സിനിമാപ്രേമികള്‍ക്ക് ഇന്നും ഏറെ പരിചിതനായ വ്യക്തിയാണ് ശങ്കര്‍. മലയാളം, തമിഴ് ഭാഷാചിത്രങ്ങളില്‍ ഒരുപോലെ അഭിനയിക്കാന്‍ സാധിച്ചിട്ടുള്ള നടനാണ് അദ്ദേഹം. 1980കളില്‍ ശങ്കറിന് ഏറെ താര പരിവേഷമുണ്ടായിരുന്നു.
സിനിമാപ്രേമികള്‍ക്ക് ഇന്നും ഏറെ പരിചിതനായ വ്യക്തിയാണ് ശങ്കര്‍. മലയാളം, തമിഴ് ഭാഷാചിത്രങ്ങളില്‍ ഒരുപോലെ അഭിനയിക്കാന്‍ സാധിച്ചിട്ടുള്ള നടനാണ് അദ്ദേഹം. 1980കളില്‍ ശങ്കറിന് ഏറെ താര പരിവേഷമുണ്ടായിരുന്നു.
തമിഴിലൂടെയായിരുന്നു അദ്ദേഹം തന്റെ സിനിമാകരിയര്‍ ആരംഭിക്കുന്നത്. ഒരു തലൈ രാഗം എന്ന തമിഴ് ചിത്രമായിരുന്നു ശങ്കറിന്റെ ആദ്യ സിനിമ. മോഹന്‍ലാലിനൊപ്പം മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം മലയാളത്തില്‍ എത്തുന്നത്.
1980കളില്‍ മോഹന്‍ലാലും ശങ്കറും ഒരുമിച്ച് അഭിനയിച്ച ഒരുപാട് സിനിമകള്‍ മലയാളത്തില്‍ വിജയിച്ചിരുന്നു. എന്നാല്‍ പിന്നീട് അദ്ദേഹം സിനിമയില്‍ സജീവമല്ലാതെ ആവുകയായിരുന്നു. ഇപ്പോള്‍ എഡിറ്റോറിയല്‍ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംവിധായകന്‍ ഐ.വി ശശിയെ കുറിച്ച് പറയുകയാണ് ശങ്കര്‍.
‘അതിരാത്രം എന്ന സിനിമയില്‍ ഞാന്‍ ചെറിയ വേഷമാണ് ചെയ്തത്. അതിന് കാരണം ഐ.വി ശശിയെന്ന പേരാണ്. അദ്ദേഹത്തിന്റെ സിനിമയെന്ന് പറഞ്ഞാല്‍ അതില്‍ സ്റ്റാറുകള്‍ക്ക് വലിയ വാല്യുവില്ലാത്ത സമയമായിരുന്നു. ഐ.വി ശശിയെന്ന പേര് മാത്രം മതിയായിരുന്നു.
മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ ഇറങ്ങിയ സമയത്ത് നടന്ന കാര്യങ്ങള്‍ എനിക്ക് ഇപ്പോഴും ഓര്‍മയുണ്ട്. അന്ന് അതിന്റെ ഒപ്പം തന്നെ ഇറങ്ങിയ സിനിമയായിരുന്നു അശ്വരഥം. അത് ഐ.വി ശശിയുടെ സിനിമയായിരുന്നു.
അന്ന് ഞാന്‍ തിയേറ്ററില്‍ ചെന്നപ്പോള്‍ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ കാണാന്‍ ആറ് ആളുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അന്ന് അവിടെയുള്ള മാനേജര്‍ എന്നോട് ‘ഐ.വി ശശിയുടെ പടം അപ്പുറത്ത് കളിക്കുന്നുണ്ട്. ഒന്ന് അവിടേക്ക് പോയി നോക്ക്’ എന്ന് പറഞ്ഞു.
അവിടെ ചെന്ന് നോക്കുമ്പോള്‍ ആ സിനിമ കാണാന്‍ രണ്ട് ഷോയ്ക്കുള്ള ആളുകള്‍ ഉണ്ടായിരുന്നു. അത് ഐ.വി ശശിയെന്ന പേര് കാരണമായിരുന്നു. അദ്ദേഹത്തിന്റെ സിനിമകള്‍ക്ക് പ്രത്യേകമായ സ്വീകാര്യത ഉണ്ടായിരുന്നു,’ ശങ്കര്‍ പറയുന്നു.
Content Highlight: Actor Shankar Talks About IV Sasi