ആ ചിത്രം എനിക്ക് വിധിച്ചിട്ടില്ല; മോഹൻലാൽ ചിത്രത്തിൽ നിന്നും പിൻമാറാനുള്ള കാരണം പറഞ്ഞ്: ഐശ്വര്യ ലക്ഷ്മി
Entertainment
ആ ചിത്രം എനിക്ക് വിധിച്ചിട്ടില്ല; മോഹൻലാൽ ചിത്രത്തിൽ നിന്നും പിൻമാറാനുള്ള കാരണം പറഞ്ഞ്: ഐശ്വര്യ ലക്ഷ്മി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 21st May 2025, 9:23 am

തുടരും ചിത്രത്തിന് ശേഷം ആരാധകർ ഏറെ പ്രതീക്ഷയോടെയും ആകാംക്ഷയോടെയും കാത്തിരിക്കുന്ന സിനിമയാണ് ഹൃദയപൂർവ്വം. ചിത്രത്തിൻ്റെ ഷൂട്ടിങ് കഴിഞ്ഞ ദിവസമാണ് പൂർത്തിയായത്. ‘ഇനി ബിഗ് സ്‌ക്രീനിൽ കാണാം’ എന്ന തലക്കെട്ടോടെ മോഹൻലാൽ തന്നെയാണ് വിവരം പങ്കുവെച്ചത്. ചിത്രം ഓണം റിലീസ് ആയാണ് എത്തുക. ആശിര്‍വാദ് സിനിമാസ് ആണ് ചിത്രം നിർമിക്കുന്നത്.

ചിത്രത്തിലെ നായികയായി ആദ്യം തീരുമാനിച്ചിരുന്നത് ഐശ്വര്യ ലക്ഷ്മിയെ ആയിരുന്നെങ്കിലും പിന്നീട് അവർ പിൻമാറുകയായിരുന്നു. ഇപ്പോൾ അതിനെക്കുറിച്ച് സംസാരിക്കുകയാണ് നടി.

ഡേറ്റ് ഇല്ലാത്തതുകൊണ്ടാണ് ആ സിനിമയിൽ അഭിനയിക്കാത്തതെന്നും താൻ നേരത്തെ കമ്മിറ്റ് ചെയ്ത തെലുങ്ക് പടം ഡിസംബറിൽ ഷൂട്ട് തുടങ്ങുമായിരുന്നുവെന്നും ഐശ്വര്യ പറഞ്ഞു. ആ സിനിമയുടെ ഷൂട്ടിങ് ഇതുവരെ തീർന്നിട്ടില്ലെന്നും ഹൃദയപൂർവ്വം തനിക്ക് വിധിച്ചിട്ടില്ലെന്നും ഐശ്വര്യ പറഞ്ഞു. ഡേറ്റ് ക്ലാഷ് വരുമ്പോൾ ഒന്നും ചെയ്യാൻ പറ്റില്ലെനന്നും കൊടുത്ത വാക്ക് മാറ്റാൻ പറ്റില്ലെന്നും നടി കൂട്ടിച്ചേർത്തു. റിപ്പോർട്ടറിനോട് സംസാരിക്കുകയായിരുന്നു ഐശ്വര്യ.

‘ഡേറ്റ് ഇല്ലായിരുന്നു. ഞാൻ നേരത്തെ കമ്മിറ്റ് ചെയ്ത തെലുങ്ക് പടം ഡിസംബറിൽ ഷൂട്ട് തുടങ്ങുമായിരുന്നു. എനിക്ക് തെലുങ്ക് പടത്തിൻ്റെ ഷൂട്ട് ഉണ്ടായിരുന്നു. അത് ഇതുവരെ തീർന്നിട്ടില്ല. എനിക്ക് ആ സിനിമ വിധിച്ചിട്ടില്ല. ഡേറ്റ് ക്ലാഷ് വരുമ്പോൾ നമുക്ക് ഒന്നും ചെയ്യാൻ പറ്റില്ല. നമ്മൾ കൊടുത്ത വാക്കാണല്ലോ. അത് മാറ്റാൻ പറ്റില്ല,’ ഐശ്വര്യ പറയുന്നു.

ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്ന നടിയാണ് ഐശ്വര്യ ലക്ഷ്മി. വളരെ പെട്ടെന്ന് മലയാളസിനിമയുടെ മുന്‍നിരയിലേക്കുയരാന്‍ ഐശ്വര്യക്ക് സാധിച്ചു.

കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ജഗമേ തന്തിരത്തിലൂടെ തമിഴിലും ഐശ്വര്യ തന്റെ സാന്നിധ്യമറിയിച്ചു. തുടര്‍ന്ന് മണിരത്നത്തിന്റെ ഡ്രീം പ്രൊജക്ടായ പൊന്നിയിന്‍ സെല്‍വനിലിനും ഐശ്വര്യ അഭിനയിച്ചിട്ടുണ്ട്.

Content Highllight: Aiswarya Lekshmi Talking about Hridayapoorvam movie