'നിങ്ങളുടെ അഭിനയം ഓവര്‍ ആണ്', ഹരീഷ് കണാരനൊക്കെ ഉയര്‍ന്ന നിലയിലായത് അതുകൊണ്ടാണെന്ന് വിമര്‍ശനം; മറുപടിയുമായി നിര്‍മല്‍ പാലാഴി
Malayalam Cinema
'നിങ്ങളുടെ അഭിനയം ഓവര്‍ ആണ്', ഹരീഷ് കണാരനൊക്കെ ഉയര്‍ന്ന നിലയിലായത് അതുകൊണ്ടാണെന്ന് വിമര്‍ശനം; മറുപടിയുമായി നിര്‍മല്‍ പാലാഴി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 13th May 2021, 10:48 am

കോഴിക്കോട്: തന്റെ അഭിനയത്തെ വിമര്‍ശിച്ച് സോഷ്യല്‍മീഡിയയില്‍ കമന്റിട്ടയാള്‍ക്ക് മറുപടിയുമായി നടന്‍ നിര്‍മല്‍ പാലാഴി.

ലിറ്റില്‍ ഏഞ്ചല്‍ എന്ന തന്റെ ഷോര്‍ട്ട് ഫിലിമിന്റെ ലിങ്ക് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതിന് പിന്നാലെയായിരുന്നു നിര്‍മല്‍ പാലാഴിയുടെ അഭിനയത്തെ വിമര്‍ശിച്ചുകൊണ്ട് ഒരാള്‍ രംഗത്തെത്തിയത്.

നിങ്ങളുടെ അഭിനയം വളരെ ഓവര്‍ ആണെന്നും അതുകൊണ്ടാണ് തന്റെ ഒപ്പം ഉള്ള കണാരന്‍ ഒക്കെ തന്നേക്കാള്‍ ഉയര്‍ന്ന നിലയില്‍ ഇപ്പോള്‍ നില്‍ക്കുന്നത് എന്നായിരുന്നു മഴരാജ് മേനോന്‍ എന്ന ഐഡിയില്‍ നിന്ന് വന്ന കമന്റ്.

എന്നാല്‍ തന്റെ അഭിനയം ഓവര്‍ ആയതുകൊണ്ട് മാത്രം അല്ല, ഹരീഷിന്റെ അഭിനയം നന്നായതുകൊണ്ടാണ് അവന്‍ ഉയര്‍ന്ന നിലയില്‍ തിരക്കുള്ള ആള്‍ ആയതെന്നായിരുന്നു നിര്‍മല്‍ പാലാഴി നല്‍കിയ മറുപടി. ഇതിന് പിന്നാലെ നിര്‍മല്‍ പാലാഴിയെ പിന്തുണച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയത്.

സ്വന്തമായി പേര് വെക്കാന്‍ ധൈര്യം ഇല്ലാത്തവനാണ് മറ്റുള്ളവരെ പുച്ഛിക്കുന്നതെന്നും ഇത്തരക്കാര്‍ക്ക് മറുപടി നല്‍കരുതെന്നും ചിലര്‍ നിര്‍മല്‍ പാലാഴിയോട് പോസ്റ്റിന് താഴെ വന്ന് പറയുന്നുണ്ട്.

അസൂയ മൂത്ത് കുരുപൊട്ടിയ പാഴുകള്‍ ഇങ്ങനെ കരയുമ്പോള്‍ ഒന്നോര്‍ത്തോളൂ, നിങ്ങള്‍ കൃത്യമായ പാതയിലാണ്. ഇനിമേലില്‍ ഇതുപോലുള്ള അവതാരങ്ങള്‍ക്ക് മറുപടി കൊടുക്കരുത് ഭായ്.

എത്രമാത്രം ദുഷിച്ച ഇടുങ്ങിയ മനസാണ് നിങ്ങളുടേതെന്നും ഇത്തരം കമന്റുകള്‍ ഇടാന്‍ എങ്ങനെയാണ് സാധിക്കുന്നതെന്നും ചിലര്‍ ചോദിക്കുന്നു.

