ശരീരത്തിന്റെ ഓരോ ഭാഗവും വേദനിക്കുകയായിരുന്നു: സാമന്ത പറയുന്നു
Malayalam Cinema
ശരീരത്തിന്റെ ഓരോ ഭാഗവും വേദനിക്കുകയായിരുന്നു: സാമന്ത പറയുന്നു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 8th June 2021, 1:29 pm

 

മികച്ച അഭിപ്രായം നേടുകയാണു മനോജ് ബാജ്പേയ്, സാമന്ത അക്കിനേനി, പ്രിയ മണി തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തിയ ഫാമിലി മാന്‍ സീസണ്‍ 2 വെബ്സീരീസ്.

ത്രില്ലറായി ഒരുക്കിയ സീരീസില്‍ രാജി എന്ന ശ്രീലങ്കന്‍ പെണ്‍കുട്ടിയായി എത്തി അമ്പരപ്പിക്കുന്ന പ്രകടനമാണു സാമന്ത കാഴ്ച വയ്ക്കുന്നത്. ഏറെ അപകടം നിറഞ്ഞ സംഘട്ടന രംഗങ്ങള്‍ മികവോടെ ചെയ്ത സമാന്തയെ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്.
ഡ്യൂപ്പ് പോലും ഇല്ലാതെയായിരുന്നു സമാന്തയുടെ അഭിനയം.

കരിയറില്‍ സാമന്തയുടെ ഏറ്റവും മികച്ച പ്രകടനം എന്നാണു നിരൂപകര്‍ വിലയിരുത്തുന്നത്. അപകടം നിറഞ്ഞ നിരവധി സംഘട്ടന രംഗങ്ങളും ചിത്രത്തില്‍ ഉണ്ടായിരുന്നു.

ഇപ്പോഴിതാ ചിത്രത്തിന്റെ ലൊക്കേഷന്‍ വീഡിയോ പങ്കുവയ്ക്കുകയാണു സാമന്ത. സീരിസിനായി തന്നെ സ്റ്റണ്ട് പരിശീലിപ്പിച്ച പരിശീലകന്‍ യാനിക് ബെന്നിന് നന്ദി പറഞ്ഞു കൊണ്ടാണ് താരത്തിന്റെ കുറിപ്പ്.

”സംഘട്ടനരംഗങ്ങള്‍ക്കായി എന്നെ പരിശീലിപ്പിച്ച യാനിക് ബെന്നിന് പ്രത്യേകം നന്ദി. എന്റെ ശരീരത്തിന്റെ ഓരോ ഭാഗവും വേദനിക്കുമ്പോഴും മികച്ച രീതിയില്‍ മുന്നേറാന്‍ എന്നെ പ്രേരിപ്പിച്ചതിന് (വേദനാസംഹാരികള്‍ക്കും നന്ദി). ഉയരങ്ങളെ എനിക്ക് ഭയമാണ്, പക്ഷേ ഞാന്‍ ആ കെട്ടിടത്തിന്റെ മുകളില്‍നിന്നു ചാടിയത് നിങ്ങള്‍ എന്റെ പിറകിലുണ്ടെന്ന ധൈര്യത്തിലാണ്. ഒരു പാടൊരു പാട് സ്നേഹം.” സാമന്ത കുറിച്ചു.

2019-ലാണ് ഫാമിലി മാന്റെ ആദ്യ സീസണ്‍ പുറത്തിറങ്ങുന്നത്. രാജ് നിധിമോരു, ഡി.കെ.കൃഷ്ണ എന്നിവരാണു ഫാമിലി മാന്റെ സംവിധായകരും നിര്‍മാതാക്കളും.

ജൂണ്‍ 4ന് ആണ് ആമസോണ്‍ പ്രൈമില്‍ ഫാമിലിമാന്‍ സീസണ്‍ 2 സ്ട്രീമിങ് ആരംഭിച്ചത്. വലിയൊരു മിഷനുമായി എത്തുന്ന ശ്രീലങ്കന്‍ തമിഴ് പോരാളിയുടെ വേഷമാണു ചിത്രത്തില്‍ സമാന്ത അവതരിപ്പിച്ചത്. താരത്തിന്റെ കരിയര്‍ ബെസ്റ്റ് പെര്‍ഫോമന്‍സില്‍ ഒന്നാണ് ഈ കഥാപാത്രം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Actress Samantha Akkineni Family Men 2 Series Videos