ആത്മാഭിമാനമുള്ള സ്ത്രീയുടെ സൗന്ദര്യം ഇതല്ലെന്ന് ഫോട്ടോക്ക് കമന്റ്; തേച്ചൊട്ടിച്ച് സനുഷ
Entertainment
ആത്മാഭിമാനമുള്ള സ്ത്രീയുടെ സൗന്ദര്യം ഇതല്ലെന്ന് ഫോട്ടോക്ക് കമന്റ്; തേച്ചൊട്ടിച്ച് സനുഷ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 31st July 2021, 11:02 am

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരമാണ് നടി സനുഷ സന്തോഷ്. കഴിഞ്ഞദിവസം പോസ്റ്റ് ചെയ്ത ഒരു ഫോട്ടോക്ക് താഴെ മോശം കമന്റുമായെത്തിയയാള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് സനുഷ.

ഗൃഹലക്ഷ്മിക്ക് വേണ്ടി നടത്തിയ ഫോട്ടോ ഷൂട്ടിന്റെ ചിത്രം നടി കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ഈ ഫോട്ടോക്ക് താഴെയായി ‘ആത്മാഭിമാനമുള്ള ഒരു സ്ത്രീയുടെ യഥാര്‍ത്ഥ സൗന്ദര്യം ഇതല്ല’ എന്ന് ഒരാള്‍ കമന്റ് ചെയ്യുകയായിരുന്നു.

ജയകുമാര്‍ ചിറക്കല്‍ എന്നു പേരുള്ള പ്രൊഫൈലില്‍ നിന്നുമായിരുന്നു ഈ കമന്റെത്തിയത്. ഇതിന് മറുപടിയായി ‘ എന്ന് സ്വന്തം ഫേക്ക് അക്കൗണ്ട് വഴി പുറമെ മാന്യനായ ചേട്ടന്‍’ എന്നായിരുന്നു സനുഷ നല്‍കിയ മറുപടി.

നിരവധിപേരാണ് സനുഷയുടെ മറുപടിക്ക് ലൈക്ക് ചെയ്തും കമന്റ് ചെയ്തും പിന്തുണയുമായി എത്തിയത്. നേരത്തെയും മോശം കമന്റുമായെത്തുന്നവര്‍ക്ക് ശക്തമായ ഭാഷയില്‍ സനുഷ മറുപടി നല്‍കാറുണ്ട്.

തനിക്ക് വിഷാദ രോഗം വന്നപ്പോള്‍ അതേക്കുറിച്ച് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെയും നടി അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ പ്രതികരിച്ചിരുന്നു.


പലരും തന്റെ പ്രണയബന്ധമാണ് വിഷാദത്തിന് കാരണമെന്ന് പറഞ്ഞിരുന്നുവെന്നും എന്നാല്‍ അങ്ങനെ പറഞ്ഞവര്‍ ഓര്‍ക്കേണ്ട ഒരു കാര്യമുണ്ടെന്നും നടി പറയുന്നു.

‘എനിക്ക് റിലേഷന്‍ഷിപ്പുണ്ട്. അതിലെ പ്രശ്നങ്ങള്‍ കാരണമാണ് വിഷാദത്തില്‍ പെട്ടതെന്നുമൊക്കെ പറയുന്നവര്‍ ഓര്‍ക്കേണ്ടത് ഈ പറയുന്ന നിങ്ങളാരും എന്റെ കൂടെയല്ല ജീവിക്കുന്നത് എന്നാണ്. അതുകൊണ്ട് ദയവായി അഭിപ്രായം പറയാതിരിക്കുക. ഊഹിച്ച് പറയേണ്ടതില്ല.

അറിഞ്ഞിട്ട് പറയുന്നതാണ് മാന്യത. എന്റെ വിഷാദത്തിന്റെ കാരണം ഇതൊന്നുമല്ല. അതൊരു സര്‍ക്കിളില്‍ നിന്ന് പുറത്തേക്ക് എത്തരുതെന്ന് ഞാന്‍ ആഗ്രഹിക്കുന്ന എന്റെ വ്യക്തിജീവിതത്തെ അടിസ്ഥാനമാക്കിയുള്ളൊരു കാര്യമാണ്,’ സനുഷ പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Actress Sanusha Santhosh’s strong funny reply to a degrading comment about her clothing