നിവിനും ഞാനും കൂടുമ്പോൾ ചർച്ച ചെയ്യുന്നത് സിനിമ, ധ്യാൻ ഷാരൂഖ് ഖാനെ വെച്ച് പടം പ്ലാൻ ചെയ്യാറുണ്ട്: അജു വർഗീസ്
Entertainment
നിവിനും ഞാനും കൂടുമ്പോൾ ചർച്ച ചെയ്യുന്നത് സിനിമ, ധ്യാൻ ഷാരൂഖ് ഖാനെ വെച്ച് പടം പ്ലാൻ ചെയ്യാറുണ്ട്: അജു വർഗീസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 20th June 2023, 10:45 am

താനും നിവിൻ പോളിയും കൂടുമ്പോൾ കൂടുതൽ ചർച്ച നടക്കുന്നത് സിനിമകളെക്കുറിച്ചാണെന്ന് നടൻ അജു വർഗീസ്. എന്നാൽ ധ്യാൻ നടൻ ഷാരൂഖ് ഖാനെ നായകനാക്കി സിനിമകൾ ചെയ്യുന്നതാണ് കൂടുതലും ചർച്ച ചെയ്യുന്നതെന്നും നിവിൻ പൊളി ഒരു ഡ്രീമർ ആണെന്നും അദ്ദേഹം പറഞ്ഞു. മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘നിവിനും ഞാനും കൂടുമ്പോൾ ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്നത് സിനിമകളെക്കുറിച്ചാണ്. ധ്യാൻ ഇപ്പോൾ സിനിമക ചെയ്യുന്നതിനുള്ള തിരക്കിലാണ്, രാജു (പൃഥ്വിരാജ്) ചേട്ടനില്ല അത്രേം സിനിമകൾ (ചിരിക്കുന്നു). ഇവന് 30 പടങ്ങളൊക്കെ ചിലപ്പോൾ ചെയ്യാൻ കാണും രാജു ചേട്ടന് 24 പടങ്ങളൊക്കെയേ കാണൂ (ചിരിക്കുന്നു). ധ്യാൻ ഷാരൂഖ് ഖാനെയൊക്കെ വെച്ച് പടങ്ങൾ പ്ലാൻ ചെയ്യാറുണ്ട്. അങ്ങനെയാണ് ‘പത്താൻ’ എന്ന പടം വന്നത്. അത് പാവം ഷാരൂഖാനെ രക്ഷപെടുത്താൻ വേണ്ടിയാണ്. ഞാൻ ആ പ്ലാനിങ്ങിൽ ഇല്ല. ധ്യാനും ജോമോനും കൂടിയാണ്. ആരെയാണ് രക്ഷപ്പെടുത്താൻ നോക്കിയതെന്ന് ഓർക്കണം, ഷാരൂഖ് ഖാനെ (ചിരിക്കുന്നു). അങ്ങനെയുള്ള ഡിസ്കഷനുകളാണ് ധ്യാനുമായി നടക്കുന്നത്. നിവിൻ ഒരു ഡ്രീമർ ആണ് ,’ അജു പറഞ്ഞു.

നിവിൻ പോളി ഒരിക്കലും സംവിധാനം ചെയ്യുന്നതിനെപ്പറ്റി സംസാരിച്ചിട്ടില്ലെന്നും ധ്യാൻ ഇപ്പോൾ ഒരു ചിത്രം സംവിധാനം ചെയ്യുന്നതിനുള്ള പ്ലാനിലാണെന്നും അജു പറഞ്ഞു.

‘ധ്യാൻ ഇപ്പോൾ ഒരു ഡയറക്ഷൻ പ്ലാനിലാണ്. നിവിൻ ഒരിക്കലും സിനിമകൾ സംവിധാനം ചെയ്യുന്നതിനെപ്പറ്റി പറഞ്ഞിട്ടില്ല. പക്ഷെ ധ്യാൻ ഒരു സിനിമ സംവിധാനം ചെയ്യാൻ പ്ലാൻ ചെയ്യുന്നുണ്ട്. ധ്യാൻ എന്ന സംവിധായകൻ മടിയനാണ്, പ്രൊഡ്യൂസർ മടിയനാണ്, നായകനും മടിയനാണ്. ലവ് ആക്ഷൻ ഡ്രാമ ചെയ്യുമ്പോൾ അതിൽ ആകെ മടി ഇല്ലാതിരുന്നത് പ്രൊഡ്യൂസർ ആയി വന്ന വൈശാഖ് സുബ്രഹ്മണ്യത്തിനും നായിക നയൻതാരക്കുമാണ്. ഇവർ രണ്ടുപേരും മാത്രമാണ് മടി ഇല്ലാത്ത വ്യക്തികൾ. മൂന്ന് വർഷം കഴിഞ്ഞപ്പോൾ സംവിധായകൻ (ധ്യാൻ) തന്നെ പറഞ്ഞു തല്ലിപ്പൊളി പടം ആണെന്ന്. സംവിധായകനും അവനാണ്‌ പ്രൊഡ്യൂസർമാരിൽ ഒരാളും അവനാണ്. അവന്റെ ആ തിരിച്ചറിവിനെ ഞാൻ ബഹുമാനിക്കുന്നു. ആ തിരിച്ചറിവുകൊണ്ട് നല്ല സിനിമ ഭാവിയിൽ അവന് നിർമിക്കാൻ കഴിയട്ടെ,’ അജു വർഗീസ് പറഞ്ഞു.

Content highlights: Aju Varghese on Dhyan Sreenivasan and Nivin Pauly