സിനിമയിലെ അനാവശ്യ കോമഡികളെ കുറിച്ചും പൊളിറ്റിക്കല്‍ കറക്ടനെസിനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നടന്‍ അജു വര്‍ഗീസ്.
കോമഡി ആയാലും പൊളിറ്റിക്കല്‍ കറക്ട്‌നെസ് ആയാലും അത്തരം കാര്യങ്ങളില്‍ താരങ്ങള്‍ കോണ്‍ഷ്യസ് ആണെന്നാണ് അജു വര്‍ഗീസ് പറയുന്നത്. മീഡിയ വണ്ണിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇപ്പോള്‍ നമ്മുടെ അടുത്ത് വന്നിട്ട് ഒരു കാര്യവും ഇല്ലാത്ത ഒരു സ്ഥലത്ത് ഒരു മോശം കാര്യം പറയാന്‍ പറഞ്ഞാല്‍ അത് പറ്റില്ല. ഞാന്‍ നല്ലവനായിട്ടുള്ള ക്യാരക്ടറിനെയാണ് അവതരിപ്പിക്കുന്നതെങ്കില്‍ ഒരു മോശം കാര്യം ഞാന്‍ പറയില്ല.
പണ്ടാണെങ്കില്‍ നമ്മള്‍ അത് ശ്രദ്ധിക്കില്ല. ഇപ്പോള്‍ ശ്രദ്ധിക്കും. നല്ല രീതിയില്‍ കോണ്‍ഷ്യസ് ആയിട്ടുണ്ട്. എന്താണെന്നാല്‍ ഇന്ന് പ്രേക്ഷകര്‍ അത്തരം തമാശകള്‍ എന്‍ജോയ് ചെയ്യുന്നില്ല.
എന്‍ജോയ് ചെയ്യാത്ത കാര്യം നമ്മള്‍ മെനക്കെട്ട് കൊടുത്തിട്ട് കാര്യമില്ല. വെറുതെ നമ്മള്‍ എയറില്‍ പോകുമെന്നല്ലാതെ. ഒരുപാട് ക്രിഞ്ച് എന്ന് തോന്നുന്ന കാര്യങ്ങള്‍, നന്മ ഉപദേശങ്ങള്‍ എല്ലാം ഇതില്‍ പെടും.
നമുക്ക് ഉപദേശിക്കാം. എന്നാല്‍ അത് പ്രീച്ചിങ് ആവാതെ വേണം. അതിന്റെ ഭാഷയിലുള്ള വ്യത്യാസം, മിനിമല്‍ വാക്കുകള്‍ ഉപയോഗിക്കുന്നത് ഇതെല്ലാം പ്രധാനമാണ്.
ഇപ്പോള്‍ വാഴ എന്ന സിനിമയില്‍ വളരെ മനോഹരമായ രീതിയില്‍ ഇന്നത്തെ തലമുറയ്ക്ക് മനസിലാകുന്ന രീതിയില്‍ കുടുംബ ബന്ധങ്ങളുടെ ഇമോഷന്‍ അവര്‍ പറഞ്ഞില്ലേ.
അങ്ങനെ അല്ലെങ്കില്‍ അവര്‍ എണീറ്റ് പോകും. എന്നിട്ടും ചെറുപ്പക്കാര്‍ ആ സിനിമ ഹിറ്റാക്കിയില്ലേ. പറയുന്ന രീതിയില്‍ പറയണം. ഓരോ ജനറേഷന് അനുസരിച്ച് പറയണം.
1980 കളിലും 1970 കൡും നസീര്‍സാറിന്റെ സിനിമകൡ സാരോപദേശ സീനുകള്‍ ഉണ്ട്. കിങ് എന്ന സിനിമയില്‍ വെര്‍ബല്‍ ആയിട്ട് തന്നെ രാഷ്ട്രീയക്കാരെ ക്രിട്ടിസൈസ് ചെയ്യുന്നുണ്ട്. ഇന്നത് അത്രയും ആവശ്യമില്ല. ആ ചേഞ്ചേ ഉള്ളൂ,’ അജു വര്‍ഗീസ് പറഞ്ഞു.
Content Highlight: Aju Varghese about Comedies and Political Correctness