ചെറുപ്പം മുതലേ വാപ്പച്ചിയെ അങ്ങനെ കണ്ടതുകൊണ്ടാവാം എനിക്കും ചേച്ചിക്കും മറ്റുള്ളവരെ എതിര്‍ത്ത് സംസാരിക്കാന്‍ കഴിയാറില്ല: ദുല്‍ഖര്‍
Entertainment
ചെറുപ്പം മുതലേ വാപ്പച്ചിയെ അങ്ങനെ കണ്ടതുകൊണ്ടാവാം എനിക്കും ചേച്ചിക്കും മറ്റുള്ളവരെ എതിര്‍ത്ത് സംസാരിക്കാന്‍ കഴിയാറില്ല: ദുല്‍ഖര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 25th September 2022, 11:25 am

ദുല്‍ഖര്‍ സല്‍മാന്‍ വളരെ സൗമ്യസ്വഭാവക്കാരനാണെന്നാണ് അദ്ദേഹത്തിന്റെ കൂടെ സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പൊതുവെ പറയാറുള്ളത്. ആരോടും എതിര്‍ത്ത് സംസാരിക്കാന്‍ കഴിയാറില്ലെന്ന് ദുല്‍ഖര്‍ പറഞ്ഞിരുന്നു.

മമ്മൂട്ടി എതിര്‍ത്ത് പറയാന്‍ മടിക്കാത്ത വ്യക്തിയാണെന്നും ചെറുപ്പം മുതലേ അദ്ദേഹത്തിനെ അങ്ങനെ കണ്ടതുകൊണ്ടാവാം തനിക്കും ചേച്ചിക്കും മറ്റുള്ളവരെ എതിര്‍ത്ത് സംസാരിക്കാന്‍ കഴിയാത്തതെന്ന് ഗോള്‍ഡ് എഫ്. എമ്മിനോട് പറയുകയാണ് ദുല്‍ഖര്‍.

” വിമര്‍ശിക്കുന്നവരോട് എതിര്‍ത്ത് സംസാരിക്കാന്‍ എനിക്ക് കഴിയാറില്ല. ആരോടും എതിര്‍ത്ത് സംസാരിക്കാത്ത വ്യക്തിയാണ് ഞാന്‍. ചെറുപ്പം മുതലെ വളരെ സെന്‍സീറ്റിവാണ്. എനിക്ക് പെട്ടെന്ന് വിഷമം തോന്നും. അതൊക്കെ എന്റെ മുഖത്ത് ഉണ്ടാകും. പക്ഷേ ഞാന്‍ ആരെയും വിളിച്ച് ചീത്ത പറയാറില്ല.

എനിക്ക് മാത്രമല്ല എന്റെ സിസ്റ്ററിനും ഈ പ്രശ്‌നമുണ്ട്. ചിലപ്പോള്‍ വാപ്പച്ചി ഇത്ര വലിയ പേഴ്‌സണാലിറ്റി ആയത് കൊണ്ടാകും ഞങ്ങള്‍ ഇങ്ങനെയായത്. വാപ്പച്ചി മനസ്സിലുള്ളതൊക്കെ തുറന്ന് പറയും.

പണ്ടുമുതലേ അദ്ദേഹം ഇങ്ങനെയാണ്. അത് ഞങ്ങള്‍ കണ്ടത് കൊണ്ടാകും അങ്ങനെ ആരെയെങ്കിലും നേരിടുന്നത് ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കും ബുദ്ധിമുട്ടുള്ള കാര്യമായത്.

ഞാന്‍ ആരോടും വാപ്പച്ചി റിയാക്ട് ചെയ്യുന്നപോലെ ചെയ്യാറില്ല. അത്തരം വലിയ റിയാക്ഷന്‍സ് ഒന്നും എന്റെ ഭാഗത്ത് നിന്ന് ഉണ്ടാകാറില്ല,” ദുല്‍ഖര്‍ പറഞ്ഞു.

ദുല്‍ഖറിന്റെ പുതിയ ചിത്രമായ ‘ചുപ് : റിവഞ്ച് ഓഫ് ദി ആര്‍ട്ടിസ്റ്റ്’ തിയറ്ററില്‍ വിജയകരമായി മുന്നോട്ട് പോവുകയാണ്. ചിത്രത്തെയും ദുല്‍ഖറിന്റെ പ്രകടനത്തെയും കുറിച്ച് മികച്ച അഭിപ്രായമാണ് ഉയരുന്നത്.

ആര്‍. ബാല്‍കി സംവിധാനം ചെയ്യുന്ന ചുപില്‍ ദുല്‍ഖര്‍ സല്‍മാന് പുറമേ സണ്ണി ഡിയോള്‍, പൂജ ഭട്ട്, ശ്രേയ ധന്വന്തരി എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്.

സംവിധായകന്‍ ഗുരു ദത്തിനുള്ള സമര്‍പ്പണമാണ് ചുപ്. കര്‍വാന്‍, ദ സോയ ഫാക്ടര്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ദുല്‍ഖര്‍ കേന്ദ്ര കഥാപാത്രമായി എത്തിയ ബോളിവുഡ് ചിത്രമാണ് ചുപ്.

Content Highlight: Dulquer said that maybe because of seeing Mammootty like that he and his sister could not speak against others