ആലിയുടെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് നിനക്ക് ഇഷ്ടമല്ലെന്ന് അറിയാം, ഈയൊരു ദിവസത്തേക്ക് ക്ഷമിക്കുമെന്ന് കരുതുന്നു; സുപ്രിയയോട് പൃഥ്വിരാജ്
Entertainment
ആലിയുടെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് നിനക്ക് ഇഷ്ടമല്ലെന്ന് അറിയാം, ഈയൊരു ദിവസത്തേക്ക് ക്ഷമിക്കുമെന്ന് കരുതുന്നു; സുപ്രിയയോട് പൃഥ്വിരാജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 31st July 2021, 9:50 am

ഭാര്യ സുപ്രിയ മേനോന് ഹൃദ്യമായ ജന്മദിനാശംസകളുമായി പൃഥ്വിരാജിന്റെ സോഷ്യല്‍ മീഡിയ കുറിപ്പ്. മകള്‍ അലംകൃതയോടൊപ്പമുള്ള സുപ്രിയയുടെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് പൃഥ്വിരാജിന്റെ കുറിപ്പ്.

ജീവിതത്തിന്റെ ഉയര്‍ച്ച താഴ്ചകളില്‍ തന്റെ കൂടെ നിന്ന സുപ്രിയ, തനിക്ക് അറിയാവുന്നവരില്‍ ഏറ്റവും ശക്തയായ പെണ്‍കുട്ടിയാണെന്നും പൃഥ്വിരാജ് പറഞ്ഞു.

മകളുടെ ചിത്രം ഓണ്‍ലൈനില്‍ പങ്കുവെക്കുന്നത് ഇഷ്ടമല്ലെങ്കിലും ഇന്നൊരു ദിവസത്തേക്ക് അത് മാറ്റിവെക്കുമെന്ന് കരുതുന്നുവെന്നും പൃഥ്വിരാജ് പറയുന്നുണ്ട്.

‘ഹാപ്പി ബര്‍ത്ത്‌ഡേ ലവ്. എല്ലാ ഉയര്‍ച്ചകളിലും താഴ്ചകളിലും നീ എനിക്ക് താങ്ങായി നിന്നു. അവയെ നേരിടാന്‍ തുണയായി. എനിക്കറിയാവുന്ന ഏറ്റവും ശക്തയായ പെണ്‍കുട്ടിക്ക്, ഏറ്റവും കണിശക്കാരിയായ അമ്മക്ക് (ഭാര്യക്കും), എല്ലായ്‌പ്പോഴും എനിക്ക് കരുത്താവുന്നവള്‍ക്ക്, എന്റെ ജീവിതത്തില്‍ എന്നെന്നും ഉള്ളവള്‍ക്ക്, സ്‌നേഹം, ഐ ലവ് യു.

ആലിയുടെ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്യുന്നത് നിനക്ക് ഇഷ്ടമല്ലെന്ന് അറിയാം. പക്ഷെ ഇന്നൊരു ദിവസം നീയും നമ്മുടെ ആ കൊച്ചുസന്തോഷവുമുള്ള എന്റെ ഏറ്റവും പ്രിയപ്പെട്ട ചിത്രം ലോകം കാണുന്നതില്‍ കുഴപ്പമില്ലെന്ന് കരുതുന്നു,’ പൃഥ്വിരാജിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

2011ലാണ് സുപ്രിയയെ പൃഥ്വിരാജ് വിവാഹം കഴിക്കുന്നത്. ബി.ബി.സിയില്‍ റിപ്പോര്‍ട്ടറായിരുന്നു സുപ്രിയ. ഡ്രൈവിംഗ് ലൈസന്‍സ് എന്ന ചിത്രത്തിലൂടെ സിനിമാ നിര്‍മ്മാണ മേഖലയിലേക്ക് ചുവടുവെച്ച സുപ്രിയ പുതിയ പൃഥ്വിരാജ് ചിത്രമായി കുരുതിയുടെയും നിര്‍മ്മാതാവാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Prithviraj’s about wife Supriya Menon on her birthday, gives her the warmest wishes