ഭീഷ്മയില്‍ അത്രയും ആക്ഷന്‍ ചെയ്തിട്ട് മമ്മൂക്കയുടെ ഒരു നോട്ടമുണ്ട്, എന്റെ പൊന്നോ കിളി പോയി: ശ്രീനാഥ് ഭാസി
Entertainment news
ഭീഷ്മയില്‍ അത്രയും ആക്ഷന്‍ ചെയ്തിട്ട് മമ്മൂക്കയുടെ ഒരു നോട്ടമുണ്ട്, എന്റെ പൊന്നോ കിളി പോയി: ശ്രീനാഥ് ഭാസി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 25th September 2022, 4:04 pm

കൂടെ അഭിനയിച്ച സഹപ്രവര്‍ത്തകരുടെ അഭിനയം കണ്ട് അമ്പരന്ന് നിന്ന് പോയ അനുഭവം ഓര്‍ത്ത് പറയുകയാണ് ശ്രീനാഥ് ഭാസി. ഭീഷ്മയില്‍ മമ്മൂട്ടി നോക്കുന്ന ഒരു സീന്‍ കണ്ട് കിളി പോയിട്ടുണ്ടെന്ന് ഭാസ് പറഞ്ഞു. ജിഞ്ചര്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ജാഫര്‍ ഇടുക്കി, സുകുമാരി തുടങ്ങിയവരുടെ അഭിനയത്തെക്കുറിച്ചും ഭാസി സംസാരിക്കുന്നുണ്ട്.

”ഭീഷ്മയില്‍ ഒരു സീനില്‍ അത്രയും ആക്ഷന്‍ ചെയ്തിട്ട് മമ്മൂക്കയുടെ ഒരു നോട്ടമുണ്ട്. എന്റെ പൊന്നോ കിളി പോയി. എന്താണെന്ന്‌വെച്ചാല്‍ അത് ചെയ്യാന്‍ പറ്റില്ല. ഈ ഫൈറ്റ് ഒക്കെ ചെയ്തിട്ട് തിരിയുക എന്ന് പറയുന്നത് നടക്കാത്ത കാര്യമാണ്. അത് ചെയ്യാന്‍ പറ്റില്ല. പക്ഷേ അദ്ദേഹം ഒരു രക്ഷയുമില്ലാതെ ചെയ്തു. അനുഭവിച്ചാലേ ആ ഒരു ഫീല്‍ മനസിലാവുള്ളു.

അത് പോലെ മറ്റൊരു അനുഭവമാണ്, ബിടെക്കിന്റെ ഷൂട്ട് നടക്കുമ്പോള്‍ അതില്‍ ജാഫര്‍ ഇടുക്കിയുടെ റോള്‍. ഞങ്ങളുടെ കോളേജിന്റെ തൊട്ട് മുമ്പില്‍ ഒരു ചായക്കട നടത്തുന്ന ആളായാണ് അദ്ദേഹം അഭിനയിക്കുന്നത്. കോളേജില്‍ അച്ചു (അര്‍ജുന്‍ അശോകന്‍) പുതിയതായി ജോയിന്‍ ചെയ്യുകയാണ്. എന്നിട്ട് കടയിലേക്ക് അവന്‍ വന്ന് ജാഫര്‍ ഇക്കയെ പരിചയപ്പെടും.

അതില്‍ കടയിലെ ഫ്യൂസ് നന്നാക്കുന്ന ഒരു സീന്‍ ഉണ്ട്. അവന്‍ നന്നാക്കി ഇപ്പോള്‍ ഒന്ന് ഓണാക്കി നോക്ക് എന്ന് പറയും. ഞാന്‍ ഡയലോഗ് നോക്കിയിട്ടുണ്ടായിരുന്നു. ആ സീനില്‍ ജാഫര്‍ ഇക്കക്ക് ഡയലോഗ് ഇല്ല. ഒരു ആക്ഷന്‍ മാത്രമാണുള്ളത്. ഡയലോഗ് ഇല്ലാത്ത സീനില്‍ പക്ഷേ അദ്ദേഹം പെട്ടെന്ന് നല്ലോണം പഠിക്കണം കേട്ടോ എന്ന് പറഞ്ഞു. ഞാന്‍ ആകെ കോരിത്തരിച്ചു.

ആ രംഗത്തിന് അനുയോജ്യമായ ഡയലോഗായിരുന്നു അത്. ഞാന്‍ അപ്പോള്‍ തന്നെ മൃദുലിനോട് പറഞ്ഞു, എടാ പടം വമ്പന്‍ ഹിറ്റായിരിക്കുമെന്ന്. പക്ഷേ അവന്‍ കേട്ടില്ല ഫുള്‍ എന്തോ നോക്കി, എന്താടാ പറഞ്ഞത് പടം പൊട്ടുമെന്നോ എന്ന് ചോദിച്ചു. അത് ഭയങ്കര രസമായിരുന്നു.

വേറെ ഒന്നുള്ളത്, ജേക്കബിന്റെ സ്വര്‍ഗരാജ്യത്തില്‍ ഞാനും എബിന്‍ എന്ന കഥാപാത്രവും റൂഫ് ടോപ്പില്‍ ഇരുന്നുകൊണ്ട് ചെയ്യുന്ന ഒരു സീനാണ്. വിനീതിനോടൊക്കെ സംസാരിക്കുമ്പോഴേക്കും നമുക്ക് ഒരു വല്ലാത്ത വൈബ് വരും. അത് ചില സിനിമകളില്‍ നമുക്ക് ഫീല്‍ ചെയ്യാന്‍ പറ്റും. പിന്നെ അയാളും ഞാനും തമ്മില്‍ സിനിമയില്‍ സുകുമാരി ചേച്ചി ഒറ്റ ടേക്കില്‍ ഫുള്‍ കരയുന്ന ഒരു സീനില്‍ ഗ്ലിസറിന്‍ ഇല്ലാതെ കരയുന്നത് കണ്ട് നോക്കി നിന്നു പോയിട്ടുണ്ട്,” ശ്രീനാഥ് ഭാസി പറഞ്ഞു.

Content Highlight: Actor sreenath bhasi Shares how he was surprised to watch a scene In bhishma in which Mammootty looks