ധൂം 4, ഇന്ധനവില കൂടിയതിനാല്‍ സൈക്കിളില്‍; ട്രോളുമായി വിനീത് ശ്രീനിവാസന്‍
Fuel Price
ധൂം 4, ഇന്ധനവില കൂടിയതിനാല്‍ സൈക്കിളില്‍; ട്രോളുമായി വിനീത് ശ്രീനിവാസന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 17th June 2021, 7:13 pm

കൊച്ചി: ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ച് ട്രോള്‍ പങ്കുവെച്ച് വിനീത് ശ്രീനിവാസന്‍. ബോളിവുഡിലെ സൂപ്പര്‍ഹിറ്റ് സിനിമയായ ധൂമിന്റെ നാലാം ഭാഗത്തില്‍ ബൈക്കിന് പകരം സൈക്കിളായിരിക്കും എന്ന തരത്തിലുള്ള ട്രോളാണ് വിനീത് ശ്രീനിവാസന്‍ പങ്കുവെച്ചത്.

അഭിഷേക് ബച്ചനും ഹൃത്വിക് റോഷനുമാണ് ട്രോളിലെ ചിത്രത്തിലുള്ളത്. അതേസമയം കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിഷേധിച്ചതിന് ഉടന്‍ വിനീതിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡുണ്ടാകുമെന്നാണ് പലരുടേയും കമന്റ്.

കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിഷേധിച്ചാല്‍ രാജ്യദ്രോഹിയാക്കും സൂക്ഷിച്ചോളൂ എന്നാണ് മറ്റുചിലരുടെ കമന്റ്.r

നേരത്തെ നടന്‍ ബിനീഷ് ബാസ്റ്റിനും ഇന്ധനവിലയെ ട്രോളി രംഗത്തെത്തിയിരുന്നു. എന്‍.ഡി.എ. സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍ തന്നെ ഒരു സൈക്കിള്‍ വാങ്ങിയിട്ടുണ്ടെന്നാണു ബിനീഷ് പറഞ്ഞിരുന്നത്.

അതേസമയം ഇന്ധനവില കഴിഞ്ഞ ദിവസവും വര്‍ധിച്ചിരുന്നു. ജൂണ്‍ മാസത്തില്‍ പതിനാറ് ദിവസത്തിനിടെ ഒമ്പതാം തവണയാണ് ഇന്ധന വില കൂട്ടുന്നത്. ഇന്ധന വില വര്‍ദ്ധനവിന്റെ അനന്തരഫലമായി രാജ്യത്ത് വിലക്കയറ്റം രൂക്ഷമാകുകയാണ്.

റീട്ടെയില്‍ നാണ്യപ്പെരുപ്പം 6.3 ശതമാനമായി ഉയര്‍ന്നെന്ന കണക്കുകള്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഭക്ഷ്യ സാധനങ്ങളുടെയും മറ്റ് അവശ്യ വസ്തുക്കളുടെയും വില കുതിച്ച് കയറുകയാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Actor Vineeth Sreenivasan Dhoom 4 Akshay Kumar Hrithik Roshan