച് സംസാരിക്കുകയാണ് അജു വര്‍ഗീസ്. ബേസില്‍ അച്ചീവ് ചെയ്തിരിക്കുന്ന കാര്യങ്ങളും അയാള്‍ ചെയ്തുവെച്ചിരിക്കുന്ന സിനിമകളും ആഘോഷിക്കപ്പെടുകയാണെന്ന് അജു വര്‍ഗീസ് പറഞ്ഞു. അതൊന്നും ചെറിയ കാര്യമല്ലെന്നും അയാളുടെ വളര്‍ച്ച അത്ഭുതപ്പെടുത്തുന്നതാണെന്നും അജു കൂട്ടിച്ചേര്‍ത്തു.

കൊവിഡിന് ശേഷം മലയാളത്തില്‍ ഹിറ്റുകളുടെ കാര്യത്തില്‍ കണ്‍സിസ്റ്റന്റായി നില്‍ക്കുന്ന നടന്മാര്‍ മമ്മൂട്ടിയും ബേസില്‍ ജോസഫുമാണെന്ന് അജു വര്‍ഗീസ് പറഞ്ഞു. ഏത് സിനിമ ചെയ്താലും മിനിമം ഹിറ്റ് എന്നത് ബേസിലിന്റെ സിനിമകളെപ്പറ്റി ആളുകള്‍ കരുതുമെന്നും അത് ചെറിയ കാര്യമല്ലെന്നും അജു കൂട്ടിച്ചേര്‍ത്തു. മറ്റൊരു നടനും ഇങ്ങനെയൊരു കാര്യം അവകാശപ്പെടാന്‍ കഴിയില്ലെന്നും അജു വര്‍ഗീസ് പറഞ്ഞു.

നടന്‍ എന്നതിനോടൊപ്പം സംവിധായകന്‍ എന്ന നിലയിലും ബേസില്‍ തിളങ്ങുന്നുണ്ടെന്നും മിന്നല്‍ മുരളി എന്ന ചിത്രം പാന്‍ ഇന്ത്യന്‍ ലെവലില്‍ റീച്ച് കിട്ടിയെന്നും അജു വര്‍ഗീസ് കൂട്ടിച്ചേര്‍ത്തു. സുഹൃത്തെന്ന നിലയില്‍ ബേസിലിന്റെ നേട്ടങ്ങള്‍ തനിക്ക് അഭിമാനം നല്‍കുന്നുണ്ടെന്നും അജു വര്‍ഗീസ് പറഞ്ഞു. ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തിലാണ് അജു വര്‍ഗീസ് ഇക്കാര്യം പറഞ്ഞത്.

‘ബേസില്‍ ഓരോ കാര്യവും അച്ചീവ് ചെയ്യുമ്പോഴും ഞാന്‍ അതൊരു ലിസ്റ്റ് പോലെയാക്കി അവന് അയച്ചുകൊടുക്കും. ഇതെല്ലാം നീ നേടിയ കാര്യങ്ങളാണ് എന്ന് അവനെ ഓര്‍മപ്പെടുത്തും. ഈ ചെറിയ കാലയളവില്‍ അവന്‍ അച്ചീവ് ചെയ്തതെല്ലാം വലിയ കാര്യങ്ങളാണ്. അവന്‍ ചെയ്ത സിനിമകളെല്ലാം ആഘോഷിക്കപ്പെടുകയാണല്ലോ. അത് ചെറിയ കാര്യമല്ല. അവന്റെ വളര്‍ച്ച അത്ഭുതപ്പെടുത്തുന്ന കാര്യമാണ്. അതായത്, കൊവിഡിന് ശേഷം ഏറ്റവും കൂടുതല്‍ ഹിറ്റുകളുള്ള നടന്മാരില്‍ ഒരാള്‍ ബേസിലാണ്.

മമ്മൂക്കയാണ് മറ്റൊരു നടന്‍ എന്ന് പറയുമ്പോഴാണ് ബേസിലിന്റെ നേട്ടം എത്ര വലുതാണെന്ന് മനസിലാകുന്നത്. ഏത് സിനിമ വന്നാലും മിനിമ ഹിറ്റ് എന്ന് പ്രേക്ഷകര്‍ ബേസിലിന്റെ സിനിമകളെപ്പറ്റി സംസാരിക്കാന്‍ തുടങ്ങി. വേറെ ഒരു നടനും ഇങ്ങനെയൊരു കാര്യം അവകാശപ്പെടാന്‍ കഴിയില്ല. നടന്‍ എന്ന നിലയ്ക്ക് മാത്രമല്ല, സംവിധായകനായിട്ടും അവന്‍ പാന്‍ ഇന്ത്യന്‍ ലെവലില്‍ അറിയപ്പെട്ടു. ഒരു സുഹൃത്തെന്ന നിലയില്‍ അവന്റെ നേട്ടങ്ങള്‍ കാണുമ്പോള്‍ സന്തോഷം മാത്രം,’ അജു വര്‍ഗീസ് പറയുന്നു.

Content Highlight: Aju Varghese says Basil Joseph and Mammootty are consistent actors after covid pandemic