സിനിമയിലെ തന്റെ ഡ്രീം ക്യാരക്ടറിനെ കുറിച്ചും അടുത്തിടെ ഇറങ്ങിയ സിനിമകളില്‍ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രത്തെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നടന്‍ ഷറഫുദ്ദീന്‍.
തുടരുമെന്ന ചിത്രത്തിലെ ഒരു കഥാപാത്രത്തെ കുറിച്ചും അത്തരം കഥാപാത്രങ്ങള്‍ ചെയ്യുക എന്നത് ഒരു സ്വപ്‌നമാണെന്നു ഷറഫുദ്ദീന്‍ പറയുന്നു.
‘ഡ്രീം ക്യാരക്ടര്‍ ഏതാണെന്ന് ചോദിച്ചില്ലേ. തുടരുമിലെ ജോര്‍ജ് സാറിന്റെ ക്യാരക്ടര്‍പോലുള്ളവയെന്ന് പറയാം. ചില വില്ലന്‍മാരെ കാണുമ്പോള്‍ എന്റമ്മേ എന്ന് തോന്നില്ല.
ഉഗ്രന്‍ പ്ലേ ആണ് ആ ക്യാരക്ടര്‍. നമുക്ക് ഒരു വെറുപ്പ് തോന്നുന്ന രീതിയില്‍. എന്നാല്‍ പുള്ളി തുടക്കത്തില്‍ വന്നപ്പോള്‍ പുണ്യാളനായല്ലേ തോന്നിയത്. പിന്നെ കണ്ണാ മൊണ്ണാ എന്നൊക്കെ പറഞ്ഞ് അങ്ങ് തുടങ്ങുകയായിരുന്നില്ലേ,’ ഷറഫുദ്ദീന്‍ പറഞ്ഞു.
മോഹന്‍ലാലിനെ കുറിച്ചും ഒട്ടും ഹൈപ്പില്ലാതെ വന്ന് സക്‌സസ് അടിക്കുന്ന മോഹന്‍ലാല്‍ ചിത്രങ്ങളെ കുറിച്ചുമൊക്കെ ഷറഫുദ്ദീന്‍ കാര്‍ത്തിക് സൂര്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിച്ചു.
ലാലേട്ടന് സ്ലീപ്പര്‍സെല്‍സ് ഉണ്ടെന്നത് സത്യമാണ്. ആ വാക്ക് ഞാന്‍ ഇപ്പോഴാണ് കേട്ടത്. പക്ഷേ ലാലേട്ടന്റെ കാര്യത്തില്‍ എനിക്കറിയാം ഒരു ലാലേട്ടന്‍ സിനിമ ഹിറ്റായെന്ന് ഒരു ഒറിജിനല്‍ കമന്റ് വന്നാല്‍ വീടുകളില്‍ നിന്ന് എഴുന്നേറ്റ് വരുന്ന അമ്മമാരും മുത്തശിമാരും ഉണ്ട്.
പുലിമുരുകന് സമാനമായ മൂഡ് കിട്ടിയിട്ടുണ്ട്. അതുപോലെ ദൃശ്യം. ദൃശ്യമൊക്കെ എത്ര സൈലന്റ് ആയി വന്ന പടമാണ്. പച്ചിലകളുടെ ഇടയിലൂടെയുള്ള ലാലേട്ടന്റെ ഒരു ഫോട്ടമായിരുന്നു ആദ്യത്തെ പോസ്റ്റര്‍.
ദൃശ്യം അടിച്ചു എന്ന് എന്നോട് ആദ്യത്തെ ദിവസം വിളിച്ചുപറയുന്നത് നടന്‍ കിച്ചുവിന്റെ ചേട്ടന്‍ ബാലുവാണ്. എടാ ആ പടം പോയി കാണെടാ എന്ന് പറഞ്ഞു. പിന്നെ സെക്കന്റ് ഷോയ്ക്ക് ഓടുകയല്ലേ.
ദൃശ്യം 2 ഒ.ടി.ടിയില്‍ കണ്ടപ്പോഴും അതെ. അന്ന് നൈറ്റില്‍ കാണാന്‍ പറ്റിയില്ല. പിറ്റേന്ന് രാവിലെ ശബരിവിളിച്ചിട്ട് ദൃശ്യം 2 കണ്ടോ എന്ന് ചോദിച്ചു. എത്രയും വേഗം കാണാന്‍ പറഞ്ഞു.
ദൃശ്യം 2 വില്‍ ഇനി ഇവര്‍ എന്ത് ചെയ്യുമെന്ന സംശയം ഉണ്ടായിരുന്നു, സിനിമ ഇറങ്ങുന്നതിന് മുന്‍പ്. എന്നാല്‍ അത് ശരിക്കും അടിപൊളിയായില്ലേ,’ ഷറഫുദ്ദീന്‍ പറയുന്നു.
Content Highlight: Actor Sharaffudheen about his Dream Character