ബേസില്‍ ജോസഫ് സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമായ ഗോദ ഇറങ്ങി നാല് വര്‍ഷം പിന്നിട്ടിരിക്കുകയാണ്. ഇപ്പോള്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്ത് നടന്ന രസകരമായ ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് പിന്നണി പ്രവര്‍ത്തകര്‍.

ഷൂട്ടിംഗ് സെറ്റില്‍ വെച്ച് തന്നെ എടുത്തുപൊക്കുന്ന ടൊവിനോയുടെ വീഡിയോയാണ് ബേസില്‍ ജോസഫ് പങ്കുവെച്ചത്. കുറച്ച് സെക്കന്റുകള്‍ മാത്രമുള്ള വീഡിയോയില്‍ ടൊവിനോയെ ബേസില്‍ പൊക്കുന്നതും പിന്നീട് ഇവനെ എവിടെ കുത്തുമെന്ന് രണ്ടു പേരും ചോദിക്കുന്നതും കാണാം.

ആളൊരു കില്ലാടി തന്നെ എന്ന ക്യാപ്ഷനില്‍ ടൊവിനോയെ ടാഗ് ചെയ്തുകൊണ്ടാണ് ബേസില്‍ വീഡിയോ പങ്കുവെച്ചത്. നിരവധി പേരാണ് പൊട്ടിച്ചിരിപ്പിക്കുന്ന വീഡിയോക്ക് കമന്റുകളുമായെത്തിയിരിക്കുന്നത്.

ചിരിക്കുന്ന ഒരു സ്‌മൈലിയുമായിട്ടാണ് ടൊവിനോയുടെ കമന്റ്. ഇതിനിടയില്‍ തന്നെ ടാഗ് ചെയ്തില്ലെന്ന് പറഞ്ഞ് ചിത്രത്തിലെ നായിക കഥാപാത്രത്തെ ചെയ്ത വാമിഖ ഗബ്ബിയും കമന്റ് ചെയ്തിട്ടുണ്ട്.

സ്‌പോര്‍ട്‌സ് – കോമഡി ചിത്രമായ ഗോദ 2017ലാണ് തിയേറ്ററുകളിലെത്തിയത്. ടൊവിനോ, വാമിഖ, അജു വര്‍ഗീസ്, രണ്‍ജി പണിക്കര്‍ എന്നിവരായിരുന്നു ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.


Content Highlight: Actor Tovino Thomas and director Basil Joseph funny video , Godha movie shooting set