അജയ് വാസുദേവ് ചിത്രം, മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കി ഗുഡ്‌വില്‍ എന്റർടൈൻമെന്റ്സ്
Entertainment
അജയ് വാസുദേവ് ചിത്രം, മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കി ഗുഡ്‌വില്‍ എന്റർടൈൻമെന്റ്സ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 29th November 2023, 6:55 pm

വേ ടു ഫിലിംസ് എന്റർടൈൻമെന്റ്, ബിയോണ്ട് സിനിമാ ക്രിയേറ്റീവ്സ് എന്നീ ബാനറുകളിൽ കെ.ഷെമീർ രചനയും സംവിധാനവും നിർവ്വഹിച്ച പുതിയ ചിത്രം ‘മുറിവ്’ൻ്റെ മ്യൂസിക് റൈറ്റ്സ് ഗുഡ്‌വിൽ എന്റർടൈൻമെന്റ്സ് സ്വന്തമാക്കി.

മാസ് ചിത്രങ്ങളുടെ സംവിധായകൻ അജയ് വാസുദേവ്, തിരക്കഥാകൃത്തും നിർമാതാവുമായ നിഷാദ് കോയ, ഷാറൂഖ് ഷമീർ എന്നിവർക്കൊപ്പം നിരവധി പുതുമുഖങ്ങളും അണിനിരക്കുന്ന ചിത്രത്തിൽ റിയാദ് മുഹമ്മദ്, കൃഷ്ണ പ്രവീണ, സോന ഫിലിപ്പ്, അൻവർ ലുവ, ശിവ, ഭഗത് വേണുഗോപാൽ, ദീപേന്ദ്ര, ജയകൃഷ്ണൻ, സൂര്യകല, ലിജി ജോയ് തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്.
ആക്ഷൻ സൈക്കോ ത്രില്ലർ ഗണത്തിലുള്ള ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് കെ.ഷമീർ തന്നെയാണ്.

ചിത്രം അടുത്ത ജനുവരിയിൽ റിലീസ് ചെയ്യുമെന്ന് നിർമാതാക്കൾ അറിയിച്ചു. ഹരീഷ് എ.വി ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിൻ്റെ എഡിറ്റിങ് ജെറിൻ രാജുമാണ് നിർവഹിക്കുന്നത്. സുഹൈൽ സുൽത്താന്റെ മനോഹരമായ വരികൾക്ക് യൂനുസിയോ സംഗീതം പകർന്നിരിക്കുന്നു.

സിത്താര കൃഷ്ണകുമാർ, ശ്രീജിഷ്, സൂര്യ ശ്യാംഗോപാൽ, ആനന്ദ് നാരായണൻ, പി. ജയലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ ഗായകർ. പ്രോജക്ട് ഡിസൈനർ: പി. ശിവപ്രസാദ്, പ്രൊഡക്ഷൻ കൺട്രോളർ: സന്തോഷ് ചെറുപൊയ്ക, കലാസംവിധാനം: അനിൽ രാമൻകുട്ടി, വസ്ത്രാലങ്കാരം: റസാഖ് തിരൂർ, മേക്കപ്പ്: സിജേഷ് കൊണ്ടോട്ടി, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ഉനൈസ്. എസ്,

അസോസിയേറ്റ് ഡയറക്ടർ: ഷഫിൻ സുൽഫിക്കർ, അസോസിയേറ്റ് ക്യാമറമാൻ: പ്രസാദ്, സൗണ്ട് ഡിസൈൻ & മിക്‌സ്: കരുൺ പ്രസാദ്, കളറിസ്റ്റ്: സെൽവിൻ (മാഗസിൻ സ്റ്റുഡിയോ കൊച്ചി), കൊറിയോഗ്രഫി: ഷിജു മുപ്പത്തടം, ആക്ഷൻ: റോബിൻ ടോം , സ്റ്റുഡിയോ: സൗണ്ട് ബ്രൂവറി, എറണാകുളം, പി.ആർ.ഒ: പി. ശിവപ്രസാദ്, മഞ്ജു ഗോപിനാഥ്, ടൈറ്റിൽ: മാജിക് മൊമെന്റ്സ്, സ്റ്റിൽസ്: അജ്മൽ ലത്തീഫ്, ഡിജിറ്റൽ മാർക്കറ്റിങ്: ബിസി ക്രിയേറ്റീവ്സ്, ഡിസൈൻസ്: രാഹുൽ രാജ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Content Highlight: Ajay Vasudhev’s New Film Audio Rights Owned By Goodwill Entertainments