ആ ഷൂട്ടിന്റെ സമയത്ത് ഷാരൂഖ് ഖാന്‍ 300 രൂപ തന്നു; ഇന്നും ഞാന്‍ അത് പഴ്‌സില്‍ സൂക്ഷിക്കുന്നുണ്ട്: പ്രിയാമണി
Entertainment
ആ ഷൂട്ടിന്റെ സമയത്ത് ഷാരൂഖ് ഖാന്‍ 300 രൂപ തന്നു; ഇന്നും ഞാന്‍ അത് പഴ്‌സില്‍ സൂക്ഷിക്കുന്നുണ്ട്: പ്രിയാമണി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 17th June 2021, 5:57 pm

ചെന്നൈ എക്‌സ്പ്രസ് എന്ന ചിത്രത്തിലെ ഡാന്‍സ് നമ്പറിലൂടെയാണ് നടി പ്രിയാമണി ബോളിവുഡിലെത്തുന്നത്. ചിത്രത്തിലെ 1234 എന്ന ഗാനവും പാട്ടിലെ പ്രിയാമണിയുടെ ചുവടുകളും ഏറെ ശ്രദ്ധ നേടിയിരുന്നു.

ഇപ്പോള്‍ ഫാമിലി മാന്‍ സീരിസിലൂടെ വീണ്ടും ഹിന്ദി സിനിമാലോകത്തിന്റെ ശ്രദ്ധ നേടിയിരിക്കുകയാണ് നടി. ഫാമിലി മാനുമായി ബന്ധപ്പെട്ടു നടന്ന അഭിമുഖത്തില്‍ ചെന്നൈ എക്‌സ്പ്രസില്‍ ഷാരൂഖ് ഖാനൊപ്പമുള്ള അനുഭവങ്ങള്‍ പ്രിയാമണി പങ്കുവെച്ചു.

1234 പാട്ട് അഞ്ച് ദിവസം നീണ്ട ഷൂട്ടായിരുന്നു. ബോളിവുഡിലെ ബാദ്ഷായാണ് ഷാരൂഖ് ഖാനെന്ന് പറയുന്നത് എന്തുകൊണ്ടാണെന്ന് അന്ന് ശരിക്കും മനസ്സിലായി.

രാജ്യത്തെ ഏറ്റവും വലിയ സൂപ്പര്‍ സ്റ്റാറുകളിലൊരാളായ ഷാരൂഖ് ഖാന് അതിന്റെ ഒരു തലക്കനവുമില്ല. ചുറ്റുമുള്ള എല്ലാവരെയും കംഫര്‍ട്ടബളാക്കി നിര്‍ത്താന്‍ ശ്രമിക്കുന്ന വളരെ സൗമ്യനായ ഒരാളാണ് ഷാരൂഖ് ഖാന്‍ എന്ന് പ്രിയാമണി പറഞ്ഞു.

തികച്ചും സാധാരണക്കാരാനായാണ് അദ്ദേഹം എല്ലാവരോടും ഇടപെടുക. എത്ര നല്ല മനുഷ്യനാണ് അദ്ദേഹമെന്ന് തനിക്ക് അറിയാന്‍ കഴിഞ്ഞത് ഈ ഷൂട്ടിന്റെ സമയത്താണെന്നും പ്രിയാമണി പറഞ്ഞു.

‘ഷൂട്ട് തുടങ്ങിയ ആദ്യ ദിവസം മുതല്‍ അവസാനം വരെ അദ്ദേഹം ഞങ്ങളെയെല്ലാം കരുതലോടെ ശ്രദ്ധിച്ചു. ഇടയ്‌ക്കൊക്കെ അദ്ദേഹത്തിന്റെ ഐപാഡില്‍ കോന്‍ ബനേഗാ കോര്‍പതി കളിക്കുമായിരുന്നു. അന്ന് അദ്ദേഹമെനിക്ക് 300 രൂപ തന്നു. ഇന്നും ഞാന്‍ ആ പണം എന്റെ പഴ്‌സില്‍ സൂക്ഷിച്ചുവെച്ചിട്ടുണ്ട്,’ പ്രിയാമണി പറയുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Actress Priyamani about Shah Rukh Khan in Chennai Express