ആ നടൻ്റെ വളർച്ച അത്ഭുതപ്പെടുത്തുന്ന വിധമായിരുന്നു, സിനിമയുടെ എല്ലാമായി മാറാൻ അദ്ദേഹത്തിന് സാധിച്ചു: പ്രഭു
Entertainment
ആ നടൻ്റെ വളർച്ച അത്ഭുതപ്പെടുത്തുന്ന വിധമായിരുന്നു, സിനിമയുടെ എല്ലാമായി മാറാൻ അദ്ദേഹത്തിന് സാധിച്ചു: പ്രഭു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 5th June 2025, 2:16 pm

തമിഴ് പ്രേക്ഷകർക്ക് എന്ന പോലെത്തന്നെ മലയാളികളുടെയും പ്രിയനടനാണ് പ്രഭു. സംഗിലി എന്ന ചിത്രത്തിലൂടെയാണ് പ്രഭു സിനിമാലോകത്തേക്ക് കടന്നുവന്നത്. ശിവാജി ഗണേശൻ്റെ മകനാണ് അദ്ദേഹം. 1991ൽ ചിന്നതമ്പി എന്ന സിനിമയിലെ അഭിനയത്തിന് അദ്ദേഹത്തിന് ദേശീയപുരസ്കാരം ലഭിച്ചു. ഇപ്പോൾ കമൽഹാസനെക്കുറിച്ച് സംസാരിക്കുകയാണ് പ്രഭു.

കമൽഹാസൻ്റെ വളർച്ച അത്ഭുതപ്പെടുത്തുന്ന വിധമായിരുന്നെന്നും വലിയൊരു സ്വപ്നം അദ്ദേഹത്തിനുള്ളത് കൊണ്ടാണ് ഉയരങ്ങളിലേക്ക് പിടിച്ചുകയറാൻ കഴിഞ്ഞത് എന്നും അദ്ദേഹം പറയുന്നു.

ആരും സഹായിച്ചതുകൊണ്ടല്ല മറിച്ച് കഠിനപ്രയത്നം ചെയ്തതിന്റെ ഫലമാണെന്ന് തൻ്റെ അച്ഛൻ അപ്പോഴൊക്കെ അദ്ദേഹത്തെക്കുറിച്ച് പറയുമായിരുന്നെന്നും പ്രഭു പറഞ്ഞു.

അഭിനേതാവ് എന്ന നിലയിൽ മാത്രമല്ല സംവിധായകൻ, നിർമാതാവ്, എഴുത്തുകാരൻ, ഡാൻസുകാരൻ, പാട്ടുകാരൻ എന്നിങ്ങനെ എല്ലാമായി കമൽഹാസൻ മാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്റ്റാർ & സ്റ്റൈൽ മാഗസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘കമലിന്റെ വളർച്ച അത്ഭുതപ്പെടുത്തുന്ന വിധമായിരുന്നു. വലിയൊരു ഡ്രീം അദ്ദേഹത്തിലുണ്ടായതുകൊണ്ടാവാം കമലിന് ഉയരങ്ങളിലേക്ക് പിടിച്ചുകയറാൻ കഴിഞ്ഞത്. ആ ഉയർച്ചയിൽ വഴികാട്ടികളായ പല മാസ്റ്റേഴ്‌സിനെക്കുറിച്ചും കമൽ നന്ദിയോടെ സ്മരിക്കുന്നത് കണ്ടിട്ടുണ്ട്.

അപ്പോഴൊക്കെ അച്ഛൻ പറയും, ‘പയ്യൻ കഠിനപ്രയത്നം ചെയ്തതിന്റെ ഫലമാണ്. അല്ലാതെ ആരും സഹായിച്ചതുകൊണ്ട് മാത്രമല്ല’ എന്ന്. ആക്ടർ എന്ന നിലയിൽ മാത്രമല്ല പ്രൊഡ്യൂസർ, ഡയറക്ടർ, സ്ക്രിപ്റ്റ് റൈറ്റർ, സിങ്ങർ, ഡാൻസർ അങ്ങനെ സിനിമയുടെ എല്ലാമെല്ലാമായി കമൽ മാറുകയായിരുന്നു,’ പ്രഭു പറയുന്നു.

ബാലതാരമായി സിനിമയിലേക്കെത്തിയ നടനാണ് കമല്‍ ഹാസന്‍. ആദ്യചിത്രത്തിലൂടെ ദേശീയ അവാര്‍ഡ് അദ്ദേഹം സ്വന്തമാക്കി. സിനിമയുടെ സകല മേഖലകളിലും തന്റെ കയ്യൊപ്പ് ചാര്‍ത്തിയ കമല്‍ ഹാസന്‍ സ്വന്തമാക്കാത്ത അവാര്‍ഡുകളിലില്ല.

തമിഴ് സിനിമയിലൂടെയാണ് അരങ്ങേറിയതെങ്കിലും കമല്‍ ഹാസന്‍ എന്ന നടനെ ആദ്യമായി നായകനാക്കി അവതരിപ്പിച്ചത് മലയാളം ഇന്‍ഡസ്ട്രിയായിരുന്നു. നടനായും താരമായും ഇന്ത്യന്‍ സിനിമയെ വിസ്മയിപ്പിച്ച ചുരുക്കം അഭിനേതാക്കളിലൊരാളാണ് കമല്‍ ഹാസന്‍.

Content Highlight: Actor Prabhu Talking about Kamal Haasan