ബിഗ് ബോസ് മലയാളം സീസണ്‍ 3 സെറ്റില്‍ തമിഴ്‌നാട് ആരോഗ്യ വകുപ്പിന്റെ പരിശോധന; ഷൂട്ടിംഗ് നിര്‍ത്തിവെച്ചു
Entertainment
ബിഗ് ബോസ് മലയാളം സീസണ്‍ 3 സെറ്റില്‍ തമിഴ്‌നാട് ആരോഗ്യ വകുപ്പിന്റെ പരിശോധന; ഷൂട്ടിംഗ് നിര്‍ത്തിവെച്ചു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 19th May 2021, 11:07 pm

ചെന്നൈ: ബിഗ് ബോസ് മലയാളം സീസണ്‍ 3യുടെ ഷൂട്ടിംഗ് നിര്‍ത്തിവെച്ചു. തമിഴ്‌നാട് ആരോഗ്യ വകുപ്പിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി.

താരങ്ങളെ മറ്റൊരു ഹോട്ടലിലേക്ക് മാറ്റി. നേരത്തെ ബിഗ് ബോസ് സീസണ്‍ 3 ഷൂട്ടിംഗ് നടക്കുന്ന ഇ.വി.പി ഫിലിം സിറ്റിയില്‍ ആരോഗ്യ വകുപ്പിന്റെയും പൊലീസിന്റെയും നേതൃത്വത്തില്‍ പരിശോധന നടത്തിയിരുന്നു.

കൊവിഡ് പശ്ചാത്തലത്തില്‍ സീരിയല്‍ അടക്കമുള്ള എല്ലാ ഷൂട്ടിംഗുകളും നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് സ്റ്റുഡിയോയില്‍ പരിശോധന നടന്നത്.

അതേസമയം ഷൂട്ടിംഗ് നിര്‍ത്തിവെക്കില്ലെന്നായിരുന്നു ബിഗ് ബോസ് അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നത്. ചെന്നൈയില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ ഷൂട്ടിംഗ് രണ്ടാഴ്ച കൂടി നീട്ടി വെക്കുകയായിരുന്നു.

അതേസമയം ബിഗ് ബോസ് ഷൂട്ടിംഗ് സെറ്റിലെ അണിയറ പ്രവര്‍ത്തകരില്‍ നിരവധി പേര്‍ക്ക് കൊവിഡ് വന്നിരുന്നെന്ന റിപ്പോര്‍ട്ടുകളുമുണ്ടായിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Big Boss shooting stoped due to Tamilnadu govt. interference amid covid surge