ഇവാന്‍ വുകോമനോവിച്ച് കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ കോച്ച്
Kerala Blasters
ഇവാന്‍ വുകോമനോവിച്ച് കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ കോച്ച്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 17th June 2021, 6:47 pm

കൊച്ചി: ഐ.എസ്.എല്ലിന്റെ അടുത്ത സീസണില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ കോച്ചായി ഇവാന്‍ വുകോമനോവിച്ച് ചുമതലയേറ്റു. സാമൂഹിക മാധ്യമങ്ങള്‍ വഴി പങ്കുവെച്ച വീഡിയോയിലൂടെയാണ് ബ്ലാസ്റ്റേഴ്സ് പ്രഖ്യാപനം നടത്തിയത്.

ബല്‍ജിയം, സ്ലൊവേക്യ, സൈപ്രസ് എന്നിവിടങ്ങളില്‍ പരിശീലകന്‍ ആയിരുന്നു വുകോമനോവിച്ച്. 43കാരനായ അദ്ദേഹം കോച്ചിങ് കരിയര്‍ ആരംഭിക്കുന്നത് ബല്‍ജിയന്‍ പ്രോ ലീഗ് ക്ലബ് സ്റ്റാന്‍ഡേഡ് ലിഗെയ്‌ക്കൊപ്പമാണ്.

2014 ഒക്ടോബറില്‍ ഹെഡ് കോച്ചായ വുകോമനോവിച്ച് 2015 ഫെബ്രുവരി വരെ 19 മത്സരങ്ങളില്‍ ക്ലബിനെ പരിശീലിപ്പിച്ചിച്ചിട്ടുണ്ട്. ബ്ലാസ്റ്റേഴ്‌സ് പരിശീലകനാവുന്ന ആദ്യത്തെ സെര്‍ബിയനാണ് വുകോമനോവിച്ച്.

അതേസമയം, കഴിഞ്ഞ സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ എല്ലാ വിദേശ കളിക്കാരുമായുള്ള കരാറും ക്ലബ് റദ്ദാക്കിയിട്ടുണ്ട്. വിസന്റെ ഗോമസ്, ഗാരി ഹൂപ്പര്‍, ഫാക്കുണ്ടോ പെരേര, ജോര്‍ഡാന്‍ മറെ, ബക്കാരി കോനെ, കോസ്റ്റ നമോയന്‍സു എന്നിവരുമായുള്ള കരാര്‍ ആണ് ക്ലബ് അവസാനിപ്പിച്ചത്.

ന്യൂ ബോസ് ഇൻ ടൗൺ; പുതിയ കോച്ചിനെ പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്

അടുത്ത സീസണില്‍ കൂടുതല്‍ പുതുമുഖ താരങ്ങളെ എത്തിക്കാനാണ് ടീമന്റെ തീരുമാനമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ സീസണില്‍ ബ്ലാസ്റ്റേഴ്‌സ് പോയിന്റ് പട്ടികയില്‍ പത്താം സ്ഥാനത്തായിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS : Ivan Vukomanovic takes over as Kerala Blasters’ new coach