നീ ഇങ്ങനെ തന്നെയാണോ എന്ന് ലാലേട്ടന്‍ ചോദിച്ചു; അദ്ദേഹത്തിന്റെ മുഖവുമായി സാമ്യതയുണ്ടെന്ന് കേട്ടപ്പോള്‍ അത്ഭുതമായി: അമൃത വര്‍ഷിണി
Entertainment
നീ ഇങ്ങനെ തന്നെയാണോ എന്ന് ലാലേട്ടന്‍ ചോദിച്ചു; അദ്ദേഹത്തിന്റെ മുഖവുമായി സാമ്യതയുണ്ടെന്ന് കേട്ടപ്പോള്‍ അത്ഭുതമായി: അമൃത വര്‍ഷിണി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 9th May 2025, 4:07 pm

തുടരും എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റേയും ശോഭനയുടേയും മകളായി മലയാള സിനിമയിലേക്ക് കാലെടുത്തുവെച്ചിരിക്കുകയാണ് അമൃത വര്‍ഷിണിയെന്ന കുട്ടിത്താരം.

മോഹന്‍ലാലിന്റെ മുഖച്ഛായ തോന്നിക്കുന്ന ഒരു കുട്ടിയെയായിരുന്നു തങ്ങള്‍ അന്വേഷിച്ചതെന്ന് സംവിധായകന്‍ തരുണ്‍ മൂര്‍ത്തിയും ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

ഷണ്മുഖത്തിന്റെ മകളായി തന്നെ അമൃതയെ പ്രേക്ഷകര്‍ ഏറ്റെടുത്തു. ആദ്യ സിനിമയുടെ പതര്‍ച്ചയേതുമില്ലാതെ തന്റെ കഥാപാത്രത്തെ അമൃത ഗംഭീരമാക്കുകയും ചെയ്തു. തുടരും എന്ന ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് റെഡ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ താരം.

എന്റെ ചേട്ടനായി വരുന്നയാള്‍ക്ക് ശോഭനാ മാമിന്റെ കട്ടും എനിക്ക് ലാല്‍സാറിന്റെ കട്ടും വേണമെന്നായിരുന്നു അവര്‍ ആലോചിച്ചത്. അങ്ങനെ ഒരു സീക്രട്ട് അറിഞ്ഞത് പിന്നീടാണ്.

ചേട്ടനെ കാണുമ്പോള്‍ ശോഭനാ മാമിന്റെ കട്ട് തോന്നണമെന്നും എന്നെ ലാല്‍ സാറിന്റെ കട്ട് തോന്നണമെന്നുമായിരുന്നു പറഞ്ഞത്. അങ്ങനെ തോന്നിയത് വലിയ കാര്യം തന്നെയല്ലേ.

ഇതില്‍ കൂടുതല്‍ എന്താണ് വേണ്ടത്. ഒരു വലിയ കോംപ്ലിമെന്റല്ലേ അത്. ലാലേട്ടനെ പോലിരിക്കുന്ന ഒരു കൊച്ച്. അത് വലിയ സന്തോഷം തന്നെയല്ലേ.

ലാലേട്ടന്റെ കൂടെയുള്ള ഫസ്റ്റ് ഷോട്ട് ‘കുണുകുണ’ ആയിരുന്നു. ബാത്ത് റൂം ഷോട്ടായിരുന്നു ആദ്യം എടുത്തത്. പിന്നെ ലിപ്സ്റ്റിക് തേക്കുന്ന സീനൊക്കെ. സോങ് കട്ടൊക്കെ ആയിരുന്നു.

ലിപ്സ്റ്റിക് ഇടില്ല. ബീറ്റ് റൂട്ട് ഇങ്ങനെ തേക്കും. അതിന് ശേഷം ടേബിളില്‍ കഴിക്കാന്‍ ഇരിക്കും. അച്ഛന്‍ കുളിച്ചൊക്കെ വന്നിരിക്കും. എന്താടീ ഇത് ഫാഷന്‍ ഷോയ്ക്ക് പോകുകയാണോ എന്ന് ചോദിക്കുമ്പോള്‍ നൈസ് ആയി ഇങ്ങനെ തുടയ്ക്കും.

അത് കഴിഞ്ഞ് ബീറ്റ് ട്രൂട്ട് എടുത്തിട്ട് ടേബിളില്‍ വെച്ചിട്ട് പുള്ളി പോകും. ആ ഷോട്ടൊക്കെ ഇംപ്രൂവ് ചെയ്തതാണ് കേട്ടോ. അങ്ങനെ ഉണ്ടായിരുന്നില്ല.

ലാലേട്ടന്റെ കൂടെ ചെയ്യാന്‍ പോകുന്നു എന്നതില്‍ തന്നെ എക്‌സൈറ്റഡ് ആയിരുന്നു. പിന്നെ ടെന്‍ഷനും ആയിരുന്നു. ആദ്യം ശോഭനാ മാമിന്റെ കൂടെ ചെയ്തപ്പോള്‍ നാലഞ്ച് ടേക്ക് പോയിരുന്നു. അതൊരു വെള്ളം കുടിപ്പിച്ച സീനായിരുന്നു.

അതില്‍ കുറച്ച് ഡയലോഗ് ഉണ്ടായിരുന്നു. ഇതില്‍ ഡയലോഗ് ഉണ്ടായിരുന്നില്ല ചെയ്ത് കാണിച്ചാല്‍ മതി. അതൊരു ആശ്വാസം തോന്നി. ലാലേട്ടന്‍ എന്ന് പറഞ്ഞപ്പോള്‍ തന്നെ അയ്യോ ഞാനിനി എന്ത് ചെയ്യുമെന്ന രീതിയിലായിരുന്നു.

നീ ഇങ്ങനെ തന്നെയാണോ എന്ന് പുള്ളി എന്നോട് ചോദിച്ചു. കണ്ടിട്ട് വലിയ വ്യത്യാസം ഒന്നും തോന്നുന്നില്ല എന്നാണ് പറഞ്ഞത്. അതിനകത്ത് പറയുന്നുമുണ്ട് റീല്‍റാണി എന്ന്.

അതുമായിട്ട് എനിക്ക് വലിയ വ്യത്യാസം ഒന്നും ഇല്ല. അങ്ങനെ തന്നെയാണ് ഞാന്‍. എനിക്ക് ഞാന്‍ തന്നെ ആകാന്‍ പറ്റുന്ന കഥാപാത്രം. പിന്നെ അച്ഛനും അമ്മയുമായി ലാലേട്ടനും ശോഭനാ മാമും. ഇതിലും വലിയ സന്തോഷമൊന്നും വേറെ കിട്ടാനില്ല,’ അമൃത പറഞ്ഞു.

Content Highlight: Actress Amruthavarshini about Mohanlal and Thudarum Movie