മോശമായ ഒരു കമന്റിട്ടാലെങ്കിലും പുള്ളിയുടെ ഒരു റിപ്ലൈ കിട്ടുമെന്ന് കരുതിയാണോ ഇത്തരത്തിലുള്ള കമന്റുകള്‍ എഴുതി വിടുന്നതെന്നും ഇത്തരക്കാര്‍ക്കൊന്നും വേറെ പണിയില്ലെന്നും ചിലര്‍ പ്രതികരിച്ചു.

നിര്‍മല്‍, നിങ്ങള്‍ പൊളിയാണ്. ഇത്തരക്കാര്‍ മറുപടി അര്‍ഹിക്കുന്നില്ല. ഓരോ നിമിഷവും ശ്രദ്ധിച്ചും, റിഹേഴ്‌സല്‍ ചെയ്തും മെച്ചപ്പെടുത്തി അവതരിപ്പിക്കുന്ന ഒരു കലാകാരനാണ് നിര്‍മലെന്നും കണ്ടിടത്തോളം താങ്കളുടെ എല്ലാ കഥാപാത്രവും മികച്ചതാണെന്നും എന്നാല്‍ താങ്കള്‍ക്ക് നൂറ് ശതമാനം ഫിറ്റായ ഒരു കഥാപാത്രം ഇതുവരെ വന്നിട്ടില്ലെന്നാണ് തോന്നുന്നതെന്നും ചിലര്‍ കമന്റ് ചെയ്തു.

നേരത്തെ മകന്‍ നോമ്പ് മുറിക്കുന്നതിന്റെ ചിത്രം പങ്കുവച്ച നിര്‍മല്‍ പാലാഴിക്ക് നേരെ സോഷ്യല്‍ മീഡിയയില്‍ ചിലര്‍ വിദ്വേഷ കമന്റുമായി രംഗത്തെത്തിയിരുന്നു.

മകന്‍ ആദ്യമായാണ് നോമ്പ് നോല്‍ക്കുന്നതെന്ന് പറഞ്ഞുകൊണ്ട് നോമ്പ് മുറിക്കാനായി ഭക്ഷണത്തിന് മുമ്പില്‍ വാങ്ക് വിളിക്കായി കാത്തിരിക്കുന്ന ചിത്രമായിരുന്നു നിര്‍മല്‍ തന്റെ ഫേസ്ബുക്ക് അക്കൗണ്ട് വഴി പങ്കുവച്ചത്.

മകന്‍ നോമ്പെടുക്കാന്‍ പോകുകയാണെന്ന് അറിയിച്ചപ്പോള്‍ ആദ്യം അവന് അതിനു കഴിയില്ല എന്നാണ് താനും കുടുംബവും കരുതിയതെന്നും എന്നാല്‍ മകന്‍ തങ്ങളെ ഞെട്ടിക്കുകയായിരുന്നുവെന്നും നടന്‍ ചിത്രത്തിനൊപ്പം നല്‍കിയ കുറിപ്പിലൂടെ പറഞ്ഞിരുന്നു.

മതേതര മൂല്യങ്ങളുടെ പ്രാധാന്യം വിളിച്ചോതുന്ന നിര്‍മലിന്റെ പോസ്റ്റിനു കീഴിലായി നിരവധി പേരാണ് പ്രശംസയുമായി എത്തിയത്. എന്നാല്‍ ഇതിന് പിന്നാലെ ചിലര്‍ മോശം കമന്റുമായി എത്തുകയായിരുന്നു. ഈ കമന്റിന് മറുപടിയുമായി നിര്‍മല്‍ തന്നെ രംഗത്തെത്തുകയും ചെയ്തിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Actor Nirmal Palazhi Mass Reply on Social Media Comment